• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Pomegranate Orchard / പൊമഗ്രനേറ്റ് ഓർച്ചാഡ് (2017)

March 4, 2020 by Shyju S

എം-സോണ്‍ റിലീസ് – 1398 ഭാഷ അസർബൈജാനി സംവിധാനം Ilgar Najaf പരിഭാഷ കെ. പി. ജയേഷ് ജോണർ ഡ്രാമ 7.4/10 നാടുവിട്ടുപോയ ഗാബിൻ 12 വർഷങ്ങൾക്കു ശേഷം തിരികെയെത്തുന്നതും തുടർന്ന് അയാളുടെ പിതാവിന്റെയും ഭാര്യയുടെയും മകൻെറയും ജീവിതത്തിൽ ഉണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. കാഴ്ച്ചത്തകരാറും വർണാന്ധതയുമുള്ള ജലാലിന്റെ കാഴ്ചകളിലെ വർണ്ണങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ചെറിയ കഥയുടെ വൈകാരികസൗന്ദര്യമാണ് പോംഗ്രനേറ്റ് പറഞ്ഞവസാനിപ്പിക്കുന്നത്. സൗന്ദര്യവും സ്നേഹവും വാത്സല്യവും വിശ്വാസ വഞ്ചനയും ചേർത്ത് ജീവിതത്തെ സംഘർഷഭരിതമാക്കുന്ന കഥ കൂടിയാണിത്. സിനിമയുടെ […]

In Syria / ഇൻ സിറിയ (2017)

January 30, 2018 by Vishnu

എം-സോണ്‍ റിലീസ് – 638 ഭാഷ അറബിക്ക് സംവിധാനം Philippe Van Leeuw പരിഭാഷ കെ.പി.ജയേഷ് ജോണർ ഡ്രാമ, വാർ 7.0/10 ഫിലിപ്പി വാന്‍ ലീയുവിന്‍റെ ’ഇന്‍ സിറിയ’ എന്ന ചിത്രം തരുന്ന കാഴ്ചാനുഭവം ഭീതിയുടേതാണ്. സ്വന്തം മണ്ണില്‍ ഏതു നിമിഷം വേണമെങ്കിലും വെടിയേറ്റ് വീഴാവുന്ന അസ്ഥിരതകള്‍ മാത്രം നിറഞ്ഞ ഒരു കൂട്ടം മനുഷ്യരുടെ ചിത്രം. പുറത്തേക്ക് ഇറങ്ങിയാല്‍ ഏത് നിമിഷവും വെടിയേറ്റ് വീഴാം, ലൈംഗികമായി പീഡിപ്പിക്കപ്പെടാം. ഇത്തരത്തില്‍ അസ്ഥിരതകള്‍ മാത്രം നിറഞ്ഞ് നില്‍ക്കുന്ന സിറയിയിലെ ദമാസ്‍കസിലെ […]

Laskar Pelangi / ലഷ്ക്കർ പെലൻഗി (2008)

December 1, 2017 by Asha

എം-സോണ്‍ റിലീസ് – 556 അദ്ധ്യാപക ചലച്ചിത്രോൽസവം- 4 ഭാഷ ഇൻഡോനേഷ്യൻ സംവിധാനം റിറി റിസ പരിഭാഷ കെ ജയേഷ് ജോണർ അഡ്വെഞ്ചർ, ഡ്രാമ 7.8/10 യഥാർത്ഥ സംഭവങ്ങളാണ് ചിത്രത്തിന്‍റെ ആധാരം. Andrea Hirata എഴുതിയ ഇതേ പേരിലുള്ള നോവൽ ആസ്പദമാക്കി Riri Riza സംവിധാനം ചെയ്ത ചിത്രമാണ് Laskar Pelangi. വളരെ ശ്രദ്ധയും ഗൗരവവും അർഹിക്കുന്ന വിഷയം തന്‍റെ സിനിമക്ക് വേണ്ടി തിരഞ്ഞെടുത്തതിൽ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. ബെലിടങ് ഐലന്റിലെ സർക്കാർ സ്കൂളുകളുടെയും മതപഠനസ്‌കൂളുകളുടെയും യഥാർത്ഥ […]

Labour Of Love / ലേബര്‍ ഓഫ് ലവ് (2014)

November 24, 2017 by Asha

എം-സോണ്‍ റിലീസ് – 546 ഭാഷ ബംഗാളി സംവിധാനം ആദിത്യ വിക്രം സേനാഗുപ്ത പരിഭാഷ ജയേഷ്. കെ ജോണർ ഡ്രാമ 8.1/10 ആദിത്യ വിക്രം സേനാഗുപ്ത സംവിധാനം ചെയ്ത ഈ ചിത്രം 2014 ലാണ് പുറത്തിറങ്ങിയത് . രാത്രി ജോലിയുള്ള ഭർത്താവും പകൽ ജോലിയുള്ള ഭാര്യയും…അവർ തമ്മിൽ കാണുന്നത് ആകെ കുറച്ച് നിമിഷങ്ങൾ മാത്രം… ജോലി ഭാരത്തിനിടയിൽ പരസ്പരം പ്രണയിക്കുന്നതിനു പോലും സാധിക്കാതെ വരുന്ന ഇന്ത്യൻ മിഡിൽ ക്ലാസ് ജീവിതത്തിന്‍റെ നേർ പകർപ്പ്…വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച […]

Vagabond / വാഗബോണ്ട്‌ (1985)

