എം-സോണ്‍ റിലീസ് – 1445 ത്രില്ലർ ഫെസ്റ്റ് – 52 ഭാഷ ഇംഗ്ലീഷ് സംവിധാനം F. Gary Gray പരിഭാഷ റഹീസ് സി. പി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 ക്ലെയ്ഡ് ഷെൽട്ടന്റെ ഭാര്യയെയും കുഞ്ഞിനെയും ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തുന്നു. ശിക്ഷ ഉറപ്പാക്കാൻ വേണ്ടി പ്രധാന പ്രതി മാപ്പു സാക്ഷിയാകുന്നതോടെ തനിക്ക് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെട്ടെന്നു തോന്നിയ ഷെൽട്ടൻ പ്രതികാരം ചെയ്യാൻ ഇറങ്ങുന്നു. ജെറാൾഡ് ബട്ലർ, ജാമി ഫോക്സ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന […]
Inuyashiki / ഇനുയാഷിക്കി (2018)
എം-സോണ്‍ റിലീസ് – 1444 ത്രില്ലർ ഫെസ്റ്റ് – 51 ഭാഷ ജാപ്പനീസ് സംവിധാനം Shinsuke Sato പരിഭാഷ ശിവരാജ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.6/10 ” ഇനുയാഷിക്കി” എന്ന ജാപ്പനീസ് മാങ്കാ സീരീസിനെ ആസ്പദമാക്കി 2018 ൽ പുറത്തിറങ്ങിയ സൂപ്പർഹീറോ മൂവിയാണ് ഇനുയാഷിക്കി. സ്വന്തം വീട്ടിലും ജോലിസ്ഥലത്തും അവഗണനകളും കുറ്റപ്പെടുത്തലുകളും മാത്രം അനുഭവിക്കുന്ന, മധ്യവയസ്കനായ ഇനുയാഷിക്കി എന്ന ഒരു പാവത്തിന്റെ കഥയാണിത്. അങ്ങനെയിരിക്കെ ഒരുദിവസം ഇനുയാഷിക്കിയും ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയും അന്യഗ്രഹ ജീവികളുടെ […]
Late Summer / ലേറ്റ് സമ്മർ (2016)
എം-സോണ്‍ റിലീസ് – 1443 ത്രില്ലർ ഫെസ്റ്റ് – 50 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Henrik Martin Dahlsbakken പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 5.1/10 ഫ്രാന്‍സിലെ ഒരു നാട്ടിന്‍പുറത്ത്, തിരക്കില്‍ നിന്നൊക്കെ ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന വൃദ്ധയായ സ്ത്രീക്ക് നോര്‍വെയില്‍ നിന്നെത്തിയ സഞ്ചാരികളായ യുവ ദമ്പതികള്‍ക്ക് തന്റെ വലിയ വീട്ടില്‍ അപ്രതീക്ഷിതമായി അഭയം നല്‍കേണ്ടി വരുന്നു. അത്യധികം റിയലിസ്റ്റിക്കായി സാവധാനത്തില്‍ പുരോഗമിക്കുന്ന ചിത്രത്തില്‍ തുടര്‍ന്ന് നടക്കുന്ന ദുരൂഹമായ സംഭവവികാസങ്ങളും […]
May God Save Us / മേ ഗോഡ് സേവ് അസ് (2016)
എം-സോണ്‍ റിലീസ് – 1442 ത്രില്ലർ ഫെസ്റ്റ് – 49 ഭാഷ സ്പാനിഷ് സംവിധാനം Rodrigo Sorogoyen പരിഭാഷ സുമന്ദ് മോഹൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം 7.1/10 2011 വേനൽക്കാലത്ത് പോപ്പ് 14മന്റെ സ്പെയിൻ സന്ദർശനത്തോടനുബന്ധിച്ചാണ് കഥ നടക്കുന്നത്. നഗരത്തിൽ വൃദ്ധയായ സ്ത്രീകൾ ക്രൂരമായ രീതിയിൽ കൊല്ലപ്പെടുന്നത് അധികാരികൾക്ക് വലിയ തലവേദനയാകുന്നു. കേസന്വേഷണം ഏറ്റെടുക്കുന്ന റൊസാരിയോക്കും, വെലാർഡോക്കും യാതൊരുവിധ തെളിവുകളും ലഭിക്കുന്നില്ല. വീണ്ടും സമാനരീതിയിൽ കൊലപാതകങ്ങൾ അരങ്ങേറുന്നു. ആരാണ് ഈ കൊലകൾക്കെല്ലാം പിന്നിൽ? തങ്ങൾക്കുണ്ടാകുന്ന മാനസിക […]
