Hello Stranger
ഹലോ സ്ട്രേഞ്ചർ (2010)

എംസോൺ റിലീസ് – 1167

ഭാഷ: തായ്
സംവിധാനം: Banjong Pisanthanakun
പരിഭാഷ: അർജുൻ ശിവദാസ്
ജോണർ: കോമഡി, റൊമാൻസ്
Download

2701 Downloads

IMDb

7.5/10

Movie

N/A

Banjong Pisanthanakun സംവിധാനം ചെയ്ത് 2010ൽ റിലീസ് ആയ റൊമാന്റിക് കോമഡി ജോണറിൽ പെട്ട തായ് സിനിമയാണ് ഹലോ സ്ട്രേഞ്ചർ. ഒരു ടൂർ ഗ്രൂപ്പിനോടൊപ്പം കഥയിലെ നായകൻ കൊറിയയിലേക്ക് യാത്രതിരിക്കുന്നു, അതേസമയം തന്നെ നായികയും കൂട്ടുകാരിയുടെ കല്യാണത്തിനായി കൊറിയയിലേക്ക് എത്തുന്നു. കൊറിയയിലെ രീതികളും ഭാഷയും പിന്നെ ടൂർ ഗ്രൂപ്പിലെ ചിട്ടകളും ഒക്കെ നായകനെ നല്ല രീതിയിൽ അലട്ടുന്നു. ഒരുദിവസം ടൂർ ഗ്രൂപ്പിൽ നിന്നും ഒറ്റപ്പെട്ട് പോയ നായകൻ നായികയുടെ അടുത്തെത്തുന്നു തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ കാരണം അവർ ഒരുമിച്ച് യാത്ര ചെയ്യാനിടവരുന്നു. പിന്നീട് ആ രണ്ട് അപരിചിതർക്കിടയിൽ എന്തൊക്കെ സംഭവിക്കും എന്നുള്ളതാണ് സിനിമ പറയുന്നത്. വളരെ രസകരമായ രീതിയിൽ കഥ പറഞ്ഞു പോകുന്ന ഒരു കൊച്ചു ചിത്രമാണ് ഹലോ സ്ട്രേഞ്ചർ. ഇതിലെ കഥാപാത്രങ്ങളെ അവരുടെ പേര് പറഞ്ഞു പരിചയപ്പെടുത്താതെ നായിക, നായകൻ എന്ന് പറഞ്ഞതിന്റെ കാരണം സിനിമ കണ്ടു തന്നെ മനസിലാക്കുക.