June 13, 2017 by Rahul

എം-സോണ്‍ റിലീസ് – 443 ഭാഷ ഫ്രഞ്ച് സംവിധാനം Agnès Varda പരിഭാഷ കെ. പി ജയേഷ് ജോണർ ഡ്രാമ, റൊമാൻസ് 7.7/10 പ്രതീക്ഷയുടെ നാമ്പുപോലുമില്ലാത്ത ഊഷരഭൂമിയുടെ ദൃശ്യങ്ങളിലൂടെ ഒഴുകിനീങ്ങുന്ന ക്യാമറ ചെന്നെത്തിനില്‍ക്കുന്നത് ചതുപ്പില്‍ മഞ്ഞും അഴുക്കും പുരണ്ടു കിടക്കുന്ന ഒരു യുവതിയുടെ പ്രജ്ഞയറ്റ ശരീരത്തിലാണ് .അവളാരെന്നോ എവിടെനിന്നുവന്നെന്നോ ഗ്രാമവാസികള്‍ക്കറിവുണ്ടായിരുന്നില്ല , ചിലര്‍ക്ക് അവളെ കണ്ടുപരിചയമുണ്ടായിരുന്നു .ശരീരത്തില്‍ മുറിപ്പാടുകളോ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളോ ഇല്ലാതിരുന്നതിനാല്‍ ഇതൊരു സ്വാഭാവിക മരണം തന്നെയെന്നു ഗ്രാമവാസികള്‍ക്കൊപ്പം പോലീസും വിധിയെഴുതി. എന്നാല്‍ സംവിധായികയുടെ […]

The President / ദി പ്രസിഡന്‍റ് (2014)

April 19, 2017 by Rahul

എം-സോണ്‍ റിലീസ് – 414 ഭാഷ ജോർജിയൻ സംവിധാനം Mohsen Makhmalbaf പരിഭാഷ ജയേഷ് കെ. ജോണർ ഡ്രാമ 7.4/10 ലോകമെങ്ങും ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളും പോര്‍വിളികളും മുഴങ്ങുമ്പോള്‍ സിനിമയെന്ന മാധ്യമത്തിലൂടെ അതിനെ പിന്തുണയ്‌ക്കാനുളള ആര്‍ജവത്വം തനിക്കുണ്ടെന്നു തെളിയിക്കുകയാണ്‌ പ്രശസ്‌ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മൊഹ്‌സീന്‍ മക്‌മല്‍ബഫ്‌ `ദി പ്രസിഡന്റ്‌’ എന്ന ചിത്രത്തിലൂടെ. യഥാര്‍ത്ഥ ലോകത്ത്‌ മുന്‍കാലങ്ങളില്‍ അധികാരത്തിന്റെ ക്രൂരമായ തേര്‍വാഴ്‌ചകള്‍ക്കൊടുവില്‍ ജനാധിപത്യത്തിന്റെ നിശിതവിചാരണക്ക്‌ വിധേയരാകേണ്ടി വന്ന സ്വേച്ഛാധിപതികളെ കൂടി ഓര്‍മ്മിപ്പിക്കുന്നു ഈ ചിത്രം പേരില്ലാത്ത രാജ്യത്തെ […]

Ankur / അങ്കൂർ (1974)

March 21, 2017 by Rahul

എം-സോണ്‍ റിലീസ് – 403 ഭാഷ ഹിന്ദി സംവിധാനം Shyam Benegal പരിഭാഷ ജയേഷ് .കെ.പി ജോണർ ഡ്രാമ, റൊമാൻസ് 8.2/10 ശ്യാം ബെനഗലിന്റെ ആദ്യ ചിത്രമാണ് അങ്കൂർ. പ്രശസ്ത നടിയായ ശബാന ആസ്മിയുടെയും പ്രശസ്ത നടനായ അനന്തനാഗിന്റെയും പ്രഥമ ചിത്രം. പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്വർണ്ണമെഡലോടെ അഭിനയ പഠനം പൂർത്തിയാക്കിയ ശബാനാ ആസ്മി ശ്യാം ബെനഗലിന്റെ കണ്ടെത്തലായിരുന്നു. ഏറ്റവും നല്ല ഹിന്ദി ചിത്രത്തിനുള്ള 1973 ദേശിയ അവാർഡ് അങ്കൂറിനു ലഭിച്ചു. ബർലിൻ ചലച്ചിത്രോത്സവത്തിലേക്കുള്ള ഇന്ത്യയുടെ […]

Killa / കില്ല (2014)

February 9, 2017 by Vishnu

എം-സോണ്‍ റിലീസ് – 388 ഭാഷ മറാത്തി സംവിധാനം  Avinash Arun പരിഭാഷ ജയേഷ് കോലാടിയിൽ ജോണർ കോമഡി, ഡ്രാമ 8.0/10 കുട്ടികൾക്കും, ബാല്യകാലത്തിനും പ്രാധാന്യമേകുന്ന ഈ സിനിമ ആഴത്തിലുള്ള ഒരു വൈകാരികാനുഭവമാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടണമെന്ന ജീവിതപാഠങ്ങളെ ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ തിരിച്ചറിയുന്ന ‘ചിന്മായ്’ എന്ന ബാലനാണ് മുഖ്യകഥാപാത്രം. കുട്ടിക്കാലത്തെയും ഗ്രാമീണതയെയും യഥാതഥമായി അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിനു പുറമേ ബെർലിൻ ചലച്ചിത്രമേളയിലും ഏഷ്യാ പസഫിക് ചലച്ചിത്രമേളയിലും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]