എം-സോണ്‍ റിലീസ് – 1602
ഭാഷ | വിയറ്റ്നാമീസ് |
സംവിധാനം | Ash Mayfair |
പരിഭാഷ | ജ്യോതിഷ് സി |
ജോണർ | ഡ്രാമ |
പത്തൊൻപതാം നൂറ്റാണ്ടിൽ വിയറ്റ്നാമിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വന്ന യാതനകളെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ചലച്ചിത്രാവിഷ്കാരമാണ് 2018-ൽ പുറത്തിറങ്ങിയ ‘ദ തേർഡ് വൈഫ്’. വെറും 14 വയസുള്ള മെയ് എന്ന പെൺകുട്ടി അവിടുത്തെ ഒരു ജന്മിയുടെ മൂന്നാമത്തെ ഭാര്യയാകേണ്ടി വന്നതും തുടർന്ന് ഒരാൺ കുഞ്ഞിന് ജന്മം നൽകിയാൽ തനിക്ക് പ്രത്യേക പരിഗണന കിട്ടാം എന്നൊക്കെയുള്ള അവളുടെ ചിന്തകളാണ് ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം കാഴ്ചപ്പാട് അല്ലെങ്കിൽ ഒരു സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗം കൂടുതൽ ദൃഢപ്പെടുത്തുന്നതാണ് ഈ ചിത്രമെന്ന് പറയാതിരിക്കാൻ വയ്യ.
ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയാൽ ആ വീട്ടിൽ നിന്ന് അല്ലെങ്കിൽ ഭർത്താവിൽ നിന്ന് തനിക്ക് കിട്ടേണ്ട സ്നേഹം അല്ലെങ്കിൽ പരിഗണന കുറഞ്ഞു പോകുമോ, അല്ലെങ്കിൽ താൻ തികച്ചും അവർക്കിടയിൽ അവഗണിക്കപ്പെടുമോ എന്നുള്ള ചില ധാരണകളാണ് മെയ് എന്ന ഇതിലെ നായികയിലൂടെ ചിത്രം പറയാൻ ശ്രമിക്കുന്നത്. ഈ നൂറ്റാണ്ടിലും ഇത്തരം ചിന്തകളിലൂടെ അല്ലെങ്കിൽ സമൂഹ വ്യവസ്ഥിതിയിലൂടെ കടന്നുപോകുന്ന സ്ത്രീകൾ നിലനിൽക്കുന്നുണ്ടോ എന്നുള്ള കാര്യം തികച്ചും വിശകലനം ചെയ്യേണ്ട ഒന്നാണ്.