എം-സോണ്‍ റിലീസ് – 1341
ഭാഷ | തായ് |
സംവിധാനം | Sitisiri Mongkolsiri |
പരിഭാഷ | അഖിൽ കോശി |
ജോണർ | ഡ്രാമ, ഹൊറർ , റൊമാൻസ് |
ക്രാസു എന്ന തായ് നാടോടി കഥയെ ആസ്പദമാക്കി Sittisiri Mongkolsiri 2019-ല്‍ സംവിധാനം ചെയ്ത ഒരു ഫാന്‍റസി, ഹൊറര്‍ ചിത്രമാണ് ക്രാസു: ഇൻഹ്യൂമന്‍ കിസ്സ്.
വളരെ പണ്ട് തായ്ലാന്റിലെ ഒരു ഗ്രാമത്തില്‍, സായി എന്ന് പേരുള്ള ഒരു പാവം പെണ്‍കുട്ടി ജീവിച്ചിരുന്നു. പിന്നീട് ക്രാസു അവളില്‍ ബാധിക്കുകയും, രാത്രി സമയങ്ങളില്‍ അവളുടെ ശരീരത്തില്‍ നിന്ന് തല വേര്‍പെട്ട് കന്നുകാലികളുടെയും മറ്റും മാംസത്തിനും, രക്തത്തിനുമായി അലഞ്ഞ് നടക്കുകയും ചെയ്തിരുന്നു. പേടിച്ചരണ്ട നാട്ടുകാരെ സഹായിക്കാന്‍ ഒരു പറ്റം ക്രാസു വേട്ടക്കാർ വരുന്നു. അവിചാരിതമാം വണ്ണം അവരുടെ ഒപ്പം കൂടുന്ന സായിയുടെ സുഹൃത്ത് ജെര്‍ഡ്, സായിക്കൊപ്പം നിൽക്കാന്‍ തീരുമാനിച്ച നോയി എന്ന മറ്റൊരു സുഹൃത്ത്, തുടർന്ന് നടക്കുന്ന സംഭവവികാസങ്ങൾ സിനിമയെ അങ്ങേയറ്റം ആകാംക്ഷയില്‍ എത്തിക്കുന്നു.
അഭിനയം കൊണ്ടും, പശ്ചാത്തല സംഗീതം കൊണ്ടും, ദ്രിശ്യ വിസ്മയം കൊണ്ടും ഒരു പടി മുന്നില്‍ നില്‍ക്കുന്ന ഈ ചിത്രം 92-മത് (2019) ഓസ്കാറിലേക്ക് മികച്ച വിദേശഭാഷാ ചിത്രം വിഭാഗത്തിലേക്ക് തായ്‌ലാന്റിൽ നിന്ന് തിരഞ്ഞെടുത്തെങ്കിലും നോമിനേഷൻ നേടാൻ സാധിച്ചില്ല.