Teacher's Diary
ടീച്ചേഴ്സ് ഡയറി (2014)
എംസോൺ റിലീസ് – 506
ഭാഷ: | തായ് |
സംവിധാനം: | Nithiwat Tharatorn |
പരിഭാഷ: | അഖിൽ രവി |
ജോണർ: | ഡ്രാമ, റൊമാൻസ് |
നിതിവാഡ് തരാറ്റോൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2014 പുരത്തിറങ്ങിയ ചിത്രമാണ് ‘ടീച്ചേഴ്സ്ഡയറി’. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു ടീച്ചേറുടെ ഡയറിയിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്.
ആൻ എന്ന അദ്ധ്യാപിക ബാൻ ഗേങ്ങ് എന്ന ഹൗസ്ബോട്ട് സ്കൂളിൽ പഠിപ്പിക്കാൻ നിർബന്ധിതയാകുന്നു .അവരുടെ കയിലുള്ള ഒരു നക്ഷത്ര ടാറ്റുവിനെ ചൊല്ലി പ്രിന്സിപ്പലുമായുള്ള തർക്കമാണ് ആനിനെ അവിടെ എത്തിച്ചത്. ആൻ അവിടുത്തെ അന്തരീക്ഷത്തോട് പെട്ടന്ന് തന്നെ അടുത്തു. അവരുടെ ഒരുവർഷത്തെ സേവനത്തിനു ശേഷം പകരം സോങ്ങ് എന്ന അധ്യാപകൻ അവിടെ പഠിപ്പിക്കാൻ എത്തുന്നു .തുടക്കത്തിൽ സോങ്ങിന് ആ അന്തരീക്ഷത്തോട് അടുക്കാൻ പ്രയാസമുണ്ടായിരുന്നു .ആ ഇടയ്ക്കാണ് അപ്രതീക്ഷമായി ആനിന്റെ ഡയറി അയാളുടെ കയ്യിൽ കിട്ടുന്നത്. ആ ഒറ്റപ്പെട്ട അന്തരീക്ഷത്തിൽ നിന്നം ഒരു മോചനമായിരുന്നു അയാൾക്ക് ആ ഡയറി. അത് അയാളിൽ കുറച്ചു മാറ്റങ്ങൾ സൃഷ്ടിക്കുന്നു. അവർ പരസ്പരം കാണാതെ മനസിലാക്കുന്നു. പിന്നിട് അത് പ്രണയമായി വളരുന്നുമുണ്ട്. പരസ്പരം കാണാതെയുള്ള ഈ പ്രണയം…