എം-സോണ്‍ റിലീസ് – 1336 ഭാഷ ടർക്കിഷ് സംവിധാനം Mahsun Kırmızıgül പരിഭാഷ അൻസാർ.കെ.യൂനസ് ജോണർ ഡ്രാമ 7.6/10 ചില സിനിമകളുടെ സൗന്ദര്യം അവയുടെ ലാളിത്യമാണ്. ചില സിനിമകൾ ചില പ്രദേശങ്ങൾക്ക് മാത്രം പറയാനുള്ളവയുമാണ്. കാരണം, സിനിമയുടെ ഓരോ നിശ്വാസവും ആ മണ്ണിനോട് കലർന്നിരിക്കുന്നതായി തോന്നും. തുർക്കിയുടെ പ്രാന്തമായ മലനിരകളിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച അതിമനോഹര ചിത്രമായ MUCIZE / ദ മിറക്കിൾ ഇത്തരമൊരു അനുഭവമാണ് ബാക്കിയാക്കുന്നത്. വർഷങ്ങളായി അധികൃതർ വിസ്മരിച്ച ഗ്രാമത്തിലേയ്ക്ക് പുതുതായി വന്നെത്തിയ […]
Oye! / ഓയ്! (2009)
എം-സോണ്‍ റിലീസ് – 1335 ഭാഷ തെലുഗു സംവിധാനം Anand Ranga പരിഭാഷ സഫീർ അലി ജോണർ റൊമാൻസ് 6.7/10 പണക്കാരനും ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുന്നവനുമായ ഉദയ്ക്ക് ഒരു ന്യൂ ഇയർ പാർട്ടിക്കിടയിൽ പരിചയപ്പെടുന്ന സന്ധ്യ എന്ന ലളിത ജീവിതം ജീവിക്കുന്ന പെൺകുട്ടിയോട് പ്രണയം തോന്നുന്നു. അവളുടെ സ്നേഹം പിടിച്ചു പറ്റാനായി പിന്നീട് ഉദയ് അവളുടെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കുന്നു. പിന്നീട് ഇരുവരുടേയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് 2009ൽ ആനന്ദ് രംഗയുടെ സംവിധാനത്തിൽ […]
Devdas / ദേവ്ദാസ് (2002)
എം-സോണ്‍ റിലീസ് – 1334 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് 7.6/10 ശരത് ചന്ദ്ര ചാറ്റർജിയുടെ 1917ഇൽ പ്രസിദ്ധീകരിച്ച ദേവ്ദാസ് എന്ന നോവലിനെ ആധാരമാക്കി 2002ഇൽ സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചലചിത്രാവിഷ്കാരമാണ് ദേവ്ദാസ്. പ്രണയത്തെയും പ്രണയനഷ്ടത്തെയും മനോഹരമായ ഒരു കവിത പോലെ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ പ്രേക്ഷകന് മികച്ച ഒരു ദൃശ്യവിസ്മയമാണ്. പാർവതിയും ദേവ്ദാസും ചെറുപ്പത്തിലെ കളിക്കൂട്ടുകാരും സുഹൃത്തുക്കളുമാണ്. ബാല്യത്തിലെ സൗഹൃദം […]
The Outlaws / ദി ഔട്ട്ലോസ് (2017)
എം-സോണ്‍ റിലീസ് – 1333 ഭാഷ കൊറിയൻ സംവിധാനം Kang Yoon-Sung പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ആക്ഷൻ ,ക്രൈം 7.1/10 2004ൽ സിയൂൾ പോലീസ് നടത്തിയ ചൈനീസ്-കൊറിയൻ ഗ്യാങ്സ്റ്റർ ഓപ്പറേഷനെ’ ആധാരമാക്കി ചിത്രീകരിച്ച സിനിമയാണിത്. പണത്തിനുവേണ്ടി നിഷ്കരുണം ഭീകരമായി കൊന്നുതള്ളിയ ചൈനീസ്-കൊറിയൻ വംശജരായ ഗുണ്ടകൾ നാട്ടിൽ ഭീതി പരത്തി. ഗുണ്ടാസംഘങ്ങളുടെ പരസ്പര കുടിപ്പകയിൽ ജനങ്ങൾ ദുരിതമനുഭവിച്ചു. നാട്ടിലെ ക്രമസമാധാനം വീണ്ടെടുക്കുന്നതിനായി പോലീസ് സീരിയസ് ക്രൈം യൂണിറ്റ് രൂപീകരിക്കുന്നു. ഒന്നര പതിറ്റാണ്ട് നീണ്ട ഗുണ്ടാവിളയാട്ടത്തെ ഒറ്റ രാത്രി […]
