L’accordeur
ലക്കോർഡ്യൂർ (2010)

എംസോൺ റിലീസ് – short25

ഭാഷ: ഫ്രഞ്ച്
സംവിധാനം:

Olivier Treiner

പരിഭാഷ: ഷാരുൺ.പി.എസ്
ജോണർ: ഡ്രാമ
Download

3083 Downloads

IMDb

8.1/10

Short

N/A


കരിയറിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ ശേഷം പിയാനിസ്റ്റായ കഥാനായകൻ ഒരു കാര്യം തിരിച്ചറിയുന്നു.
എന്തെങ്കിലും നഷ്ടപ്പെടുമ്പോഴാണ് ആളുകൾ കൂടുതൽ പെർഫെക്ട് ആകുന്നത് എന്ന ധാരണ ജനങ്ങൾക്കുണ്ടെന്ന്. അന്ധനായ പിയാനിസ്റ്റിന് മറ്റുള്ളവരെക്കാൾ കൂടുതൽ അവസരങ്ങളും നേട്ടങ്ങളുമുണ്ടെന്ന് മനസ്സിലാക്കിയ അയാൾ അന്ധനായി അഭിനയിക്കാൻ തീരുമാനിക്കുന്നു, പ്രതീക്ഷിച്ച പോലെ നേട്ടങ്ങളും ഉണ്ടാവുന്നു. എന്നാൽ ഒരു വൈകുന്നേരം പിയാനോ വായിക്കാനായി ഒരു മധ്യവയസ്‌കയുടെ വീട്ടിലേക്ക് കയറി ചെന്ന അയാൾ അറിഞ്ഞില്ല, അത് തന്റെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന്.

ശ്രീറാം രാഘവന്റെ “അന്ധാധുൻ” എന്ന ചിത്രത്തിന് പ്രേരണയായ Laccordeur എന്ന ഈ ഫ്രഞ്ച് ഹ്രസ്വചിത്രം സംവിധാനം ചെയ്തത് ഒലിവിയർ ട്രൈനർ ആണ്.