• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Short Films Special Release – 9 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 9

August 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 2322 ഷോർട് ഫിലിം – 07 Talking Heads / ടോക്കിങ് ഹെഡ്സ് (1980) ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഷോർട് 8.0/10 ഒരിക്കലും അവസാനിച്ചു പോവാത്ത സന്തോഷവും സമാധാനവും നാം നേടുന്നത്, ലളിതവും എന്നാൽ ആഴമേറിയതുമായ 2 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ്. ഒന്ന്, നാം ആരാണ്? രണ്ട്, നമുക്ക് എന്താണ് വേണ്ടത്? മേൽപ്പറഞ്ഞ ആശയത്തെ മുൻനിർത്തി വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റൊഫ് […]

Flightplan / ഫ്ലൈറ്റ് പ്ലാൻ (2005)

September 29, 2018 by Vishnu

എം-സോണ്‍ റിലീസ് – 843 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Schwentke പരിഭാഷ അരുണ്‍ അശോകന്‍, അഖിൽ ആന്റണി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലെർ 6.3/10 ഒരമ്മ തന്റെ മകളെയും ഭർത്താവിന്റെ ശവശരീരവുമായി തന്റെ മാതാവിന്റെ അടുക്കലേക്ക് പോകാനായി വിമാനത്തിൽ കയറുന്നു. വിമാനം ഉയർന്നു പൊങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ മകളെ കാണാതാകുന്നു. ആ അമ്മ പരിഭ്രാന്തയാവുന്നു. അമ്മയോടൊപ്പം കുട്ടിയും വിമാനത്തിൽ കയറുന്നത് കണ്ടത് ആ അമ്മയും പ്രേക്ഷകരും മാത്രം. എല്ലാം ആ അമ്മയുടെ തോന്നലായിരുന്നോ അതോ […]

The Mountain (Dag) / ദി മൗണ്ടൻ (ഡാഗ്) (2012)

September 15, 2018 by Vishnu

എം-സോണ്‍ റിലീസ് – 830 ഭാഷ ടർക്കിഷ് സംവിധാനം Alper Caglar പരിഭാഷ അഖിൽ ആന്റണി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലെർ 7.9/10 വെറും 80 min മാത്രം ദൈർഖ്യമുള്ള ഈ ചിത്രത്തിലൂടെ പ്രണയവും സുഹൃത്ത്ബന്ധങ്ങളും കുടുംബബന്ധങ്ങളുടെ ആഴവും എല്ലാം വളരെ ഭംഗിയായി വരച്ചു കാട്ടാൻ പുറകിൽ പ്രവർത്തിച്ചവർക്ക് സാധിച്ചിട്ടുണ്ട്. അതിജീവനമാണ് പ്രധാന വിഷയമെങ്കിലും അതിന്റെ കൂടെ തന്നെ മേൽപ്പറഞ്ഞവയെല്ലാം അതിന്റേതായ രീതിയിൽ കൂട്ടിയിണക്കിയ ഈ ചിത്രം ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. Dag 2 കാണാൻ ആഗ്രഹിക്കുന്നവർ […]

White God / വൈറ്റ് ഗോഡ് (2014)

August 9, 2018 by Vishnu

എം-സോണ്‍ റിലീസ് – 805 ഭാഷ ഹംഗേറിയന്‍ സംവിധാനം Kornél Mundruczó പരിഭാഷ അഖിൽ ആന്റണി ജോണർ Drama, Fantasy, Horror 6.9/10 Kornél Mundruczó സംവിധാനം ചെയ്ത ഹംഗേറിയന്‍ ചിത്രമാണ് വൈറ്റ് ഗോഡ്. Zsófia Psotta, Sándor Zsótér, Bodie and Luke (നായ്ക്കള്‍) തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം ഒരു കുട്ടിയും അവരുടെ നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. തന്റെ അമ്മയ്ക്ക് മൂന്നുമാസം ജോലിസംബന്ധമായി വിദേശയാത്ര ചെയ്യേണ്ടിവന്നതിനാല്‍ അമ്മയുമായി പിരിഞ്ഞുജീവിക്കുന്ന അച്ഛനൊപ്പം അക്കാലം […]

A Serbian Film / എ സെർബിയൻ ഫിലിം (2010)

July 14, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 782 ഭാഷസെ൪ബിയൻസംവിധാനം Srdjan Spasojevicപരിഭാഷഅഖിൽ ആന്റണി ജോണർഹൊറ‍ർ, മിസ്റ്ററി, ത്രില്ലർ 5.1/10 World’s most hated film or disgusting movie എന്ന ലേബലിൽ ആണ് “A Serbian film” എന്ന ചിത്രം അവതരിപ്പിക്കപ്പെടുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള രതിവൈകൃതങ്ങളും പച്ചയായി ചിത്രീകരിച്ചിരിക്കുന്നു എന്ന കാരണത്താലാണ് മുകളിൽ പറഞ്ഞ രീതിയിൽ ഉള്ള ഒരു കാറ്റഗറിയിൽ ഈ ചിത്രം ഉൾപ്പെടാൻ കാരണം. എന്നാൽ ഈ ചിത്രത്തിനും ഒരു രാഷ്ട്രീയമുണ്ട്. സെർബിയയിൽ ആ കാലത്ത് […]

The Flu / ദ ഫ്ലൂ (2013)

June 17, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 760 ഭാഷ കൊറിയൻ സംവിധാനം Sung-su Kim പരിഭാഷ അഖില്‍ ആന്റണി ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 6.7/10 കൊറിയയിലേക്ക് നിയമവിരുദ്ധമായി മനുഷ്യരെ കടത്തുന്ന രണ്ടംഗ സംഘത്തിൽ നിന്നാണ് സിനിമയുടെ തുടക്കം. കുടിയേറ്റക്കാരിൽ ചിലർ അസ്വാഭാവികമായി ചുമയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും മനുഷ്യക്കടത്തുകാർ അത് നിസാരമായി കണ്ടു അവരെ ഒരു കണ്ടെയ്നറിൽ കുത്തിനിറച്ചു കൊറിയയിലേക്ക് കയറ്റിക്കൊണ്ടു പോകുന്നു. ഒമ്പത് ദിവസത്തിനു ശേഷം കൊറിയയിലെ തുറമുഖ നഗരമായ പ്യോങ്തേക്കിൽ എത്തുന്ന കണ്ടെയ്‌നർ തുറക്കുന്ന മനുഷ്യക്കടത്തു സംഘം […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]