എം-സോണ്‍ റിലീസ് – 817
![](https://cdn.statically.io/img/www.malayalamsubtitles.org/wp-content/uploads/2020/01/817.-sut-724x1024.jpg?quality=100&f=auto)
ഭാഷ | ടര്‍ക്കിഷ് |
സംവിധാനം | Semih Kaplanoglu |
പരിഭാഷ | രമേശൻ സി.വി |
ജോണർ | ഡ്രാമ |
ടർക്കിഷ് സംവിധായകൻ സെമിഹ് കാപ്ലനൊഗ്ലു വിന്റെ “യൂസഫ് ചലച്ചിത്ര ത്രയ” ത്തിൽ രണ്ടാമതായി വരുന്ന ചിത്രമാണ് 2008-ൽ ഇറങ്ങിയ “മിൽക്ക്” (Süt) . അമ്മയോടൊന്നിച്ച് പാൽ ഉൽപ്പന്നങ്ങൾ വിറ്റാണ് കാവ്യ മോഹവുമായി കഴിയുന്ന യുവാവായ യൂസഫ് കഴിയുന്നത്. അമ്മയുടെ പുതിയ ബന്ധത്തിൽ യൂസഫ് അസ്വസ്ഥനാണ് എങ്കിലും ചെറു മാഗസിനുകളിൽ തന്റെ കവിത അച്ചടിച്ചു വരുന്നത് അയാളെ ആനന്ദിപ്പിക്കുന്നു.