Siccin 6
സിജ്ജിൻ 6 (2019)

എംസോൺ റിലീസ് – 2123

ഭാഷ: ടർക്കിഷ്
സംവിധാനം: Alper Mestçi
പരിഭാഷ: വൈശാഖ് പി.ബി.
ജോണർ: ഹൊറർ
Download

4850 Downloads

IMDb

5/10

Movie

N/A

സിജജിൻ സീരീസിലെ അവസാന ചിത്രമാണ് സിജജിൻ 6. 2019 ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ മുൻ ഭാഗങ്ങളിൽ ഉള്ളതുപോലെ തന്നെ ഭയപ്പെടുത്തുന്ന ഒരുപാട് രംഗങ്ങൾ ഉണ്ട്. സിജ്ജിൻ പരമ്പരയുടെ മുഖമുദ്രയായ ദുർമന്ത്രവാദവും അതിന്റെ വിപരീത ഫലങ്ങളും ഇതിലും പറഞ്ഞുപോകുന്നുണ്ട്.
തുർക്കിയിൽ ജീവിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിലുള്ള എഫ്‌സുൻ എന്ന പെൺകുട്ടിയെ ഒരു പൈശാചിക ശക്തി വേട്ടയാടുന്നു. അതിനുശേഷം ആ കുടുംബത്തിൽ നടക്കുന്ന അനിഷ്ടസംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.

സിജജിൻ 3 യിലെ പ്രധാന കഥാപാത്രമായ ഒർഹാൻ ഈ സിനിമയിലും വരുന്നുണ്ട്. ആ ചിത്രത്തിലെ കഥയുമായി ഇതിന് ചെറിയൊരു ബന്ധവുമുണ്ട്. അതെന്താണെന്ന് കണ്ടുതന്നെ അറിയുക. ഹൊറർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണേണ്ട സിനിമ തന്നെയാണ് സിജജിൻ 6.