എംസോൺ റിലീസ് – 3425 ഭാഷ സ്വീഡിഷ് സംവിധാനം Victor Danell പരിഭാഷ എബിൻ മർക്കോസ് ജോണർ സയൻസ് ഫിക്ഷൻ, ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററി 6.5/10 സ്വീഡിഷ് പട്ടണമായ നോർഷോപിങ്ങിൽ 90 -കളിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. UFO കളെ കുറിച്ച് ഗവേഷണം നടത്തുന്ന നോർഷോപിങ്ങിലെ സമിതിയാണ് UFO സ്വീഡൻ. അതിലെ ഫീൽഡ് ഇൻവെസ്റ്റിഗേറ്ററായിരുന്ന ഉനോ സ്വാൻ ഒരു നാൾ മകളെ തനിച്ചാക്കി UFO-യെ തേടിയിറങ്ങിയതിൽ പിന്നെ തിരിച്ചുവന്നില്ല. ഉനോയെ കാണാതായി ഏതാനും വർഷങ്ങൾക്ക് ശേഷം നോർഷോപിങ്ങിൽ ഒരു അസാധാരണ സംഭവം അരങ്ങേറുന്നു. അന്യഗ്രഹജീവികളാണ് […]
Men / മെൻ (2022)
എംസോൺ റിലീസ് – 3094 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Garland പരിഭാഷ എബിൻ മർക്കോസ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 6.1/10 ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് കരകയറാൻ ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശത്തുള്ള ഒരു പഴയ വസതിയിൽ രണ്ടാഴ്ച ചെലവഴിക്കാൻ എത്തിയതായിരുന്നു ഹാർപർ. എന്നാൽ അവർക്കവിടെ അസ്വസ്ഥതപ്പെടുത്തുന്ന ചില സംഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. കേന്ദ്രകഥാപാത്രമായ ഹാർപറിന്റെ മാനസിക സംഘർഷങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. എക്സ് മാകിന (2015), അനൈഹിലേഷൻ (2018) എന്നീ ചിത്രങ്ങൾ ഒരുക്കിയ അലക്സ് ഗാർലൻഡിന്റെ സംവിധാനത്തിൽ […]
Countdown / കൗണ്ട്ഡൗൺ (2019)
എംസോൺ റിലീസ് – 2956 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Dec പരിഭാഷ എബിൻ മർക്കോസ് ജോണർ ഹൊറർ, ത്രില്ലർ 5.4/10 നാം എപ്പോ മരിക്കുമെന്ന് പ്രവചിക്കാൻ ഒരു മൊബൈൽ ആപ്പിന് സാധിച്ചാലോ? 2019 ൽ പുറത്തിറങ്ങിയ കൗണ്ട്ഡൗൺ ഇത്തരമൊരു വ്യത്യസ്തമായ കഥ പറഞ്ഞ ഹൊറർ ചിത്രമാണ്. കൗണ്ട്ഡൗൺ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് മരണപ്പെട്ട രണ്ട് പേരെപ്പറ്റി അറിഞ്ഞ ക്വിൻ ഹാരിസ് എന്ന നഴ്സ് ഒരു കൗതുകത്തിന്റെ പുറത്ത് അത് തന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നു. […]