Io Capitano
ഈയോ കപിതാനോ (2023)

എംസോൺ റിലീസ് – 3320

ഭാഷ: വോളോഫ്
സംവിധാനം: Matteo Garrone
പരിഭാഷ: മുജീബ് സി പി വൈ
ജോണർ: ഡ്രാമ
Download

6878 Downloads

IMDb

7.6/10

Movie

N/A

Matteo Garrone സംവിധാനം ചെയ്ത് 2023 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഈയോ കപിതാനോ. സെനഗലിൽ താമസിക്കുന്ന സെയ്ദു മൂസ എന്നീ രണ്ട് കൗമാരക്കാർ ശോഭനമായൊരു ഭാവി പ്രതീക്ഷിച്ച് പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നും ഇറ്റലിയിലേക്ക് യാത്രതിരിക്കുന്നു. ‌മാസങ്ങളോളം അധ്വാനിച്ച കാശുമായി പുറപ്പെടുന്ന അവർക്ക് കൊള്ളക്കാർ വിലസുന്ന സഹാറ മരുഭൂമി താണ്ടി മെഡിറ്ററേനിയൻ സമുദ്രവും കടന്ന് വേണം ഇറ്റലിയിലെത്താൻ. അഭയാർത്ഥികളായി കുടിയേറുന്നവരുടെ യാതനകൾ തുറന്നുകാണിക്കുന്ന ഈ ഡ്രാമ ചിത്രം ഒരു അതിജീവനത്തിന്റെ കഥയാണ്.

2024 ഓസ്കാറിൽ ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം ആയി നോമിനേഷൻ കിട്ടിയ ചിത്രം ഇതുവരെ ഗോൾഡൻ ഗ്ലോബിലും ലോകത്തെമ്പാടുമുള്ള ഫിലിംഫെസ്റ്റിവലുകളിലുമായി 20 നോമിനേഷനുകളും 19 അവാർഡുകളും നേടി.