എംസോൺ റിലീസ് – 959 ഭാഷ ഇംഗ്ലീഷ് സംവിധാനം Ivan Sen പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.6/10 നിയോ-വെസ്റ്റേൺ ശൈലിയിലുള്ള ഓസ്ട്രേലിയൻ ക്രൈം ത്രില്ലർ സിനിമയാണ് മിസ്റ്ററി റോഡ്. ക്വീൻസ്ലൻ്റിലെ വിജനമായ ഹൈവേയുടെ ഓരത്ത് ഒരു ട്രക്ക് ഡ്രൈവർ ആദിവാസി വിഭാഗത്തിൽപെട്ട ഒരു ടീനേജ് പെൺകുട്ടിയുടെ മൃതദേഹം കാണുന്നു. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹത്തിൽ നായ കടിച്ചതിൻ്റെ പാടുകളുമുണ്ട്.പുതുതായി ഉദ്യോഗക്കയറ്റം ലഭിച്ച ജെയ് സ്വാൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കേസിൻ്റെ അന്വേഷണച്ചുമതല. […]
El Mariachi / എൽ മരിയാച്ചി (1992)
എം-സോണ് റിലീസ് – 957 ഭാഷ സ്പാനിഷ് സംവിധാനം Robert Rodriguez പരിഭാഷ അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.9/10 കഥ, തിരക്കഥ, സംഭാഷണം, സംഗീതം, വിശ്വല് എഫക്ട്സ്, എഡിറ്റിങ്ങ്, കാമെറ, സൌണ്ട് എഡിറ്റിങ്ങ്, സ്റ്റില് ഫോട്ടോഗ്രാഫി, സംവിധാനം എല്ലാം ഒരാള്. ചിത്രം ലോ ബജറ്റ്, ക്ലാസിക്ക്, സൂപ്പര് ഹിറ്റ്, സിനിമാ വ്യവസായത്തെയാകെ ഇളക്കിമറിച്ചു, ന്യൂ വേവ്. ഇന്ന് അറിയപ്പെടുന്ന കലാകാരന്. മഷേറ്റെ, സിന് സിറ്റി, ഫ്രം ഡസ്ക് ടില് ഡോണ്, പ്ലാനെറ്റ് ടെറര്, […]
Rangasthalam / രംഗസ്ഥലം (2018)
എം-സോണ് റിലീസ് – 956 ഭാഷ തെലുഗു സംവിധാനം Sukumar പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ആക്ഷൻ, ഡ്രാമ 8.4/10 ബാഹുബലിക്കു ശേഷം 200 കോടി ക്ലബ്ബില് ഇടം നേടിയ സിനിമ.സുകുമാര് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത നായകന് സ്റ്റേറ്റ് അവാര്ഡ് നേടിക്കൊടുത്ത തെലുങ്ക് റൊമാന്റിക് എന്റർടെയ്നർ.1980 കാലഘട്ടത്തില് തെക്കേ ഇന്ത്യയിലെ ഒരു ഉള്നാടന് ഗ്രാമത്തിന്റെ കഥപറയുന്ന ചിത്രമാണ് രംഗസ്ഥലം. ചിട്ടിബാബൂ (രാം ചരണ്) ശരിക്കു ചെവി കേള്ക്കാന് കഴിവില്ലാത്ത ശുദ്ധനും നിഷ്കളങ്കനുമായ പയ്യനാണ്. രംഗസ്ഥലം […]
Intouchables / അൺടച്ചബിൾസ് (2011)
എം-സോണ് റിലീസ് – 955 ഭാഷ ഫ്രഞ്ച് സംവിധാനം Olivier Nakache, Éric Toledano പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ബയോഗ്രഫി, കോമഡി, ഡ്രാമ 8.5/10 പാരാഗ്ലൈഡിംഗ് അപകടത്തെത്തുടര്ന്നു ശരീരം തളര്ന്നുപോയ പാരീസിലുള്ള ഒരു ധനാഢ്യന് (ഫ്രാന്സോവ ക്ലൂസേ) മുന്ക്രിമിനല് പശ്ചാത്തലമുള്ള കറുത്തവര്ഗ്ഗക്കാരനായ യുവാവിനെ(ഒമര് സൈ) അയാളുടെ കെയര്ടേക്കറായി നിയമിക്കുന്നു. ഒരിയ്ക്കലും പൊരുത്തപ്പെടാത്ത സ്വഭാവങ്ങളുള്ള അവര് ഒരുമിക്കുമ്പോള് അവര്ക്കിടയില് ഉടലെടുക്കുന്ന അപൂര്വ്വവും സുദൃഢവും സുന്ദരവുമായ സുഹൃത്ബന്ധത്തിന്റെ കഥയാണ് The Intouchables. ഇതൊരു യഥാര്ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഫീല്-ഗുഡ് […]
The Other Bank / ദ അദർ ബാങ്ക് (2009)
