എം-സോണ്‍ റിലീസ് – 1823 ഭാഷ കൊറിയൻ സംവിധാനം Hwi Kim പരിഭാഷ നിബിൻ ജിൻസി ജോണർ ഡ്രാമ, ത്രില്ലർ 6.5/10 കൊറിയൻ വെബ്ടൂണിസ്റ്റ് കാങ് ഫുള്ളിന്റെ തൂലികയിൽ 2008ൽ പുറത്തിറങ്ങിയ, ഇതേ പേരിൽ തന്നെയുള്ള വെബ് ഗ്രാഫിക്സ് നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച ഫിലിം ആണ് ‘ The Neighbors’. പത്ത് ദിവസങ്ങളുടെ ഇടവേളയിൽ കൊലപാതകങ്ങൾ ചെയ്ത് ഡെഡ് ബോഡി വെട്ടിനുറുക്കി സ്യൂട്ട്കേസിൽ ഉപേക്ഷിക്കുന്ന പതിവ് കൊറിയൻ സീരിയൽ കില്ലർ ഒന്ന്, കില്ലറുടെ അവസാന ഇരയായ പെൺകുട്ടി, മകളെ നഷ്ട്ടപ്പെട്ടത് […]
Dukhtar / ദുഖ്തർ (2014)
എം-സോണ്‍ റിലീസ് – 1822 ഭാഷ ഉറുദു സംവിധാനം Afia Nathaniel പരിഭാഷ ഫവാസ് തേലക്കാട് ജോണർ ഡ്രാമ, ത്രില്ലർ 7.0/10 ആഫിയ സറീന നഥാനിയേൽ എഴുതി, സംവിധാനം ചെയ്തു 2014 പുറത്തിറങ്ങിയ പാകിസ്താനി ചിത്രമാണ് Dukhtar (Daughter).പാകിസ്താനിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ എത്ര ക്രൂരവും പൈശാചികവും ആന്നെന്നു അനാവരണം ചെയ്യുകയാണ് ഈ സിനിമ.ഗോത്രങ്ങൾ തമ്മിലുള്ള കുടിപ്പക തീർക്കാൻ തൻ്റെ പത്തുവയസായ മകളെ എതിർ ഗോത്രത്തിലെ തലവനെകൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുന്നു. എന്നാൽ കല്യാണദിവസം ‘അമ്മ […]
El Gringo / എൽ ഗ്രിങ്കോ (2012)
എം-സോണ്‍ റിലീസ് – 1821 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Eduardo Rodriguez പരിഭാഷ ശ്രീജിത്ത് ബോയ്ക ജോണർ ആക്ഷൻ, ഡ്രാമ 5.4/10 ഒരു മെക്സിക്കൻ ഡ്രഗ് മാഫിയയുമായി ഏറ്റുമുട്ടി ഒരു ബാഗ് നിറയെ പണവുമായി രക്ഷപെടാൻ ഒരുങ്ങുന്ന നായകൻ.എന്നാൽ അതിർത്തി കടന്ന് ചെന്നെത്തുന്നത് എൽ ഫ്രൻടോറസ് എന്ന മാഫിയകളുടെ നാട്ടിൽ.അവിടെ നിന്ന് പണവുമായി രക്ഷപെടാൻ ശ്രമിക്കുന്നതാണ് ചിത്രത്തിൽ ഉടനീളം. ആക്ഷന്‍ പ്രാധാന്യം നൽകി എടുത്തിരിക്കുന്ന ഈ സിനിമയിൽ മെക്സിക്കോയിലെ ഡ്രഗ് മാഫിയകളുടെ വാഴ്ചയെ കുറിച്ചും എടുത്തു […]
Relic / റെലിക് (2020)
എം-സോണ്‍ റിലീസ് – 1820 ഭാഷ ഇംഗ്ലീഷ് സംവിധാനം Natalie Erika James പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ, ഹൊറർ 6.0/10 തന്റെ അമ്മയായ എഡ്നയെ കാണാനില്ല എന്നറിഞ്ഞ് അമ്മയുടെ വീട്ടിലേക്ക് ചെന്നതാണ് കേയും മകള്‍ സാമും. ഏറെ അന്വേഷിച്ചെങ്കിലും പോലീസിനോ മറ്റാര്‍ക്കുംതന്നെയോ എഡ്നയെ കണ്ടെത്താനായില്ല. പക്ഷേ മൂന്നാംനാള്‍ എഡ്ന തിരിച്ചുവന്നു. അവരുടെ തിരോധാനത്തിനുപിന്നിലെ രഹസ്യമെന്തായിരുന്നു? ആ വീട്ടില്‍ രാത്രികളില്‍ അരങ്ങേറുന്ന അതീന്ദ്രിയസംഭവങ്ങള്ക്കുപിന്നിലെ ശക്തി എന്തായിരുന്നു? അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Camp X-Ray / ക്യാംപ് എക്സ്-റേ (2014)
