The Cloud Door
ദ ക്ലൗഡ് ഡോർ (1994)
എംസോൺ റിലീസ് – short84
| ഭാഷ: | ഹിന്ദി |
| സംവിധാനം: |
Mani Kaul |
| പരിഭാഷ: | അഷ്‌കർ ഹൈദർ |
| ജോണർ: | ഡ്രാമ, മിസ്റ്ററി |
അനു അഗർവാൾ (Aashiqui ഫെയിം), മുറാദ് അലി എന്നിവരെ പ്രധാന താരങ്ങളാക്കി പ്രശസ്ത സംവിധായകൻ മണി കൗൾ സംവിധാനം ചെയ്ത ഒരു ഹ്രസ്വചിത്രമാണ്, ദ ക്ലൗഡ് ഡോർ ( 1994).
പുരാതന ഇന്ത്യൻ മിത്തോളജിയെയും നാടോടിക്കഥകളെയും അടിസ്ഥാനമാക്കിയുള്ളതാണ് സിനിമയുടെ പ്രമേയം. മണി കൗളിന്റെ മറ്റ് സിനിമകളെപ്പോലെ തന്നെ ഇതിലും ക്യാമറ ചലനങ്ങളും ദൃശ്യങ്ങളും വളരെ മനോഹരമാണ്. ഒരു കവിത വായിക്കുന്ന സുഖമാണ് ഇതിലെ ഓരോ ഫ്രെയിമും നൽകുന്നത്. ചെറിയ തോതിലുള്ള നഗ്നതയും സംഭാഷണങ്ങളും ഉള്ളതിനാൽ പ്രായപ്പൂർത്തിയായവർ മാത്രം കാണുക.
