എംസോൺ റിലീസ് – 3251 ഭാഷ ഇംഗ്ലീഷ് സംവിധാനം Greta Gerwig പരിഭാഷ എല്വിന് ജോണ് പോള് ജോണർ അഡ്വഞ്ചർ, കോമഡി, ഫാന്റസി 7.3/10 ലോക പ്രശസ്തമായ ബാര്ബി പാവകളെ ആസ്പദമാക്കി 2023-ല് പുറത്തിറങ്ങിയ, ഗ്രെറ്റ ഗെര്വിഗ് രചനയും സംവിധാനവും നിര്വ്വഹിച്ച ചിത്രമാണ് “ബാര്ബി”. മാര്ഗോ റോബിയുടെ നായികയായ ബാര്ബി, പാവകള് മാത്രം വസിക്കുന്ന ബാര്ബിലാന്ഡ് എന്ന വേറൊരു ലോകത്താണ് ജീവിക്കുന്നത്. യഥാര്ത്ഥ ലോകത്തിലെ ഓരോ പാവകളെയും പ്രതിനിധാനം ചെയ്തുകൊണ്ടുള്ള പാവകള് ബാര്ബിലാന്ഡിലുമുണ്ട്, ഇവര്ക്ക് ഓരോരുത്തര്ക്കും ജോഡിയായി […]
Sex Education Season 3 / സെക്സ് എഡ്യുക്കേഷൻ സീസൺ 3 (2021)
എംസോൺ റിലീസ് – 3244 ഭാഷ ഇംഗ്ലീഷ് നിർമാണം Eleven Film പരിഭാഷ ശരത് മേനോൻ, പ്രജുൽ പി,സുബിന് ടി & എല്വിന് ജോണ് പോള് ജോണർ കോമഡി, ഡ്രാമ 8.3/10 വളരെയധികം ആരാധക വൃന്ദമുള്ള ബ്രിട്ടീഷ് കോമഡി ഡ്രാമയാണ് “സെക്സ് എഡ്യുക്കേഷൻ”. ധാരാളം നഗ്ന രംഗങ്ങളും അശ്ലീല സംഭാഷണങ്ങളും ഉണ്ടെങ്കിലും ഇതൊരു ഇറോട്ടിക്ക് സീരീസല്ല, മറിച്ച് നർമ്മത്തിൽ ചാലിച്ച്, കാലിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഒരു അഡൽറ്റ് കോമഡി – ഡ്രാമാ ജോണറിലുള്ള സീരീസാണ്. […]
Demon Slayer Season 03 / ഡീമൺ സ്ലേയർ സീസൺ 03 (2023)
എംസോൺ റിലീസ് – 3240 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ് പോള് ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന് 8.6/10 കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ. 1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്ന്ന മലയില് വസിക്കുന്നവരാണ് തന്ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില് പോയി തിരിച്ചു വരുമ്പോള് തന്ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന് രക്ഷസ്സുകള് കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ […]
They Live / ദേ ലിവ് (1988)
എംസോൺ റിലീസ് – 3210 ക്ലാസിക് ജൂൺ 2023 – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം John Carpenter പരിഭാഷ എല്വിന് ജോണ് പോള് ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 7.2/10 “നമ്മുടെ ബോധമനസ്സിന്റെ ഉന്മൂലനത്തിലൂടെ മാത്രമേ അവര്ക്ക് നമ്മളെ ഭരിച്ചോണ്ടുപോകാന് സാധിക്കൂ.” 1988 ൽ (ഹാലോവീൻ (1978), ദ തിങ്ങ് (1982), മുതലായവ സംവിധാനം ചെയ്ത) ജോൺ കാർപ്പൻ്റർ രചനയും, സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രമാണ് “ദേ ലിവ്“. ചിത്രത്തിൽ മുഖ്യ വേഷത്തിൽ അഭിനയിച്ചത് […]
