എം-സോണ്‍ റിലീസ് – 2179
ഭാഷ | തായ് |
സംവിധാനം | Witthaya Thongyooyong |
പരിഭാഷ | മുഹമ്മദ് ഷമീം |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
പ്രമുഖ തായ് സിനിമ Bad Genius (2018)ന്റെ നിർമാതാക്കളുടെ ഏഷ്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ മറ്റൊരു തായ് സിനിമയാണിത്.
സഹോദരങ്ങൾ ആയ ജെയിനും ച്ചട്ടും ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. എല്ലാത്തിലും മിടുക്കിയായ ജെയിനും ഒറ്റ കാര്യം പോലും നേരെ ചെയ്യാതെ തോന്നിയപോലെ ജിവിക്കുന്ന അവളുടെ മൂത്ത സഹോദരൻ ച്ചട്ടുമായി എന്നും വഴക്കാണ്. മൂത്ത സഹോദരൻ ആയിട്ടും അനുജത്തി ജെയിനാണ് ച്ചട്ടിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. വിദേശപഠനം പൂർത്തിയാക്കി നാല് വർഷത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തുന്ന ജെയിൻ കാണുന്നത് കുട്ടികാലത്തേകാളും മടിയനായ ഉത്തരവാദിത്തമില്ലാത്ത മോശമായ അവസ്ഥയിലുള്ള സഹോദരനെയാണ്. നാല് വർഷമായി തോന്നിയ പോലെ ജീവിച്ച ച്ചട്ടിനും അവന്റെ അനിയത്തി വന്നതോടെ പഴയപോലെ ജീവിക്കാൻ പറ്റാതെ ആവുന്നു അതോടെ ഇരുവരും തമ്മിൽ എന്നും വഴക്കുണ്ടാവുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.
ച്ചട്ടിനെ കുറിച്ച് ജെയിന് പറയാനുള്ളതും ജെയിനിനെ കുറിച്ച് ച്ചട്ടിനു പറയാനുള്ളതും ഇരുവരുടെയും കുട്ടികാലം മുതലുള്ള വഴക്കും പരസ്പരം ഉള്ള പാരപണിയലും കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. സിനിമയുടെ മധ്യഭാഗം മുതൽ ക്ലൈമാക്സ് വരെ സഹോദര ബന്ധത്തിന്റെ വില മനസിലാക്കിത്തരുന്ന കടുത്ത ഇമോഷണൽ രംഗങ്ങൾ നിറഞ്ഞതാണ്. ചേച്ചിയോ അനിയത്തിയോ ഉള്ളവർക്കോ സഹോദരൻ ഉള്ള ആളുകൾക്ക് സിനിമ നന്നായി ആസ്വദിക്കാനാവും.
കടപ്പാട് : Abhijith A G