Last Life in the Universe
ലാസ്റ്റ് ലൈഫ് ഇൻ ദി യൂണിവേഴ്‌സ് (2003)

എംസോൺ റിലീസ് – 1680

ഭാഷ: തായ്
സംവിധാനം: Pen-Ek Ratanaruang
പരിഭാഷ: ജ്യോതിഷ് സി
ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്
Download

1326 Downloads

IMDb

7.5/10

ഇത് അവരുടെ ലോകത്തിലെ അവസാന ജീവിതമാണോ എന്ന് ആർക്കറിയാം? ആർക്കും അറിയില്ല. എന്നാൽ, ഒരു വ്യക്തിക്ക് ലഭിക്കുന്ന ജീവിതത്തിൽ എത്ര മാത്രം സന്തോഷവും സംതൃപ്തിയും ഉണ്ടായിരിക്കണം എന്നത് പ്രധാനമായ ഒരു വസ്തുതയാണ്. ഭാവിയെക്കുറിച്ചുള്ള ഒരാളുടെ കാഴ്ചപ്പാട് അല്ലെങ്കിൽ ശേഷിക്കുന്ന തന്റെ ജീവിതം ഇനിയും ജീവിച്ചു തീർക്കണോ അതോ വേണ്ടയോ എന്നൊക്കെയുള്ള ചിന്തകൾ മാറ്റുന്നതിന് ആജീവനാന്ത പഠനമോ അനുഭവമോ ഒന്നും തന്നെ ആവശ്യമില്ല.

ഏതൊരു വ്യക്തിയുടെയും ഏതൊരു വിശ്വാസവും ഒരുപക്ഷെ മറ്റൊരു അനുഭവത്തിലൂടെയോ അല്ലെങ്കിൽ വേറെയൊരു വിശ്വാസത്തിലൂടെയോ മാറ്റിയെടുക്കാൻ സാധിക്കും. അതൊരുപക്ഷേ സ്നേഹമാകാം, പ്രചോദനാത്മകമായ മറ്റു വല്ല കാര്യത്തിലൂടെയുമാവാം, അതുമല്ലെങ്കിൽ ജീവിതത്തിലെ അതേ ചലനങ്ങളിലൂടെയും വികാരങ്ങളിലൂടെയും കടന്നുപോകുന്ന വേറൊരു വ്യക്തിയെ കണ്ടുമുട്ടിയത് കൊണ്ടാവാം. അങ്ങനെ ശരിക്കും നിർവചിക്കപെടാനാകാത്ത ഒത്തിരി കാരണങ്ങൾ കൊണ്ടാകാം. ഈ സിനിമ അത്തരം കാര്യങ്ങളെക്കുറിച്ചുള്ള ഒരന്വേഷണമാണ്. ഹൃദയത്തെ സ്പർശിക്കുകയും നമ്മുടെ ആത്മാവിനോട് മന്ത്രിക്കുകയും ചെയ്യുന്ന ഒരു ചെറിയ സ്നേഹം തീർച്ചയായും വളരെയധികം മാറ്റങ്ങൾ നമ്മളിൽ വരുത്തും എന്ന് ഈ സിനിമ നമ്മളോരോരുത്തരെയും ബോധ്യപ്പെടുത്തുന്നു.