നിങ്ങള്‍ ആദ്യമായാണ് പരിഭാഷ ചെയ്യുന്നതെങ്കില്‍ പരിഭാഷ ചെയ്ത് അയക്കുന്നതിന് മുൻപ് വെരിഫിക്കേഷൻ ടീം അപ്രൂവ് ചെയ്യേണ്ടതുണ്ട്. അതിനായി നിങ്ങളുടെ പരിഭാഷയുടെ ആദ്യത്തെ 50 വരികൾ പൂർത്തിയാക്കിയതിനു ശേഷം താഴെക്കൊടുത്തിരുക്കുന്ന ലിങ്കിൽ പോയി ഫോം ഫിൽ ചെയ്ത് അയക്കുക.
NB: ഗൂഗിൾ ട്രാൻസ്ലേഷൻ, സ്വന്തമായി ചെയ്തതല്ലാത്ത പരിഭാഷകൾ, മറ്റു പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിച്ച പരിഭാഷകൾ എന്നിവ ഒരു കാരണവശാലും എംസോൺ റിലീസിന് പരിഗണിക്കുന്നതല്ല.
പ്രത്യേകം ശ്രദ്ധിക്കുക: ആദ്യമായി പരിഭാഷ ചെയ്തവർ അൻപത് ലൈനിൽ കൂടുതൽ ചെയ്താൽ പോലും മുകളിൽക്കാണുന്ന ലിങ്കിൽ തന്നെ അയക്കുക.
ആദ്യ പരിഭാഷക്ക് അപ്പ്രൂവൽ കിട്ടിയവരും ഒരു പരിഭാഷയെങ്കിലും എംസോണിൽ റിലീസ് ആയവരും താഴെക്കാണുന്ന ഫോം ഫിൽ ചെയ്ത് പരിഭാഷകൾ അയക്കുക.
എംസോൺ റിലീസിംഗ് പ്രോസസ്സ് എങ്ങനെ?
ലഭിക്കുന്ന പരിഭാഷകൾ ഡേറ്റ് അനുസരിച്ച് ലിസ്റ്റ് ചെയ്യപ്പെടുന്നു. അതിനു ശേഷം (കിട്ടിയ ഡേറ്റ് അനുസരിച്ച്) വെരിഫിക്കേഷൻ ടീമിന് കൈമാറും. എംസോണിൽ ഏറ്റവും കൂടുതൽ പരിഭാഷകൾ ചെയ്ത് എക്സ്പീര്യൻസ് ഉള്ളവരും ഇംഗ്ലീഷും മലയാളവും നന്നായി കൈകാര്യം ചെയ്യാനറിയുന്നവരുമാണ് ടീമിലുള്ളത്. ഈ ടീമിന് നിങ്ങൾ അയച്ചു തരുന്ന പുതിയ മലയാളം പരിഭാഷയും അതിന്റെ മൂല പരിഭാഷയായ ഇംഗ്ലീഷും സിങ്കാകുന്ന സിനിമാ ഫയലും നൽകുന്നു. സിനിമയോടൊപ്പം മലയാളവും ഇംഗ്ലീഷും ഒന്നിച്ചിട്ട് ഓരോ വരിയും ശരിയാണോ എന്ന് പരിശോധിക്കുകയാണ് വെരിഫിക്കേഷൻ ടീം ചെയ്യുക. ഈ പരിശോധനയിൽ പോരായ്മകൾ കണ്ടെത്തിയാൽ പരിഭാഷകനോട് നേരിട്ട് സംസാരിച്ച് മാറ്റങ്ങൾ വരുത്തും. അതിനാണ് നിങ്ങളെ ബന്ധപ്പെടാനുള്ള ഐഡി നിർബന്ധമായും വെക്കണം എന്ന് പറയുന്നത്. ആവർത്തിച്ച് പറയട്ടെ, നിങ്ങൾ ചെയ്ത പരിഭാഷയിലെ തെറ്റുകളെല്ലാം തിരുത്തുകയല്ല വെരിഫിക്കേഷൻ ടീമിന്റെ ജോലി. പരിഭാഷ എംസോണിന്റെ ലേബലിൽ റിലീസ് ചെയ്യാൻ യോഗ്യമാണോ എന്ന് പരിശോധിക്കുക മാത്രമാണ്. നിങ്ങളുടെ പരിഭാഷയിലെ തെറ്റ്കുറ്റങ്ങൾ നിങ്ങൾ തന്നെ തിരുത്തണമെന്ന് സാരം.
