എം-സോണ്‍ റിലീസ് – 2334 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Sabrina Rochelle Kalangie പരിഭാഷ ഫസലുറഹ്മാൻ. കെ ജോണർ കോമഡി, ഡ്രാമ 7.0/10 2019 ൽ ഇന്തോനേഷ്യൻ ഭാഷയിൽ പുറത്തിറങ്ങിയ കോമഡി, ഡ്രാമ ചിത്രമാണ് ‘തെർളാലു തംപാൻ’. തന്റെ സൗന്ദര്യം കാരണം ദുരിതം അനുഭവിക്കേണ്ടി വരുന്ന ഒരു പാവപ്പെട്ട പയ്യന്റെ കദനകഥയാണ് ചിത്രം പറയുന്നത്.നമ്മുടെ നായകനാണ് മാസ് കുലിൻ, അവന്റെ അമിത സൗന്ദര്യം കാരണം പെൺകുട്ടികൾക്ക് മൂക്കിൽ നിന്നും രക്തം വരികയും ബോധക്ഷയം വരെ സംഭവിക്കുകയും ചെയ്യും. […]
Alternative Math / ആൾട്ടർനേറ്റീവ് മാത്ത് (2017)
എംസോൺ റിലീസ് – 2236 ഭാഷ ഇംഗ്ലീഷ് സംവിധാനം David Maddox പരിഭാഷ പരിഭാഷ 1 : ഫസലുറഹ്മാൻ. കെപരിഭാഷ 2 : ഹരിദാസ് രാമകൃഷ്ണൻ ജോണർ കോമഡി, ഷോർട് 7.3/10 തെറ്റു ചെയ്തത് തെളിവോടെ കണ്ടുപിടിക്കപ്പെട്ടിട്ടും അതിനെ ന്യായീകരിക്കാൻ പിന്നിൽ ആളുണ്ടെങ്കിൽ അത് തെറ്റല്ലാതായിത്തീരുന്നതും ഒടുവിൽ വാദി പ്രതിയാവുന്നതും ഇപ്പോൾ സമൂഹത്തിൽ നാം കണ്ടുവരാറുള്ളതാണല്ലോ, അത്തരത്തിൽ ഒരു മാത്തമാറ്റിക്സ് ടീച്ചർക്കുണ്ടാവുന്ന ദുരനുഭവമാണ് “ആൾട്ടർനേറ്റീവ് മാത്”.ചിരിക്കാനും ചിന്തിക്കാനും വക നൽകുന്ന ഈ ഹ്രസ്വചിത്രം ഒരു കിടിലൻ ട്വിസ്റ്റോടുകൂടിയാണ് […]
Cuerdas / ക്വെർദാസ് (2014)
എംസോൺ റിലീസ് – 2236 ഭാഷ സ്പാനിഷ് സംവിധാനം Pedro Solís García പരിഭാഷ ഫസലുറഹ്മാൻ. കെ ജോണർ ആനിമേഷന്‍, ഡ്രാമ, ഷോർട് 7.9/10 2019 ൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഹ്രസ്വചിത്രം എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ 2014 ൽ പുറത്തിറങ്ങിയ സ്പാനിഷ് ഹ്രസ്വ ചിത്രമാണ് “ക്വെർദാസ്“.പെഡ്രോ സോളസ് ഗാർസിയാണ് ഈ ആനിമേഷൻ ഹ്രസ്വ ചിത്രം കഥയെഴുതി സംവിധാനം ചെയ്തിട്ടുള്ളത്. ഗുരുതര ശാരീരിക പരിമിതികളുള്ള അൺകുട്ടി ഒരു സ്കൂളിൽ വരുകയും, അവനെ […]
Zero / സീറോ (2010)
എംസോൺ റിലീസ് – 2236 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Kezelos പരിഭാഷ ഫസലുറഹ്മാൻ. കെ ജോണർ ആനിമേഷന്‍, ഡ്രാമ, ഷോർട് 7.3/10 ക്രിസ്റ്റഫർ കെസെലോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ക്രിസ്റ്റീൻ കെസെലോസ് നിർമ്മിച്ച 2010 ഓസ്ട്രേലിയൻ സ്റ്റോപ്പ് മോഷൻ ആനിമേറ്റഡ് ഹ്രസ്വചിത്രമാണ് “സീറോ”.സംഖ്യകളുടെ ലോകത്ത് ജനിച്ച അടിച്ചമർത്തപ്പെട്ട ഒരു പൂജ്യം നിശ്ചയദാർഢ്യം, ധൈര്യം, സ്നേഹം എന്നിവയിലൂടെ യാതൊന്നും യഥാർത്ഥത്തിൽ ഒന്നായിരിക്കില്ലെന്ന് കണ്ടെത്തുന്നു. ഇതാണ് ഈ ഹ്രസ്വ ചിത്രത്തിലെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Room 8 / റൂം 8 (2013)
എംസോൺ റിലീസ് – 2236 ഭാഷ ഇംഗ്ലീഷ് സംവിധാനം James W. Griffiths പരിഭാഷ ഫസലുറഹ്മാൻ. കെ ജോണർ ഡ്രാമ, ഫാമിലി, ഷോർട് 7.8/10 ഓസ്കാർ ജേതാവായ തിരക്കഥാകൃത്ത് ജെഫ്രി ഫ്ലെച്ചറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ജെയിംസ് ഡബ്ല്യു ഗ്രിഫിത്സ് സംവിധാനം ചെയ്ത് 2013 പുറത്തിറങ്ങിയ 6 മിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രമാണ് “റൂം 8”.ഭീകരമായ സോവിയറ്റ് ജയിലിന്റെ ഇടുങ്ങിയതും ഇരുണ്ടതുമായ ഒരു സെല്ലിലേക്ക് വലിച്ചെറിയപ്പെടുന്ന, ഒരു പുതിയ തടവുകാരൻ അവൻ അവിടത്തെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്നു. എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്ന് […]