എം-സോണ്‍ റിലീസ് – 1819 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Sattler പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ഡ്രാമ, വാർ 6.9/10 പ്രണയം, സൗഹൃദം, മാനുഷികത. അതിർവരമ്പുകൾ ഭേദിച്ച് മനുഷ്യ മനസ്സുകളിലൂടെ സഞ്ചരിക്കുന്ന അദൃശ്യമായ ഒരു മായാജാലം. ആർക്കും ആരോടും നിബന്ധനകളില്ലാതെ മനസ്സിൽ രൂപപ്പെടുന്ന ഒന്ന്. മണ്ണിന് മരവും, മരത്തിനു കാറ്റും, കാറ്റിന് മഴയും, മഴയ്ക്കു മണ്ണുമായി പ്രകൃതിയിൽ ഓരോ അണുവും കെട്ടുപിണഞ്ഞു കിടക്കുന്നു. സ്നേഹത്തോടെ നോക്കിയാൽ ചുറ്റുമുള്ളതെല്ലാം സ്നേഹമാണ്. എന്തും ക്ഷമിക്കാവുന്നതാണ്. മനുഷ്യന് സഹജീവിയോട് തോന്നുന്ന […]
Spider-Man 3 / സ്പൈഡർ-മാൻ 3 (2007)
എംസോൺ റിലീസ് – 1818 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.3/10 സാം റൈമിയുടെ സ്പൈഡർ-മാൻ ട്രിലോജിയിലെ മൂന്നാമത്തെയും അവസാനത്തേയും സിനിമയാണ് സ്പൈഡർ-മാൻ 3. ന്യൂയോർക്കിന്റെ പ്രിയപ്പെട്ട സൂപ്പർഹീറോയായി മാറിയ പീറ്റർ പാർക്കർ എന്ന സ്പൈഡർ-മാൻ, തന്റെ ജീവിതം വളരെ സുഗമമായി നയിച്ചുകൊണ്ടുപോകുകയാണ്. എന്നാലൊരു രാത്രി ഒരു അന്യഗ്രഹ ജീവി ഭൂമിയിലേക്ക് വരുകയും, പീറ്റർ അറിയാതെ അവന്റെകൂടെ കൂടുകയും ചെയ്യുന്നു, ആ കറുത്ത വസ്തു […]
Spider-Man 2 / സ്പൈഡർ-മാൻ 2 (2004)
എംസോൺ റിലീസ് – 1817 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.5/10 സാം റൈമിയുടെ സ്പൈഡർ-മാൻ ട്രിലോജിയിലെ രണ്ടാമത്തെ സിനിമയാണ് സ്പൈഡർ-മാൻ 2. ആദ്യ ഭാഗത്തിൽ തനിക്ക് കിട്ടിയ ശക്തികൾ എങ്ങനെ ഉപയോഗിക്കണമെന്ന ആശയകുഴപ്പത്തിലുള്ള പീറ്റർ പാർക്കറിനെയാണ് കാണിച്ചതെങ്കിൽ, ഇതിൽ തന്റെ സ്പൈഡർ-മാൻ ജീവിതവും സാധാരണ ജീവിതവും തമ്മിൽ സമന്വയിപ്പിക്കാൻ ശ്രമിക്കുന്നതാണ് കാണാൻ സാധിക്കുക. അതേസമയം, ഡോക്ടർ ഓടോഒക്റ്റേവിയസ് എന്ന ശാസ്ത്രജ്ഞൻ തന്റെ ഒരു […]
Spider-Man / സ്പൈഡർ-മാൻ (2002)
എംസോൺ റിലീസ് – 1816 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ മാജിത് നാസർ & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.4/10 ഇന്നും പ്രിയപ്പെട്ട മാർവൽ ഹീറോ ആരെന്ന് ചോദിച്ചാൽ പലരുടേയും ഉത്തരം ഈ പേരായിരിക്കും സ്പൈഡർ-മാൻ. അത്രമേൽ സ്പൈഡർ-മാൻ നമ്മുടെയെല്ലാം കുട്ടിക്കാലത്തെ സ്വാധീനിച്ചിട്ടുണ്ട്. പീറ്റർ പാർക്കർ എന്ന കൗമാരക്കാരന്റെ കഥയാണ് സ്പൈഡർ-മാൻ പറയുന്നത്. അങ്കിളും, ആന്റിയും, പ്രിയ സുഹൃത്തായ ഹേരിയും, മേരി ജെയിൻ വാട്സണും അടങ്ങുന്നതാണ് അവന്റെ ലോകം. ഏതൊരു കൗമാരക്കാരനെയും പോലെ, പീറ്ററിനും […]