Onaayum Aattukkuttiyum / ഓനായും ആട്ടുക്കുട്ടിയും (2013)
എം-സോണ്‍ റിലീസ് – 1441 ത്രില്ലർ ഫെസ്റ്റ് – 48 ഭാഷ തമിഴ് സംവിധാനം Myshkin പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8.2/10 അർദ്ധരാത്രി ഗ്രൂപ്പ് സ്റ്റഡി കഴിഞ്ഞു വരുന്ന ചന്ദ്രു എന്ന മെഡിക്കൽ വിദ്യാർത്ഥിക്ക് വെടിയേറ്റു കിടക്കുന്ന ഒരു അപരിചിതനെ വഴിയിൽ നിന്നും കിട്ടുന്നു. ആശുപത്രികളിലൊന്നും അയാളെ സ്വീകരിക്കാത്തതിനാൽ അവൻ അയാളെ സ്വന്തം വീട്ടിലെത്തിച്ച് ഓപ്പറേഷൻ നടത്തി രക്ഷപ്പെടുത്തുന്നു. തുടർന്ന് അയാൾ പോലീസ് അന്വേഷിക്കുന്ന ഒരു വലിയ കുറ്റവാളിയായ ‘വുൾഫ്’ […]
Helpless / ഹെൽപ്പ്ലെസ് (2012)
എം-സോണ്‍ റിലീസ് – 1440 ത്രില്ലർ ഫെസ്റ്റ് – 47 ഭാഷ കൊറിയൻ സംവിധാനം Young-Joo Byun പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.7/10 ജാങ്ങ് മുൻ ഹോയുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അപ്രതീക്ഷിതമായി കടന്നു വന്ന യുവതിയാണ് സിയോൻ-യങ്ങ്. പരസ്പരമുള്ള പരിചയപ്പെടലിലൂടെ പ്രണയബന്ധിതരായ അവർ വിവാഹം കഴിക്കാനുള്ള മുന്നൊരുക്കത്തിലായിരുന്നു. സ്വന്തമായി വീട്ടുകാരാരും യങ്ങിന് ഇല്ലെന്നറിയാവുന്നത് കൊണ്ട് തന്നെ അയാൾക്കവളോടുള്ള അടുപ്പം കൂട്ടി. വിവാഹത്തിന് മുന്നോടിയായി അയാൾ തന്റെ വധുവാകാൻ പോകുന്ന സിയോൻ യങ്ങിനൊപ്പം കാറിൽ […]
Hush / ഹഷ് (2016)
എം-സോണ്‍ റിലീസ് – 1439 ത്രില്ലർ ഫെസ്റ്റ് – 46 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Flanagan പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഹൊറർ, ത്രില്ലർ 6.6/10 കാടിനോട് ചേര്‍ന്നുള്ള വീട്ടില്‍ തന്റെ അടുത്ത പുസ്തകം എഴുതാനായി പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് തനിച്ചു കഴിയുന്ന ബധിരയും മൂകയുമായ യുവ എഴുത്തുകാരിക്ക്, ഒരു രാത്രിയില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന കൊലയാളിയില്‍ നിന്ന് രക്ഷനേടാന്‍ നേരിടേണ്ടി വരുന്ന തീക്ഷ്ണമായ അനുഭവങ്ങളാണ് ഹഷ് പറയുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
White Night / വൈറ്റ് നൈറ്റ് (2009)
എം-സോണ്‍ റിലീസ് – 1438 ത്രില്ലർ ഫെസ്റ്റ് – 45 ഭാഷ കൊറിയൻ സംവിധാനം Shin-woo Park പരിഭാഷ ജിഷ്ണുദാസ് ചെല്ലൂർ ജോണർ മിസ്റ്ററി, റൊമാൻസ്, ത്രില്ലർ 6.6/10 ഉപേക്ഷിക്കപ്പെട്ട ഒരു കപ്പലിൽ വച്ച് ഒരു കൊല നടക്കുന്നു. കേസിന്റെ കാലാവധി തീരുന്നതിനുള്ളിൽ തന്നെ വീണ്ടും കൊലപാതക പരമ്പരകൾ അരങ്ങേറുന്നു. കൊലയുടെ കാരണമന്വേഷിച്ചിറങ്ങുന്ന പ്രേക്ഷകർ നാടകീയതയുടെ ഒരു മായാനദിയിലകപ്പെടുന്നു. ഹൃദയം നനയ്ക്കുന്ന പശ്ചാത്തലസംഗീതത്തിന്റെ ഓളങ്ങളിൽ ഒഴുകിയൊഴുകിയങ്ങനെ കഥ മുന്നോട്ട് പോകുന്നു. ഡ്രാമ ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് […]