എം-സോണ്‍ റിലീസ് – 1894 ഭാഷ ഹിന്ദി സംവിധാനം Nagesh Kukunoor പരിഭാഷ ഉണ്ണി ജയേഷ്, അനു ഗിരീഷ് ജോണർ ഡ്രാമ 7.9/10 10 വയസ്സുള്ള പരി തന്റെ അന്ധനായ അനിയൻ 8 വയസ്സ്കാരൻ ചോട്ടുവിന് കൊടുക്കുന്ന വാക്ക്. അവന്റെ ഒൻപതാം പിറന്നാളിന് മുന്നേ അവന്റെ കാഴ്ച തിരിച്ചു കിട്ടിയിരിക്കും എന്നത്. ആ വാക്കിനുവേണ്ടിയുള്ള യാത്രയാണ് “ധനക്ക്” എന്ന സിനിമ കാണിച്ചുതരുന്നത്. സൽമാൻ ഖാന്റെ കടുത്ത ആരാധകനായ ചോട്ടുവും ഷാരൂഖാനെ ജീവന് തുല്യം സ്നേഹിക്കുന്ന പരിയും ഒരിക്കൽ […]
Kabhi Alvida Naa Kehna / കഭി അൽവിദാ നാ കഹനാ (2006)
എം-സോണ്‍ റിലീസ് – 1893 ഭാഷ ഹിന്ദി സംവിധാനം Karan Johar പരിഭാഷ സേതു മാരാരിക്കുളം ജോണർ ഡ്രാമ, റൊമാൻസ് 6.1/10 വിവാഹേതര ബന്ധങ്ങളേയും വൈവാഹിക ജീവിതത്തിൽ അവ സൃഷ്ടിക്കുന്ന ഉലച്ചിലുകളേയും തുറന്നുകാണിക്കുന്ന ചിത്രമാണ് കരൺ ജോഹറിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ‘കഭി അൽവിദാ നാ കഹനാ’. ന്യൂയോർക്കിൽ താമസിക്കുന്ന രണ്ടു കുടുംബങ്ങൾ. കാലിന് പരിക്കുപറ്റിയ ഒരു മുൻഫുട്ബോൾ പ്ലയറായ ദേവ് ശരൺ തൻ്റെ ജീവിതത്തിലെ പരാജയങ്ങളെ ഓർത്ത് ഉള്ളിലെ അപകർഷതാബോധത്തെ വളർത്തികൊണ്ടുവരുന്ന ഒരാളാണ്. തൻ്റെ ഭാര്യ റിയ ആവട്ടെ, […]
Aga / ആഗ (2018)
എം-സോണ്‍ റിലീസ് – 1892 MSONE GOLD RELEASE ഭാഷ യാകുട് സംവിധാനം Milko Lazarov പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ഡ്രാമ 7.4/10 ഉത്തരധ്രുവത്തിൽ താമസിച്ചിരുന്ന പ്രായമുള്ള ഒരു കലമാൻ വേട്ടക്കാരന്റെയും ഭാര്യയുടെയും കഥ പറയുന്ന ഒരു ചെറിയ ചിത്രം. ഖനിയിലെ ജോലിക്ക് വീട് വിട്ട് പോയ ആഗ എന്ന പെൺകുട്ടിയുടെയും, അവളെ എപ്പഴും ഓർക്കുന്ന ഒരു അമ്മയുടെയും, അവളെക്കുറിച്ചു കേൾക്കാൻ ആഗ്രഹിക്കാത്ത ഒരച്ഛന്റെയും ജീവിതം പറയുന്നമഞ്ഞിന്റെ നൈർമല്യം ഉള്ള ഒരു ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Goldfinger / ഗോള്‍ഡ് ഫിംഗര്‍ (1964)
എം-സോണ്‍ റിലീസ് – 1891 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Hamilton പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ത്രില്ലര്‍ 7.7/10 ജയിംസ് ബോണ്ട് പരമ്പരയിലെ മൂന്നാമത്തെ ചിത്രം. വലിയ നിരൂപകപ്രശംസ നേടിയ സിനിമ പരമ്പരയിലെ തന്നെ മികച്ചവയിൽ ഒന്നായി കണക്കാക്കപ്പെടുന്നു.ഷോൺ കോണറി ആണ് ബോണ്ടിനെ അവതരിപ്പിക്കുന്നത്. സ്വർണ്ണ വ്യവസായ ഭീമനായ ഗോൾഡ്ഫിംഗർ എന്നയാളുടെ രഹസ്യങ്ങൾ അന്വേഷിക്കാൻ ബോണ്ടിനെ ചുമതലപ്പെടുത്തുന്നു. പ്രത്യക്ഷത്തിൽ നിയമവിരുദ്ധമായി ഒന്നും ചെയ്യാത്ത ഗോൾഡ്ഫിംഗറിന്റെ […]
The Unknown Saint / ദി അണ്‍നോണ്‍ സെയിന്റ് (2019)
