One Day
വൺ ഡേ (2016)

എംസോൺ റിലീസ് – 1120

ഭാഷ: തായ്
സംവിധാനം: Banjong Pisanthanakun
പരിഭാഷ: അരുൺ അശോകൻ
ജോണർ: ഡ്രാമ, റൊമാൻസ്
Download

20451 Downloads

IMDb

7.7/10

Movie

N/A

ഡെൻചായ് എന്നെ ചെറുപ്പക്കാരന് തന്റെ ഓഫീസിൽ ജോലി ചെയ്യുന്ന നൂയി എന്ന സുന്ദരി പെൺകുട്ടിയോട് പ്രണയമാണ്. കാണാൻ അത്ര സുന്ദരനും ചുറുചുറുക്കുമില്ലാത്ത ഡെൻചായ് അവളൊരിക്കലും തനിക്ക് കിട്ടില്ലെന്ന് മനസ്സിലുറപ്പിക്കുന്നു. അങ്ങനെയൊരിക്കൽ ഓഫീസിൽ നിന്നും ജപ്പാനിലെ ഹൊക്കായഡോയിലേക്ക് ടൂറ് പോകുന്നു. അവിടെ മഞ്ഞുമലയുടെ മുകളിലുള്ള മണിയടിച്ച് പ്രാർത്ഥിച്ചാൽ പ്രണയസാഫല്ല്യം കൈ വരുമെന്ന് ഡെൻചായ് മനസ്സിലാക്കുന്നു. എന്നാൽ താനവൾക്ക് ഒരിക്കലും യോജിക്കില്ലെന്ന അപകർഷതാബോധവും അവനെ അലട്ടുന്നു. ഒരു ദിവസമെങ്കിലും തനിക്കവളുടെ കാമുകനാവണമെന്ന ആഗ്രഹത്തോട് കൂടി ഡെൻചായും മലമുകളിൽ മണിയടിച്ച് പ്രാർത്ഥിക്കുന്നു. പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമായി മനോഹരമായൊരു ഫീൽ ഗുഡ് മൂവി സംവിധായകൻ പ്രേക്ഷകർക്കായി സമ്മാനിക്കുന്നു.