Assassin’s Creed: Lineage
അസാസിൻസ് ക്രീഡ്: ലിനീയജ് (2009)
എംസോൺ റിലീസ് – short6
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: |
Yves Simoneau |
പരിഭാഷ: | വിമൽ കെ. കൃഷ്ണൻകുട്ടി |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ |
എസിയോ ഓഡിറ്റോറിയുടെയും (Ezio Auditore) കുടുംബത്തിന്‍റെയും ചരിത്രം വിവരിക്കുന്ന അസാസിന്‍സ് ക്രീഡ് II (Assassin’s Creed II) എന്ന വീഡിയോ ഗെയ്മിനെ ആസ്പദമാക്കി ഇറക്കിയ മൂന്ന് ഷോര്‍ട്ട് ഫിലിമുകളുടെ പരമ്പരയാണ് അസാസിന്‍സ് ക്രീഡ് : ലൈന്‍ എയ്ജ് (Assassin’s Creed: Lineage).
ഇറ്റലിയില്‍ പതിനഞ്ചാം നൂറ്റാണ്ടിലെ നവോത്ഥാനത്തിന്‍റെ’ തുടക്കത്തില്‍ ജീവിച്ചിരുന്ന അസാസിനാണ് ജ്യൊവാനി (Giovanni). പുതിയ ഈ യുഗത്തിന്‍റെ തുടക്കത്തില്‍, ശക്തരായ മെഡിസി കുടുംബത്തിനെ അധികാരഭ്രഷ്ടരാക്കി ഇറ്റലിയെ തകര്‍ക്കാന്‍ ഒരു ദുഷിച്ച കുടുംബക്കാര്‍ ഗൂഡാലോചന നടത്തുന്നു. ഒരു അസാസിനെന്ന നിലയ്ക്ക് ജ്യൊവാനിയ്ക്ക് ഈ വെല്ലുവിളിയെ നേരിട്ട് നീതി നടപ്പിലാക്കിയേ മതിയാകൂ.
ഹൈബ്രിഡ് ടെക്നോളജിയുമായി (Hybride Technology) സഹകരിച്ച് യൂബിസോഫ്റ്റ് (Ubisoft) നിര്‍മ്മിച്ച ഈ പരമ്പരയുടെ ആദ്യ എപ്പിസോഡ് 2009 ഒക്ടോബര്‍ 26 ന് യൂട്യൂബില്‍ റിലീസ് ചെയ്തു. വീഡിയോ ഗെയിമിന്‍റെ പ്രചാരത്തിനും അതുപോലെത്തന്നെ യൂബിസോഫ്റ്റിന്‍റെ സിനിമയിലേക്കുള്ള ആദ്യ ചുവട് വെയ്പ്പിനുമായാണ് ഈ പരമ്പര അവതരിപ്പിച്ചത്. കനേഡിയന്‍ സംവിധായകനായ യ്വെസ് സിമോണേ (Yves Simoneau) ആണ് ഈ പരമ്പര സംവിധാനം ചെയ്തത്.