രണ്ട് തവണയാണ് ഓരോ പരിഭാഷയും വെരിഫൈ ചെയ്യുന്നത്. ആദ്യ ഘട്ടത്തെ പ്രൈമറി വെരിഫിക്കേഷൻ എന്നും രണ്ടാം ഘട്ടത്തെ ഫൈനൽ വെരിഫിക്കേഷൻ എന്നും പറയാം. ഫൈനൽ വെരിഫിക്കേഷൻ അഡ്മിൻ പാനലിന്റെ ചുമതലയാണ്. എംസോൺ ലേബലും റിലീസിംഗ് നമ്പരും ചേർക്കുക, പരിഭാഷകന്റെ പേരുണ്ടെന്ന് ഉറപ്പാക്കുക, ഒക്കെ ചെയ്യുന്നത് ഈ ഘട്ടത്തിലാണ്. ഇങ്ങനെ തയാറായ പരിഭാഷക്ക് എംസോണിന്റെ ഡിസൈൻ ടീം മലയാളം പോസ്റ്റർ നിർമിക്കുന്നു. ശേഷം ഷെഡ്യൂൾ അനുസരിച്ച് റിലീസ് ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ 90% മികച്ച പരിഭാഷകൾ നിങ്ങളിലേക്കെത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇത്തരത്തിൽ റിലീസ് ചെയ്ത പരിഭാഷകളിൽ കാണുന്ന ഏതൊരു തെറ്റും ഞങ്ങളെ അറിയിക്കാം, ആവശ്യമായ മാറ്റം വരുത്തി റീ അപ് ലോഡ് ചെയ്യാൻ ഞങ്ങൾ സദാസന്നദ്ധരാണ്.
NB: ഇത്രയും പ്രോസസ്സുകളിലൂടെ കടന്നു പോകുന്നതിനാലാണ് അയച്ച പരിഭാഷകൾ റിലീസാകാൻ താമസിക്കുന്നു എന്ന് ചില പരിഭാഷകർക്കെങ്കിലും തോന്നുന്നത്, സഹകരിക്കുക. എംസോൺ സബ്ബ് റിജക്ട് ചെയ്യാറില്ല. തെറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതം മെയിൽ ചെയ്ത് അല്ലെങ്കിൽ ടെലഗ്രാം വഴി ബന്ധപ്പെട്ട് തിരുത്തി തരാനാണ് പറയുക. ഒരു പരിഭാഷകന് ഇങ്ങനെ ഒരു സിനിമയുടെ പരിഭാഷ ഒരു തവണ കൂടി മാത്രമേ തിരുത്തി അയക്കാനാകൂ. അതിന് ശേഷം അയക്കുന്നവ (ഒരു സിനിമയുടെ തന്നെ) പരിഗണിക്കുകയില്ല.
എംസോണിൽ റിലീസ് ചെയ്തതിന് ശേഷം മറ്റ് ഗ്രൂപ്പുകളിൽ/ടെലഗ്രാം പ്ലാറ്റ്ഫോമിൽ അതേ പരിഭാഷ, പരിഭാഷകൻ തന്നെ റിലീസിന് അയക്കുന്ന പക്ഷം – ആ വ്യക്തിയുടെ പ്രസ്തുത പരിഭാഷ എംസോണിന്റെ ക്രെഡിറ്റിലേക്ക് മാറ്റുകയും അദ്ദേഹത്തെ എംസോണിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. മുകളിൽ എഴുതിയ പ്രോസസുകൾ ചെയ്യുന്ന വലിയൊരു ടീമിന്റെ അധ്വാനത്തെ മാനിച്ചാണ് ഇങ്ങനെ ചെയ്യുന്നത്.