The Lost Thing
ദ ലോസ്റ്റ് തിങ് (2010)

എംസോൺ റിലീസ് – short65

ഭാഷ: ഇംഗ്ലീഷ്
സംവിധാനം:

Andrew Ruhemann, Shaun Tan

പരിഭാഷ: വിഷ്ണു എം കൃഷ്ണൻ
ജോണർ: അനിമേഷൻ, ഡ്രാമ

ഭാവികാലത്ത് നാശത്തിലേക്കടുക്കുന്ന മെൽബൺ നഗരത്തിലെ കഥയാണ് ‘ദ ലോസ്റ്റ് തിങ്‘. കുപ്പിയടപ്പുകൾ ശേഖരിച്ചു നടക്കുന്ന ഷോൺ എന്ന പയ്യൻ, ബീച്ചിൽ വെച്ച് നീരാളിയുടെ കാൽകളും ഞണ്ടിന്റെ കൈകളും ബോയ്ലറിന്റെ ശരീരവുമുള്ള ഒരു വിചിത്രജീവിയെ കണ്ടുമുട്ടുന്നു. അതിനെത്തേടി ആരും വരാനില്ലെന്ന് മനസ്സിലാക്കുന്ന അവൻ ആ ലോസ്റ്റ് തിങ്ങിനു കഴിയാൻ സുരക്ഷിതമായ ഒരിടം കണ്ടെത്താനായി അലയുന്നതാണ് ഈ കൊച്ചുചിത്രത്തിന്റെ രത്നച്ചുരുക്കം.

ആസ്‌ത്രേലിയൻ ബഹുമുഖപ്രതിഭയായ ഷോൺ ടാനിന്റെ സചിത്രപുസ്തകത്തെ ആധാരമാക്കി 2010-ൽ പുറത്തിറക്കിയ ഷോർട്ട്ഫിലിം ആ വർഷത്തെ മികച്ച ഹ്രസ്വചിത്രത്തിനുള്ള അക്കാദമി പുരസ്കാരം സ്വന്തമാക്കുകയുണ്ടായി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാകുംവിധമാണ് ഷോണും കൂട്ടരും ഈ ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്.