എം-സോണ് റിലീസ് – 1605 ഭാഷ ഫ്രഞ്ച് സംവിധാനം Chantal Akerman പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ 7.8/10 പ്രശസ്ത ബെല്ജിയന് സംവിധായികയായ Chantal Akerman സംവിധാനംചെയ്ത ജീൻ ഡീൽമാൻ, 23, കേ ദു കൊമേഴ്സ്, 1080, ബ്രൂസ്സൽ എന്ന ചിത്രം ജീന് ഡീല്മാന് എന്ന വീട്ടമ്മയുടെ കഥയാണ് പറയുന്നത്. അവരുടെ ആവര്ത്തനവിരസമായ ദിനങ്ങള്, യാന്ത്രികമായ ദിനചര്യകള്.. പക്ഷേ മൂന്നാംനാളോടുകൂടി എല്ലാം തകിടംമറിയുന്നു. എക്കാലത്തെയും മികച്ച പരീക്ഷണചിത്രങ്ങളിലൊന്ന് എന്ന രീതിയില് ഏറെ പ്രശംസകള് […]
La Mante / ലാ മാന്റേ (2017)
എം-സോണ് റിലീസ് – 1604 മിനി സീരീസ് ഭാഷ ഫ്രഞ്ച് സംവിധാനം Alexandre Laurent പരിഭാഷ അനൂപ് പി. സി, ജിതിൻ. വി, സുമന്ദ് മോഹൻ,ആദം ദിൽഷൻ, നിതുൽ അയണിക്കാട്ട്, രസിത വേണു ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.5/10 ജെന്നി ദേബർ എന്ന പേര് എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു. 25 വർഷങ്ങൾക്കുമുൻപ് പരമ്പര കൊലപാതകങ്ങൾക്ക് ശിക്ഷിക്കപ്പെട്ട അവരിപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. പക്ഷേ അവർ ചെയ്ത അതേ രീതിയിൽ കിറുകൃത്യമായി കൊലപാതകങ്ങൾ വീണ്ടും പട്ടണത്തിൽ അരങ്ങേറുന്നു. പഴയ […]
Escape from Pretoria / എസ്കേപ്പ് ഫ്രം പ്രട്ടോറിയ (2020)
എം-സോണ് റിലീസ് – 1603 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Annan പരിഭാഷ പരിഭാഷ 1 : ഷെഹീർപരിഭാഷ 2 : അനൂപ് എം ജോണർ ത്രില്ലർ 6.8/10 1978ൽ വംശീയ വിവേചനം രൂക്ഷമായ കാലഘട്ടത്തിൽ, സൗത്താഫ്രിക്കയിലെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (ANC) പാർട്ടി അംഗങ്ങളായ തിമോത്തി ജെങ്കിനും കൂട്ടാളികളും “പ്രീറ്റോറിയ” എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലിൽ നിന്നും അതിസാഹസികമായി ചാടിപ്പോകുന്നു.വർണ്ണവിവേചന സർക്കാരിനെതിരെ പോരാടിയതിനാണ് അവരെ ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ടത്. ജയിൽ ചാടാനായി അവരുപയോഗിച്ച രീതി […]
Paradise or Oblivion / പാരഡൈസ് ഓര് ഒബ്ളിവിയണ് (2012)
എം-സോണ് റിലീസ് – 55 ഭാഷ ഇംഗ്ലീഷ് സംവിധാനം Roxanne Meadows പരിഭാഷ Linguistic team international – Malayalam team ജോണർ ഡോക്യുമെന്ററി, ഷോർട് 8.1/10 പൂര്ണമായും പണത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതും ആര്ഭാടത്തില് അധിഷ്ഠിതവുമായ സമൂഹം ഒരു കപട സമൂഹമാണ്. മനുഷ്യന്റെ ഏറ്റവും താഴ്ന്ന നിലയിലുള്ള പുരോഗമനം എന്ന് നമ്മുടെ സമൂഹം ചരിത്രത്തില് ഇടം പിടിക്കും. തികച്ചും പുതിയ ഒരു നാഗരികത കെട്ടിപ്പടുക്കാന് ആവശ്യമായ തലച്ചോറും സാങ്കേതികവിദ്യയും എങ്ങനെ ചെയ്യണമെന്ന അറിവും പ്രായോഗികതയും നമുക്കുണ്ട്.ഇന്നലെകളിൽ നിന്നുള്ള ഉത്തരങ്ങൾ […]
The Third Wife / ദി തേർഡ് വൈഫ് (2018)
