Talking Hands of Travancore
ടോക്കിങ് ഹാൻഡ്‌സ് ഓഫ് ട്രാവൻകോർ (1981)
എംസോൺ റിലീസ് – short86
മുദ്രകളും ഭാവാഭിനയവും മാത്രം കൊണ്ട് ഇതിഹാസങ്ങളിലെ കഥകൾ ജനങ്ങളിലേക്ക് പകരുന്ന കേരളത്തിന്റെ കഥകളിയെക്കുറിച്ച് 1981-ൽ പുറത്തിറങ്ങിയ ഒരു റഷ്യൻ (സോവിയറ്റ്) അനിമേഷൻ ഹ്രസ്വചിത്രമാണ്, ടോക്കിങ് ഹാൻഡ്‌സ് ഓഫ് ട്രാവൻകോർ. മഹിഷാസുര വധവും, പരശുരാമൻ മഴു എറിഞ്ഞ് തിരുവിതാംകൂറിന് ജന്മം നൽകുന്നതുമായ പുരാണ കഥകളാണ് ഈ ചിത്രത്തിൽ വളരെ മനോഹരമായ അനിമേഷനിലൂടെയും, സംഗീതത്തിലൂടെയും ദൃശ്യവൽക്കരിച്ചിരിക്കുന്നത്.
ശീതയുദ്ധ (Cold War) കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട വെറും 10 മിനിറ്റ് മാത്രമുള്ള ഈ ഹ്രസ്വചിത്രം, റഷ്യൻ അനിമേഷൻ ശൈലിയും കേരളീയ സംസ്കാരവും തമ്മിലുള്ള അപൂർവ്വമായൊരു സാംസ്കാരിക കൂട്ടായ്മയുടെ അടയാളമാണ്.
