Party Central
പാർട്ടി സെൻട്രൽ (2014)

എംസോൺ റിലീസ് – short7

ഭാഷ: ഇംഗ്ലീഷ്
സംവിധാനം:

Kelsey Mann

പരിഭാഷ: വിമൽ കെ. കൃഷ്ണൻകുട്ടി
ജോണർ: അഡ്വെഞ്ചർ, അനിമേഷൻ
Download

321 Downloads

IMDb

7.0/10

പിക്സാര്‍ അനിമേഷന്‍ സ്റ്റുഡിയോ (Pixar Animation Studios) നിര്‍മ്മിച്ച് കെസ്ലി മാന്‍ (Kelsey Mann) സംവിധാനം ചെയ്ത കമ്പ്യൂട്ടര്‍ അനിമേഷന്‍ ഷോര്‍ട്ട് ഫിലിമാണ്‌ 2013 ല്‍ ഇറങ്ങിയ പാര്‍ട്ടി സെന്‍ട്രല്‍ (Party Central). 2013 ആഗസ്റ്റ്‌ 9 ന് കാലിഫോര്‍ണിയയിലെ അനഹെയ്മില്‍ (Anaheim, California) നടന്ന ഡി23 എക്സ്പോയിലാണ് ഇത് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 2014 മാര്‍ച്ച് 21ന് മപ്പറ്റ്സ് മോസ്റ്റ്‌ വാണ്ടഡ് (Muppets Most Wanted) എന്ന സിനിമയോടൊപ്പവും പ്രദര്‍ശിപ്പിച്ചു. മോണ്‍സ്റ്റേഴ്സ് ഇന്‍കോ. (Monsters, Inc.), മോണ്‍സ്റ്റേഴ്സ് യൂണിവേഴ്സിറ്റി (Monsters University) എന്നീ സിനിമകളിലെ പ്രധാന രണ്ട് കഥാപാത്രങ്ങളായ മൈക്കും (Mike) സള്ളിയും (Sulley) ഊസ്മ കപ്പ (Oozma Kappa) എന്ന അവരുടെ ഗ്രൂപ്പിലെ അംഗങ്ങളും ചേര്‍ന്ന് കോളജിലെ നവാഗതര്‍ക്കുള്ള പാര്‍ട്ടി വിജയിപ്പിക്കുന്നതാണ് ഇതിലെ ഇതിവൃത്തം.