The Boy, the Mole, the Fox and the Horse
ദ ബോയ്, ദ മോൾ, ദ ഫോക്സ് ആൻഡ് ദ ഹോഴ്സ് (2022)

എംസോൺ റിലീസ് – short77

ഭാഷ: ഇംഗ്ലീഷ്
സംവിധാനം:

Peter Baynton, Charlie Mackesy

പരിഭാഷ: ജീ ചാൻ-വൂക്ക്
ജോണർ: അഡ്വെഞ്ചർ, അനിമേഷൻ
Subtitle

1984 Downloads

IMDb

7.8/10

വീടു തേടി നടക്കുകയാണ് ഒരു ആൺകുട്ടി. ഒരുപാട് ചോദ്യങ്ങളുണ്ട് അവൻ്റെ മനസ്സിൽ. യാത്രക്കിടയിൽ അപ്രതീക്ഷിതമായി അവന് കൂട്ട് കിട്ടുന്നതോ? എപ്പോഴും കേക്കിന്റെ കാര്യം മാത്രം പറയുന്ന ഒരു പെരുച്ചാഴി, വിശന്നു വലഞ്ഞ, ക്രൂരനെന്നു തോന്നിക്കുന്ന ഒരു കുറുക്കൻ, പിന്നെയൊരു പാവം കുതിര. വ്യത്യസ്ത സ്വഭാവക്കാരായ ഈ നാലു പേരുടെയും നീണ്ട യാത്രയിലെ ഹൃദ്യമായ, ചിന്തിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ  മുന്നോട്ട് പോകുന്ന, 32 മിനിറ്റ് നീളമുള്ള “ദ ബോയ്, ദ മോൾ, ദ ഫോക്സ് ആൻഡ് ദ ഹോഴ്സ്” എന്ന ഈ ഷോർട് അനിമേഷൻ ഫിലിം പറയുന്നത് സ്വപ്ന തുല്യമായൊരു സൗഹൃദത്തിന്റെയും ദയയുടെയും പ്രതീക്ഷയുടെയും ഭയത്തെ മറികടക്കുന്ന ധീരതയുടെയും കഥയാണ്.

2020 ലെ പ്രതീക്ഷയറ്റ, ഭീതിദമായ കോവിഡ് പാൻഡമിക് കാലത്ത് ഇല്ലസ്ട്രേറ്റഡ് ബുക്ക് ആയാണ് ബ്രിട്ടീഷ് എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ചാർലി മാക്കെസി ആദ്യമായി ഈ കഥ പുസ്തകരൂപത്തിൽ പബ്ലിഷ് ചെയ്തത്. പ്രായ ഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും പ്രതീക്ഷ ഉണർത്തി സർപ്രൈസ് ബെസ്റ്റ് സെല്ലർ ആയിരുന്ന സ്വന്തം ബുക്കിനെ ആധാരമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്ത് 2022 ലെ ക്രിസ്മസ് ദിനത്തിൽ ആപ്പിൾ ടിവി സംപ്രേഷണം ചെയ്ത ഷോർട് അനിമേഷൻ ഫിലിമാണ് ദ ബോയ്, ദ മോൾ, ദ ഫോക്സ് ആൻഡ് ദ ഹോഴ്സ്.

അനവധി നിരൂപക പ്രശംസയും അവാർഡുകളും ലഭിച്ച ഈ ചിത്രം 2022 ലെ ഏറ്റവും മികച്ച ഷോർട്ട് അനിമേഷൻ ഫിലിമിനുള്ള BAFTA അവാർഡും 95 ആമത് ഓസ്കാർ അവാർഡും സ്വന്തമാക്കി.