എം-സോണ് റിലീസ് – 954 ഭാഷ ജോർജിയൻ സംവിധാനം George Ovashvili പരിഭാഷ അബ്ദുൽ മജീദ് എം പി ജോണർ ഡ്രാമ 7.7/10 1992-93 ലെ ജോര്ജിയ-അബ്കാസിയ യുദ്ധത്തിനു (ജോര്ജിയന് ആഭ്യന്തര കലാപം) 7 വര്ഷത്തിനു ശേശം, അഭയാര്ത്ഥിയായ ടെഡോ തന്റെ അച്ഛനെ തിരഞ്ഞ് തിബിലീസിയില് നിന്നും അബ്കാസിയയിലേക്ക് പോകുന്നു. ആഭ്യന്തര കലാപം മൂലം നശിച്ച ജോര്ജിയന്-അബ്കാസിയന് അതിര്ത്തി പ്രദേശങ്ങളുടെ പച്ചയായ ആവിഷ്ക്കാരം. അബ്കാസിയയിലെ ജോര്ജിയന് ന്യൂനപക്ഷ ഉന്മൂലനവും, സാദാരണക്കാരുടെ താറുമാറായ ജീവിതവും പരമാവധി നിഷ്പക്ഷമായി ആവിഷ്കരിച്ചിരിക്കുന്നു. […]
964 Pinocchio / 964 പിനോക്കിയോ (1991)
എം-സോണ് റിലീസ് – 953 ഭാഷ ജാപ്പനീസ് സംവിധാനം Shozin Fukui പരിഭാഷ ശ്യാം നാരായണൻ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 5.4/10 വിദൂരഭാവിയില്, ഉദ്ധാരണം നിലനിര്ത്താന് സാധിക്കാത്തതിനാല് ഉപേക്ഷിക്കപ്പെട്ട, ഓര്മ്മകള് മായ്ച്ചുകളയപ്പെട്ട സൈബോര്ഗ് ആയൊരു ലൈംഗിക അടിമയാണ് 964 പിനോക്യോ. അയാളെ ഹിമികോ എന്ന പെണ്കുട്ടി സംരക്ഷിക്കുകയും, സംസാരിക്കാന് പഠിപ്പിക്കുകയും ചെയ്യുന്നു. തുടര്ന്ന് പിനോക്യോയുടെ ഉടമസ്ഥര് അവനെ പിന്തുടരുന്നതും, തിരിച്ചുപിടിക്കാന് ശ്രമിക്കുന്നതും മറ്റുമാണ് കഥാസാരം. സംവിധായകന് ഷോസിന് ഫുക്കുയിയുടെ ‘സൈബര്പങ്ക്’ ഗണത്തില് പെടുത്താവുന്ന വ്യത്യസ്തമായൊരു സൃഷ്ടിയാണ് […]
Don’t Breathe / ഡോണ്ട് ബ്രീത്ത് (2016)
എം-സോണ് റിലീസ് – 952 ഭാഷ ഇംഗ്ലീഷ് സംവിധാനം Fede Alvarez പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ക്രൈം, ഹൊറർ, ത്രില്ലർ 7.1/10 മൂന്ന് പേർ അടങ്ങുന്ന സംഘം മോഷണത്തിനായി ധനികനും അന്ധനുമായ വൃദ്ധന്റെ വീട്ടിൽ കയറുകയും വൃദ്ധൻ മോഷ്ടാക്കളുടെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ഫെഡെ അല്വാരസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റീഫന് ലാങ്, ഡാനിയല്, ജേന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായ മോഷ്ടാക്കളെ അവതരിപ്പിച്ചിരിക്കുന്നത്. ഫെഡെ അല്വാരസ്, റോഡോ […]
Fantastic Beasts and Where to Find Them / ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ ടു ഫൈൻഡ് ദെം (2016)
എം-സോണ് റിലീസ് – 951 ഭാഷ ഇംഗ്ലീഷ് സംവിധാനം David Yates പരിഭാഷ ആകാശ് ആർ. എസ് ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.3/10 ഹാരിപോട്ടർ പരമ്പരക്കുശേഷം ജെ കെ റൗളിങ് എഴുതിയ പുസ്തകത്തെ ആസ്പദമാക്കി 2016 ൽ പുറത്തിറങ്ങിയ ഫാന്റസി ത്രില്ലർ ആണ് ഫന്റാസ്റ്റിക് ബീസ്റ്റ്സ് & വേർ ടു ഫൈന്റ് ദെം. ഈ കഥ നടക്കുന്നത് 1926 കാലഘട്ടത്തിലാണ്. അതായത് ആദ്യ ഹാരിപോട്ടർ കഥയിലെ സംഭവങ്ങൾ നടക്കുന്നതിന് ഏതാണ്ട് 65 വർഷങ്ങൾക്കു മുമ്പ്. പ്രൊഫസർ […]