എം-സോണ് റിലീസ് – 1602 ഭാഷ വിയറ്റ്നാമീസ് സംവിധാനം Ash Mayfair പരിഭാഷ ജ്യോതിഷ് സി ജോണർ ഡ്രാമ 6.7/10 പത്തൊൻപതാം നൂറ്റാണ്ടിൽ വിയറ്റ്നാമിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വന്ന യാതനകളെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ചലച്ചിത്രാവിഷ്കാരമാണ് 2018-ൽ പുറത്തിറങ്ങിയ ‘ദ തേർഡ് വൈഫ്’. വെറും 14 വയസുള്ള മെയ് എന്ന പെൺകുട്ടി അവിടുത്തെ ഒരു ജന്മിയുടെ മൂന്നാമത്തെ ഭാര്യയാകേണ്ടി വന്നതും തുടർന്ന് ഒരാൺ കുഞ്ഞിന് ജന്മം നൽകിയാൽ തനിക്ക് പ്രത്യേക പരിഗണന കിട്ടാം എന്നൊക്കെയുള്ള അവളുടെ ചിന്തകളാണ് ഈ […]
Ayla: The Daughter of War / ഐലാ: ദി ഡോട്ടർ ഓഫ് വാർ (2017)
എം-സോണ് റിലീസ് – 1601 ഭാഷ ടര്ക്കിഷ് സംവിധാനം Can Ulkay പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.5/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2017ൽ തിരശ്ശീലയിൽ എത്തിയ ടർക്കിഷ് സിനിമയാണ് അയ്ല. കൊറിയൻ യുദ്ധത്തിലെ വീര യോദ്ധാവ് സുലൈമാൻ ദിൽബിർലിഗിയുടെ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച സിനിമയാണ്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് അഞ്ചു വർഷത്തിനുശേഷം 1950ൽ ഉത്തര കൊറിയ ദക്ഷിണ കൊറിയയെ ആക്രമിക്കുന്നു. ദക്ഷിണകൊറിയക്ക് പിന്തുണയായി തുർക്കി 4500 സൈനികരെ അയക്കുന്നു. വാഹനങ്ങളുടെ […]
Jawaani Jaaneman / ജവാനി ജാനെമൻ (2020)
എം-സോണ് റിലീസ് – 1600 ഭാഷ ഹിന്ദി സംവിധാനം Nitin Kakkar പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി 6.7/10 40 വയസായ ജസ്വിന്ദർ അഥവാ ജാസ് ഒറ്റക്ക് ജീവിതം അടിച്ചുപൊളിച്ചു നടക്കുന്നയാണ്. പാർട്ടിയും പെണ്ണുങ്ങളുമായി ഉല്ലസിച്ചു ജീവിക്കുന്നതിലേക്കാണ് ടിയ വരുന്നത്.ടിയ ജാസിന്റെ മോളാണ്, പോരാത്തതിന് ഗർഭിണിയും, ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ മകളുടെ വരവ് ജാസിന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുന്നു,അത് ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നു, ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ട്രീറ്റാണ് ജവാനി ജാനേമൻ. […]
Inside / ഇൻസൈഡ് (2007)
എം-സോണ് റിലീസ് – 1599 ഭാഷ ഫ്രഞ്ച് സംവിധാനം Alexandre Bustillo, Julien Maury പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ 6.8/10 നാല് മാസങ്ങൾക്ക് മുൻപുണ്ടായ ഭർത്താവിന്റെ മരണശേഷം ഒറ്റക്ക് താമസിക്കുകയാണ്, സാറ. ഒരു ക്രിസ്മസ് തലേന്ന് രാത്രിയിൽ, ഗർഭിണിയായ സാറയെ തേടി ഒരു സ്ത്രീ വരുന്നു. തനിക്ക് മുൻപരിചയമില്ലാത്ത അവരെ വീട്ടിൽ കയറ്റാൻ സാറ വിസമ്മതിക്കുന്നു. അവൾക്ക് വേണ്ടത് തന്റെ വയറ്റിലെ കുഞ്ഞിനെയാണെന്ന് മനസ്സിലാക്കുന്ന സാറ സഹായത്തിനായി പല വഴിയും തേടുന്നു. ഒരു കത്രികയുമായി […]