Cuerdas
ക്വെർദാസ് (2014)

എംസോൺ റിലീസ് – short42

ഭാഷ: സ്പാനിഷ്
സംവിധാനം:

Pedro Solís García

പരിഭാഷ: ഫസലുറഹ്മാൻ. കെ
ജോണർ: അനിമേഷൻ, ഡ്രാമ
Download

2131 Downloads

IMDb

7.9/10

2019 ൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഹ്രസ്വചിത്രം എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ 2014 ൽ പുറത്തിറങ്ങിയ സ്പാനിഷ് ഹ്രസ്വ ചിത്രമാണ് “ക്വെർദാസ്“.
പെഡ്രോ സോളസ് ഗാർസിയാണ് ഈ ആനിമേഷൻ ഹ്രസ്വ ചിത്രം കഥയെഴുതി സംവിധാനം ചെയ്തിട്ടുള്ളത്. ഗുരുതര ശാരീരിക പരിമിതികളുള്ള അൺകുട്ടി ഒരു സ്കൂളിൽ വരുകയും, അവനെ നിഷേധിക്കപ്പെട്ട ലോകം എങ്ങനെ അനുഭവിക്കാമെന്ന് മരിയ എന്ന കൊച്ചു പെൺകുട്ടി അവനെ കാണിച്ചു കൊടുക്കുകയും ചെയ്യുന്നു. മരിയ ഒഴികെ മറ്റെല്ലാ കുട്ടികളും അവനെ തീർത്തും അവഗണിച്ചപ്പോൾ, അവൾ അവനെ ഹൃദയത്തോട് ചേർക്കുന്നു. വെറും 10 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ഹൃദയഹാരിയായ ഒരു അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നു.