എം-സോണ്‍ റിലീസ് – 1049 ഭാഷ ഫ്രഞ്ച് സംവിധാനം Abdellatif Kechiche പരിഭാഷ ഗിരി പി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.7/10 നിങ്ങൾ എപ്പോളാണ് നിങ്ങളുടെ ലൈംഗികത തിരിച്ചറിയുന്നത്. അഥവാ തിരിച്ചറിഞ്ഞത്. ചിന്തിച്ചിട്ടുണ്ടോ അതിനെപ്പറ്റി.? Adele കോളേജിലേക്ക് പോകുന്നവഴി, റോഡ് ക്രോസ്സ് ചെയ്യവേ ഒരു boycut നീലമുടിക്കാരിയിൽ ആകർഷിക്കപ്പെടുന്നു.( ഒരു നോക്ക് കണ്ടേ ഉള്ളൂ. അതൊരു strong feeling ആണ്. അത് അഡെലെയുടെ കണ്ണുകളിൽ ഉണ്ട്, ചുണ്ടുകളിൽ ഉണ്ട്). പക്ഷേ അവൾക്ക് സ്വയം ചില സംശയങ്ങളുണ്ട്. […]
The Forsaken Land / ദ ഫോര്‍സേക്കൺ ലാന്‍ഡ് (2005)
എം-സോണ്‍ റിലീസ് – 1048 ഭാഷ സിൻഹളീസ് സംവിധാനം Vimukthi Jayasundara പരിഭാഷ അബ്ദുൽ മജീദ് ജോണർ ഡ്രാമ 6.2/10 20 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിനൊടുവില്‍ വെടി നിര്‍ത്തല്‍ നിലവില്‍ വന്ന 2000 നു ശേഷം ശ്രീലങ്കയിലെ കലുഷിതമായ യുദ്ധമേഖലയിലെ എപ്പോഴും എന്തും സംഭവിക്കാമെന്ന നിലയില്‍ ജീവിക്കുന്ന ആളുകളുടെ ജീവിതമാണ് ഫോര്‍സേക്കന്‍ ലാന്‍ഡ് തുറന്നു കാണിക്കുന്നത്. നഷ്ടപ്പെട്ട സ്വാതന്ത്ര്യവും മനസ്സമാധാനവും താറുമാറായ ജീവിത സാഹചര്യങ്ങളും നിയമ വ്യവസ്ഥയും, തുടര്‍ച്ചയായ യുദ്ധങ്ങളും, പ്രശ്നങ്ങളും എല്ലാം പ്രതീക്ഷിച്ചു ജീവിക്കുന്ന ഒരു […]
Aravinda Sametha Veera Raghava / അരവിന്ദ സമേത വീര രാഘവാ (2018)
എം-സോണ്‍ റിലീസ് – 1047 ഭാഷ തെലുഗു സംവിധാനം Trivikram Srinivas പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, ഡ്രാമ 7.7/10 ചേരിപ്പോര് നിലനില്‍ക്കുന്ന തന്റെ നാട്ടിലേക്ക് ലണ്ടനില്‍ നിന്നും 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീര രാഘവ റെഡ്ഢി വരുന്നത്. വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ എതിര് ചേരിയിലെ ആളുകളുടെ ആക്രമണത്തില്‍ വീരയുടെ അച്ഛനും അമ്മാവനും കൊല്ലപ്പെടുന്നു. അതില്‍ പ്രകോപിതനായ വീര കണ്ണില്‍ കാണുന്ന സകലരെയും വെട്ടുന്നു. പക്ഷേ തന്റെ മുത്തശ്ശിയുടെ അപേക്ഷ പ്രകാരം കത്തി ഉപേക്ഷിക്കുന്ന വീര, തുടര്‍ന്ന് […]
Village Rockstars / വില്ലേജ് റോക്ക്സ്റ്റാര്‍സ് (2017)
എം-സോണ്‍ റിലീസ് – 1046 ഭാഷ ആസാമീസ് സംവിധാനം Rima Das പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 7.3/10 ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റത്തുള്ള അസം എന്ന സംസ്ഥാനം എത്രമേൽ നമ്മുടെ മലയാള ദേശത്തോട് സമാനമാണ് എന്ന് അതിശയിക്കും ഈ സിനിമ കണ്ടാൽ. മുണ്ടും നേരിയതിനോടും സമാനമായ പരമ്പരാഗത വേഷം, വയലുകളും നെൽകൃഷിയും, ഇടതടവില്ലാത്ത മഴ, കുടയായി ചേമ്പില പിടിക്കുന്ന കുട്ടികൾ, പച്ചപ്പ്, ഇങ്ങനെ കേരളത്തെ ഓർമിപ്പിക്കും ഓരോ ഫ്രെയിമിലും അസം. വില്ലേജ് റോക്സ്റ്റാർസ് എന്ന […]
