My Girl
മൈ ഗേൾ (2003)

എംസോൺ റിലീസ് – 1291

Download

2257 Downloads

IMDb

7.9/10

ഒരിക്കലെങ്കിലും കുട്ടിക്കാലത്തേക്ക് തിരികെ പോകാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുവരാണ് നമ്മളിൽ പലരും. വർഷങ്ങൾക്ക് ശേഷം തന്റെ കളിക്കൂട്ടുകാരിയുടെ കല്ല്യാണക്ഷണം ലഭിക്കുന്ന ജിയബ് അവളുമൊത്തുള്ള കുട്ടിക്കാല ഓർമ്മകളിലേക്ക് വഴുതി വീഴുന്നതാണ് കഥയുടെ ഇതിവൃത്തം. സ്മാർട്ട്ഫോണും കംപ്യൂട്ടറും ഇല്ലാത്ത ആ കാലത്തെ സൗഹൃദവും പ്രണയവുമെല്ലാം ഗ്രാമഭംഗിയുടെ നിറപ്പകിട്ടോടുകൂടി സംവിധായകർ ഒപ്പിയെടുത്തിട്ടുണ്ട്. മനസ്സിൽ കപടമില്ലാതെ ഇണക്കവും പിണക്കവുമൊക്കെയായി കഴിഞ്ഞ ജിയബിന്റെ കുട്ടിക്കാല ഓർമ്മകളുടെ ഒരു ചെറു കവിതയാണ് മൈ ഗേൾ.

2003ൽ ആറു സംവിധായകർ ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ് മൈ ഗേൾ(ഫാൻ ചാൻ). മികച്ച സംവിധാനത്തിനുള്ള തായ്ലാന്റ് നാഷണൽ ഫിലിം അസോസിയേഷൻ അവാർഡും, ഏഷ്യൻ ന്യൂ ടാലന്റ് അവാർഡും ഈ ചിത്രത്തിന് ലഭിച്ചു.