The Terminator / ദ ടെർമിനേറ്റർ (1984)
എം-സോണ്‍ റിലീസ് – 1332 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 8.5/10 ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ അമേരിക്കൻ ശാസ്ത്ര കാല്പനിക സിനിമയാണ് ദ ടെർമിനേറ്റർ. ഇതിൽ അർണോൾഡ് ഷ്വാസ്സെനെഗ്ഗർ ടെർമിനേറ്റർ ആയി എത്തുന്നു. ലിൻഡ ഹാമിൽടൺ സാറാ കോണർ ആയും മൈക്കിൾ ബൈൻ കെയ്ൽ റീസ് ആയും വേഷമിടുന്നു. വർഷം 2029ൽ, അതായത് ഭാവിയിൽ കൃത്രിമ ബുദ്ധിശക്തിയുള്ള യന്ത്രങ്ങൾ ഭൂമിയിലെ അവശേഷിക്കുന്ന […]
Captive State / ക്യാപ്റ്റീവ് സ്റ്റേറ്റ് (2019)
എം-സോണ്‍ റിലീസ് – 1331 ഭാഷ ഇംഗ്ലീഷ് സംവിധാനം Rupert Wyatt പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6/10 അന്യഗ്രഹജീവികൾ ഭൂമി കൈയ്യടക്കിയിട്ട് 10 വർഷം കഴിഞ്ഞിരിക്കുന്നു. അവരുടെ നിയമവാഴ്ചയെ അനുസരിച്ചു ജീവിക്കുന്നവരും, അവരെ എതിർത്ത് പോരാടി ഭൂമിയെ തിരികെ പിടിച്ച് സ്വാതന്ത്ര്യം നേടിയെടുക്കാനും ശ്രമിക്കുന്ന ഒരു കൂട്ടരുടെയും കഥയാണ് ക്യാപ്റ്റീവ് സ്റ്റേറ്റ്. 2019ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റുപർട്ട് വിയറ്റ് ആണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Gantumoote / ഗണ്ടുമൂട്ടെ (2019)
എം-സോണ്‍ റിലീസ് – 1330 ഭാഷ കന്നഡ സംവിധാനം Roopa Rao പരിഭാഷ എംസോൺ ജോണർ Drama 8.2/10 ഇത് മീര എന്ന പെൺകുട്ടിയുടെ കഥയാണ്. യൗവ്വനത്തിൽ എത്തി നിൽക്കുന്ന അവളുടെ സ്കൂൾ ഓർമ്മകളാണ് ചിത്രം പങ്കു വെയ്ക്കുന്നത്. കുട്ടിക്കാലം മുതൽ സിനിമയെ അഗാധമായി പ്രണയിച്ച അവൾ അതിൽ പലതും ജീവിതത്തിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. അവളുടെ ആദ്യപ്രണയം അത് അവൾ മാത്രമല്ല പ്രേക്ഷകരും അനുഭവിക്കുന്നു അതാണ് ഈ സിനിമയുടെ തിരക്കഥയുടെ ഭംഗി. ചിത്രത്തിൽ മീരയായി അഭിനയിക്കുന്ന തേജു […]
Vikings Season 4 / വൈക്കിങ്സ് സീസൺ 4 (2016)
എം-സോണ്‍ റിലീസ് – 1329 ഭാഷ ഇംഗ്ലീഷ് നിർമാണം TM Productions പരിഭാഷ ഗിരി പി എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.6/10 സൂര്യാസ്തമയത്തിന്റെ നാടുകൾ തേടി മഹാസമുദ്രത്തിന്റെ നിഗൂഢതകൾ താണ്ടിയ വൈക്കിങ് എന്ന ജനസമൂഹമാണ് ചരിത്ര രേഖകളനുസരിച്ച് പ്രമുഖരായ പ്രഥമ പര്യവേക്ഷകരും കോളനിസ്റ്റുകളും.ആദ്യമാദ്യം നിഷ്ഠൂരരായ ഇക്കൂട്ടരുടെ തൊഴിൽ കൊള്ളയായിരുന്നു.കേരളത്തിലെ ചുണ്ടൻ വള്ളങ്ങളെ അനുസ്മരിപ്പിക്കുന്ന വൈക്കിങ്ങു കളുടെ വള്ളങ്ങൾ ഉത്തര അറ്റ്ലാന്റിക്കിന്റെ വിരിമാറിലൂടെ പാഞ്ഞുപോയിരുന്ന ഒരു കാലഘട്ടം ആയിരുന്നു അത്.പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന പ്രദേശങ്ങളിലെ ഫലപുഷ്ടിയുള്ള മണ്ണിൽ കുടിയുറപ്പിക്കാനും അവർ […]