എം-സോണ്‍ റിലീസ് – 1890 ഭാഷ അറബിക് സംവിധാനം Alaa Eddine Aljem പരിഭാഷ ശ്രീജിത്ത് കെ പി ജോണർ കോമഡി, ക്രൈം 6.4/10 മൂന്നു പ്രധാന കഥാപാത്രങ്ങളുടെ വിശ്വാസങ്ങളിലൂടെയാണ് Alaa Eddine Aljem സംവിധാനം ചെയ്ത “ദി അൺനോൺ സെയ്ന്റ്” എന്ന സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. പണം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന മോഷ്ടാവ്, ആചാരങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്ന കാവൽക്കാരൻ, പഴയ ജീവിതനില തിരികെവരുമെന്ന് വിശ്വസിക്കുന്ന കൃഷിക്കാരൻ. പോലീസ് പിന്തുടരുന്ന ഒരു മോഷ്ടാവ് താൻ മോഷ്ടിച്ച […]
L’accordeur / ലക്കോർഡ്യൂർ (2010)
എംസോൺ റിലീസ് – 1889 ഭാഷ ഫ്രഞ്ച് സംവിധാനം Olivier Treiner പരിഭാഷ ഷാരുൺ പി.എസ് ജോണർ ഷോർട്, ഡ്രാമ, ത്രില്ലർ 91/10 Synopsis കരിയറിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ ശേഷം പിയാനിസ്റ്റായ കഥാനായകൻ ഒരു കാര്യം തിരിച്ചറിയുന്നു.എന്തെങ്കിലും നഷ്ടപ്പെടുമ്പോഴാണ് ആളുകൾ കൂടുതൽ പെർഫെക്ട് ആകുന്നത് എന്ന ധാരണ ജനങ്ങൾക്കുണ്ടെന്ന്. അന്ധനായ പിയാനിസ്റ്റിന് മറ്റുള്ളവരെക്കാൾ കൂടുതൽ അവസരങ്ങളും നേട്ടങ്ങളുമുണ്ടെന്ന് മനസ്സിലാക്കിയ അയാൾ അന്ധനായി അഭിനയിക്കാൻ തീരുമാനിക്കുന്നു, പ്രതീക്ഷിച്ച പോലെ നേട്ടങ്ങളും ഉണ്ടാവുന്നു. എന്നാൽ ഒരു വൈകുന്നേരം […]
Devi / ദേവി (2020)
എംസോൺ റിലീസ് – 1889 ഭാഷ ഹിന്ദി സംവിധാനം Priyanka Banerjee പരിഭാഷ ഷാരുൺ പി.എസ് ജോണർ ഷോർട്, ഡ്രാമ 8.3/10 ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സ്ത്രീകൾ ഒരുമിച്ച് താമസിക്കുന്ന വീട്ടിലേക്ക് പുതിയ ആൾ വരുന്നയിടത്താണ് കഥ തുടങ്ങുന്നത്. വീട്ടിൽ ഇപ്പോൾ തന്നെ ആളുകൾ നിറഞ്ഞിരിക്കുന്നു. പുതുതായി വരുന്നവരെ പാർപ്പിക്കാൻ ഇടമില്ല. പുതിയ ആളെ കയറ്റുന്നത് സംബന്ധിച്ച് അകത്തുള്ളവർ തമ്മിൽ അഭിപ്രായവിത്യാസങ്ങൾ ഉണ്ടാവുന്നുണ്ട്. ഇവർ തമ്മിലുള്ള സംഭാഷണമാണ് 13 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം. കജോൾ, ശ്രുതി ഹാസൻ, […]
Nefta Football Club / നെഫ്ത്ത ഫുട്ബാൾ ക്ലബ് (2018)
എംസോൺ റിലീസ് – 1889 ഭാഷ അറബിക് സംവിധാനം Yves Piat പരിഭാഷ ജോതിഷ് ആന്റണി ജോണർ ഷോർട്, കോമഡി, ഡ്രാമ 7.2/10 2018 ൽ ഫ്രഞ്ച് ഭാഷയിൽ Yves Piat ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹ്രസ്വചിത്രമാണ് നെഫ്റ്റാ ഫുട്ബോൾ ക്ലബ്. ഓസ്കാർ നോമിനേഷൻ ഉൾപ്പടെ പല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഈ ഹ്രസ്വചിത്രം വേദിയായി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