Kikujiro / കികുജിരോ (1999)
എംസോൺ റിലീസ് – 3209 ക്ലാസിക് ജൂൺ 2023 – 09 ഭാഷ ജാപ്പനീസ് സംവിധാനം Takeshi Kitano പരിഭാഷ എല്വിന് ജോണ് പോള് ജോണർ ഡ്രാമ, കോമഡി 7.7/10 ടക്കേഷി കിറ്റാനോ (ഫയർവർക്ക്സ് (1997), എ സീൻ അറ്റ് ദ സീ (1991), സോണറ്റൈൻ (1993) എഴുതി, സംവിധാനം ചെയ്തു, മുഖ്യവേഷത്തില് അഭിനയിച്ച സിനിമയാണ് “കികുജിരോ നോ നാറ്റ്സു” (കികുജിരോയുടെ വേനല്). ടോക്കിയോയില് അമ്മൂമ്മയുടെ കൂടെ താമസിക്കുന്ന ഒരു കുട്ടിയാണ് മസാവോ. മസാവോയുടെ അച്ഛന് അവന് കുഞ്ഞായിരിക്കുമ്പോഴെ […]
A Man Escaped / എ മാൻ എസ്കേപ്ഡ് (1956)
എംസോൺ റിലീസ് – 3205 ക്ലാസിക് ജൂൺ 2023 – 07 ഭാഷ ഫ്രഞ്ച് സംവിധാനം Robert Bresson പരിഭാഷ എല്വിന് ജോണ് പോള് ജോണർ ഡ്രാമ, ത്രില്ലർ, വാർ 8.2/10 1956 ല് പുറത്തിറങ്ങിയ റോബര്ട്ട് ബ്രസോണ് സംവിധാനം ചെയ്ത ഫ്രഞ്ച് ജയില് ചാട്ട സിനിമയാണ് “എ മാന് എസ്കേപ്പ്ഡ്” രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികളുടെ തടവില് കഴിഞ്ഞ ആന്ദ്രേ ഡെവിഗ്നെയുടെ ഓര്മ്മക്കുറിപ്പുകളും, ബ്രെസോണിന്റെ അനുഭവങ്ങളുമാണ് ചിത്രത്തിന് ആധാരം. 1943-ല് ഫ്രഞ്ച് റെസിസ്റ്റന്സ് ഫൈറ്ററായ ഫോണ്ടെയ്ന് നാസികളുടെ […]
Planes, Trains and Automobiles / പ്ലെയിൻസ്, ട്രെയിൻസ് ആൻഡ് ഓട്ടോമൊബീൽസ് (1987)
എംസോൺ റിലീസ് – 3200 ക്ലാസിക് ജൂൺ 2023 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം John Hughes പരിഭാഷ എല്വിന് ജോണ് പോള് ജോണർ കോമഡി, ഡ്രാമ 7.6/10 എപ്പോഴെങ്കിലും ഒരു യാത്ര പോകുമ്പോൾ വണ്ടി വരാൻ വൈകുകയോ, റദ്ദാക്കുകയോ ചെയ്യുന്നത് എത്ര ബുദ്ധിമുട്ടാണ് എന്ന് നമുക്കറിയാം. യാത്രയിൽ വെച്ച് അസഹനീയമായ സ്വഭാവമുള്ള, എപ്പോ മിണ്ടാതിരിക്കണം എന്നറിയാത്ത ഒരാൾ കൂടെ വന്നിരുന്നാൽ എന്ത് കഷ്ടമാണെന്നും നമുക്കറിയാം. എന്നാൽ, ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് അനുഭവിക്കേണ്ട അവസ്ഥ വന്നാൽ […]
Pearl / പേൾ (2022)
എംസോൺ റിലീസ് – 3175 ഭാഷ ഇംഗ്ലീഷ് സംവിധാനം Ti West പരിഭാഷ എല്വിന് ജോണ് പോള് ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.0/10 ടൈ വെസ്റ്റ് സംവിധാനം ചെയ്തു മിയ ഗോത്ത് പ്രധാന വേഷത്തിൽ അഭിനയിച്ച, 2022-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ചിത്രമാണ് പേൾ. പ്രസ്തുത വർഷം ഇറങ്ങിയ “എക്സ്” എന്ന ചിത്രത്തിൻ്റെ പ്രീക്വൽ കൂടിയാണ് ചിത്രം. 1916 ൽ സ്പാനിഷ് ഫ്ലൂ ലോകമാസകലം പടർന്നു പിടിച്ച സമയത്ത്, ടെക്സാസിലെ ഒരു ഫാമിൽ താമസിക്കുകയാണ് പേൾ. […]