Ahalya
അഹല്യ (2015)

എംസോൺ റിലീസ് – short11

ഭാഷ: ബംഗാളി
സംവിധാനം:

Sujoy Ghosh

പരിഭാഷ: മുജീബ് സി പി വൈ
ജോണർ: മിസ്റ്ററി, ത്രില്ലർ

14 മിനിറ്റുള്ള ഒരു ത്രില്ലർ ഷോര്‍ട്ട് ഫിലിമാണ് അഹല്യ. ഒരു മാൻ മിസ്സിംഗ് കേസ് അന്വേഷിക്കാനെത്തുന്ന പോലീസുകാരൻ ഒരു പ്രായമായ ആര്‍ട്ടിസ്റ്റിന്റെയും അദ്ദേഹത്തിന്റെ ചെറുപ്പക്കാരിയായ ഭാര്യയുടെയും വീട്ടിലെത്തുന്നു. അന്വേഷണത്തിനിടെ പോലീസുകാരൻ അനുഭവിക്കുന്ന ചില അപരിചിതമായ അനുഭവങ്ങളിലൂടെയാണ് ഷോട്ട് ഫിലിം മുന്നോട്ട് പോകുന്നത്. ഹിന്ദുപുരാണത്തിലെ ഒരാശയത്തെ വിദഗ്ധമായി ഉള്‍ച്ചേർത്തതാണ് ഈ ഷോര്‍ട്ട്ഫിലിമിന്റെ ഏറ്റവും വലിയ പ്രത്യേകത. ഷോര്‍ട്ട് ഫിലിം കണ്ടു കഴിഞ്ഞാൽ ചില പുരാണങ്ങൾ ഒന്ന് തിരഞ്ഞുപോകേണ്ടിവന്നേക്കാം.