Signal / സിഗ്നൽ (2016)
എം-സോണ്‍ റിലീസ് – 1045 ഭാഷ കൊറിയൻ സംവിധാനം Kim Won-seok പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 8.8/10 ഭൂതകാലത്തെ ഓർമ്മകൾ പലപ്പോഴും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. അവ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിലോ എന്ന് നമ്മൾ ആഗ്രഹിക്കും. വിലപ്പെട്ട പലതും നഷ്ടമായതോർത്ത് വിലപിക്കും. ആ സമയത്ത് അവയൊക്കെ മാറ്റാൻ ഒരവസരം ലഭിച്ചാലോ..?? ഈ സീരീസിൽ ശ്രദ്ധയിച്ച മറ്റൊരു കാര്യമാണ് ഭൂതകാലത്തിന്റെ വേട്ടയാടൽ. എത്രയൊക്കെ മാറ്റം വരുത്തിയാലും നമ്മൾ ആഗ്രഹിക്കുന്നത് പോലെയാവില്ല നമ്മുടെ ജീവിതം. നല്ല […]
Capernaum / കഫർണൗം (2018)
എം-സോണ്‍ റിലീസ് – 1044 BEST OF IFFK 2018 – 5 ഭാഷ അറബിക് സംവിധാനം Nadine Labaki പരിഭാഷ നബീൽ ഹസ്സൻ ജോണർ ഡ്രാമ 8.4/10 ഒരു കുത്തുകേസിൽ വിചാരണ നേരിടുന്ന സെയിനിനെ കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. നോൺ ലീനിയർ ആയ നറേഷനിലൂടെ ഒരു കോർട്ടു റൂം ഡ്രാമയിലേക്കു മാറാതെ ഗംഭീര ആഖ്യാനം സിനിമയുടെ മേന്മയാണ്. അഞ്ചോളം പേർ ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്, ഒരുപാട് കഥാപാത്രങ്ങളും സന്ദർഭങ്ങളും സിനിമയിൽ വന്നു പോകുന്നുവെങ്കിലും […]
Commando / കമാൻഡോ (1985)
എം-സോണ്‍ റിലീസ് – 1043 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark L. Lester പരിഭാഷ ഷഫീക്ക് പൊറ്റയിൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.7/10 ഒരു സ്പെഷ്യൽ മിലിട്ടറി ഫോഴ്സിലെ കമാൻഡോയായിരുന്നു ജോൺ മാട്രിക്സ്, റിട്ടയേർഡിന് ശേഷം മകൾ ജെന്നിയുമൊത്ത് മലമുകളിലെ വീട്ടിൽ സമാധാന ജീവിതം നയിക്കുകയായിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി ശത്രുക്കൾ തന്റെ മകളെ തട്ടിക്കൊണ്ടുപോകുന്നു. രക്ഷിക്കാൻ ശ്രമിക്കുന്ന ജോണിനെയും അവർ ബന്ദിയാക്കുന്നു. ഒരച്ഛന്റെയും മകളുടെയും സ്നേഹത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം ഞൊടിയിടയിൽ ത്രില്ലർ […]
Rust and Bone / റസ്റ്റ് ആൻഡ് ബോൺ (2012)
എം-സോണ്‍ റിലീസ് – 1042 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Jacques Audiard പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, റൊമാൻസ് 7.5/10 അഞ്ച് വയസ്സുകാരനായ തന്റെ മകനുമൊത്ത്, ബെൽജിയത്തിൽ നിന്നും ഫ്രാൻസിലുള്ള തന്റെ സഹോദരി അന്നയോടൊപ്പം താമസിക്കാനായി വരികയാണ്, മുൻ ബോക്സറായ അലൈൻ എന്ന അലി. പബ്ബിലെ ബൗൺസർ ആയി ജോലി ചെയ്യുന്നതിനിടെ അയാൾ സ്റ്റെഫനിയുമായി പരിചയത്തിലാകുന്നു. പിന്നീട് മറ്റൊരിടത്ത് വാച്ച്മാൻ ആയി ജോലി ചെയ്യുന്നതിനിടെ, അയാളുടെ ബോക്സിങിൽ ഉള്ള താൽപ്പര്യം മനസ്സിലാക്കിയ മാർഷൽ […]