Ong Bak 2
ഓങ് ബാക് 2 (2008)

എംസോൺ റിലീസ് – 2325

ഭാഷ: തായ്
സംവിധാനം: Tony Jaa, Panna Rittikrai
പരിഭാഷ: സാദിഖ് കെ. കെ. ടി
ജോണർ: ആക്ഷൻ
Download

7039 Downloads

IMDb

6.2/10

1431 ഇൽ തായ്‌ലൻഡിലെ അയുത്തായ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന സിഹദോചയുടെ മകനായിരിരുന്നു ടിയാൻ. സന്തോഷവും സമാധാനപൂർണവുമായ അവരുടെ ജീവിതത്തിലേക്ക് രാജസേന കടന്നുവരുന്നു. ഏഷ്യയെ തന്നെ കയ്യടക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. അതിനായി അദ്ദേഹം ടിയാന്റെ മാതാപിതാക്കളെ കൊല്ലുന്നു …എല്ലാം നഷ്ടപ്പെട്ട ടിയാൻ എത്തിപ്പെടുന്നത് അടിമവ്യപാരികളുടെ കൈകളിലാണ് ക്രൂരമായ പീഡനങ്ങൾക്കിടയിലും പകയുടെ ഒരു കനൽ അയാൾ ഉള്ളിൽ സൂക്ഷിച്ചു.

മികച്ച സംവിധാനവും, ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളുമാണ് സിനിമയുടെ പ്രത്യേകത. ക്ലൈമാക്സിൽ അര മണിക്കൂറോളം നീണ്ടു നിൽക്കുന്ന ഫൈറ്റാണ് സിനിമയുടെ ഹൈലൈറ്റ്

ഈ സിനിമയുടെ ആദ്യം ഭാഗമായ,
ഓങ് ബാക്: ദി തായ് വാരിയർ എംസോണിൽ ലഭ്യമാണ്.