The Protector
ദ പ്രൊട്ടക്ടർ (2005)

എംസോൺ റിലീസ് – 1387

ഭാഷ: തായ്
സംവിധാനം: Prachya Pinkaew
പരിഭാഷ: ഫാസിൽ ചോല
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ

2005-ൽ പുറത്തിറങ്ങിയ ‘ദ പ്രൊട്ടക്ടർ’ എന്ന സിനിമ ഖാം എന്നൊരു ചെറുപ്പക്കാരന്റെ കഥയാണ്. തന്റെ കുടുംബത്തെയും കൂടെയുള്ള ആനയെയും അവൻ പൊന്നുപോലെയാണ് സ്നേഹിച്ചിരുന്നത്. ഒരിക്കൽ അവന്റെ കുടുംബത്തിന്റെ അഭിമാനമായിരുന്ന ആ ആനയെ ആരോ മോഷ്ടിച്ച് കടൽ കടത്തി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോയി. തന്റെ പ്രിയപ്പെട്ട ആനയെ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാൻ ഖാം ഓസ്‌ട്രേലിയയിലേക്ക് പോകുന്നു. അവിടെ ചെന്നപ്പോൾ ഗുണ്ടകളും കള്ളക്കടത്തുകാരും അടക്കിവാഴുന്ന അപകടം പിടിച്ച ഒരിടത്താണ് അവൻ പെട്ടുപോയത്. ചങ്കൂറ്റവും അല്പസ്വല്പം ആയോധനമുറയും മാത്രം കൈമുതലായുള്ള ഖാമിന് തന്റെ ആനയെ രക്ഷിക്കാൻ കഴിയുമോ? ‘ഓങ് ബാക്ക്’ സിനിമകളിലൂടെ പ്രശസ്തനായ ടോണി ജാ ആണ് ഖാം ആയി വേഷമിടുന്നത്.