• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Prison Break: The Final Break / പ്രിസൺ ബ്രേക്ക്: ദ ഫൈനൽ ബ്രേക്ക് (2009)

August 16, 2023 by Vishnu

എംസോൺ റിലീസ് – 3238 ഭാഷ ഇംഗ്ലീഷ് സംവിധാനം Kevin Hooks & Brad Turner പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.8/10 കമ്പനിയുമായുള്ള യുദ്ധം കഴിഞ്ഞു. ശാന്തമായ കടൽത്തീരത്ത് തങ്ങളുടെ ജീവിതത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്നു മൈക്കിളും സാറയും. പോർട്ടോ റിക്കൻ സംഗീതവും നൃത്തവും അവരുടെ വിവാഹവിരുന്നിന് കൊഴുപ്പേകി കൊണ്ടിരിക്കവേ, പെട്ടെന്നാണ് പൊലീസ് വാഹനങ്ങൾ അവിടേക്ക് പാഞ്ഞെത്തിയത്. സാറയെ കൊലക്കുറ്റത്തിന് അവർ അറസ്റ്റ് ചെയ്യുന്നു. എന്നിട്ട് യാതൊരു വിചാരണയും […]

Zom 100: Bucket List of the Dead / സോം 100: ബക്കറ്റ് ലിസ്റ്റ് ഓഫ് ദ ഡെഡ് (2023)

August 5, 2023 by Vishnu

എംസോൺ റിലീസ് – 3232 ഭാഷ ജാപ്പനീസ് സംവിധാനം Yûsuke Ishida പരിഭാഷ ജിതിൻ ജേക്കബ് കോശി  ജോണർ ആക്ഷൻ, കോമഡി, ഫാന്റസി 5.8/10 ജോലി, അതുകഴിഞ്ഞാൽ വീട്. ചില സമയങ്ങളിൽ ജോലിത്തിരക്ക് കാരണം വീട്ടിൽ തിരിച്ച് ചെല്ലാൻ കൂടി പറ്റാറില്ല. ആകെ മൊത്തം ശോകാവസ്ഥ! ഒന്ന് ശ്വാസം വിടാൻ ഒരല്പം സമയം കിട്ടിയെങ്കിലെന്ന് കൊതിച്ചു പോയ നിമിഷങ്ങൾ! അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തിൽ ജോലിക്ക് പോണമല്ലോ എന്നോർത്ത് വിഷമിച്ച് വെളിയിലേക്കിറങ്ങിയ അക്കിര കാണുന്നത് അങ്ങോട്ടും ഇങ്ങോട്ടും കടിച്ചു […]

Prison Break Season 4 / പ്രിസൺ ബ്രേക്ക് സീസൺ 4 (2008)

July 22, 2023 by Vishnu

എംസോൺ റിലീസ് – 3126 ഭാഷ ഇംഗ്ലീഷ് നിർമാണം Original Film പരിഭാഷ നിഖിൽ നീലകണ്ഠൻ, ജിതിൻ ജേക്കബ് കോശി & വിഷ് ആസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്‌കോഫീൽഡ്‌ ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ […]

Hotel Del Luna [K- Drama] / ഹോട്ടൽ ഡെൽ ലൂണ [കെ-ഡ്രാമ] (2019)

July 9, 2023 by Vishnu

എംസോൺ റിലീസ് – 3222 ഭാഷ കൊറിയൻ സംവിധാനം Choong Hwan Oh പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, കോമഡി ഡ്രാമ 8.1/10 ഐതിഹ്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് മോക്ഷത്തിലേക്കുള്ള മാർഗ്ഗമാണ് മരണം. എന്നാൽ ഇച്ഛാഭംഗത്തോടെ മരിക്കുന്നവർക്ക് മോക്ഷം കിട്ടാറില്ലത്രേ. ആഗ്രഹങ്ങൾ പൂർത്തിയാകാതെ, പരലോകത്തിലേക്ക് കടക്കാനാകാതെ, അവരങ്ങനെ ഭൂമിയിൽ അലഞ്ഞുനടക്കും. അങ്ങനെയുള്ളവർക്ക് ഒരിടത്താവളമാണ് ജാങ് മാൻ വ്യോലിന്റെ ഹോട്ടൽ ഡെൽ ലൂണ. മരിച്ചവർക്ക് ആശ്വാസമാകുന്ന ചന്ദ്രന്റെ അതിഥിമന്ദിരം. അവിടെ എത്തുന്ന ആത്മാക്കൾക്ക് മോഹങ്ങൾ നിറവേറ്റാൻ, ഇച്ഛാഭംഗമില്ലാതെ മടങ്ങാൻ… […]

The Wizard of Oz / ദ വിസാഡ് ഓഫ് ഓസ് (1939)

June 17, 2023 by Vishnu

എംസോൺ റിലീസ് – 3196 ക്ലാസിക് ജൂൺ 2023 – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Victor Fleming, George Cukor & Mervyn LeRoy പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ അഡ്വഞ്ചർ, ഫാമിലി, ഫാന്റസി 8.1/10 എൽ ഫ്രാങ്ക്ബോം എഴുതി 1900ൽ പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവലാണ് ഓസിലെ മായാവി. ഓസ് എന്ന രാജ്യത്ത് ഡോറോത്തി എന്ന കൊച്ചുപെൺകുട്ടി നടത്തുന്ന സാഹസിക പ്രവൃത്തികളാണ് നോവലിന്റെ ഇതിവൃത്തം. അമേരിക്കയിലെ കാൻസാസിൽ അമ്മാവന്റെയും അമ്മായിയുടെയും ഒപ്പം താമസിക്കുകയായിരുന്നു ഡോറോത്തി. കൂട്ടിന് […]

Shadow and Bone Season 2 / ഷാഡോ ആൻഡ് ബോൺ സീസൺ 2 (2023)

May 10, 2023 by Vishnu

എംസോൺ റിലീസ് – 3186 ഭാഷ ഇംഗ്ലീഷ് നിർമാണം 21 Laps Entertainment പരിഭാഷ അരുൺ അശോകൻ, ജിതിൻ ജേക്കബ് കോശി,ഫഹദ് അബ്ദുൽ മജീദ് & ജീ ചാങ് വൂക്ക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.6/10 ഗെയിം ഓഫ് ത്രോൺസിലെ മാജിക്കൽ ഫാന്റസിയും, ഹംഗർ ഗെയിംസിലെ അതിസാഹസികതയും, ഓഷ്യൻസ് ഇലവനിലെ ത്രില്ലടിപ്പിക്കുന്ന ഹെെസ്റ്റ് എലമെന്റും ഒരുമിച്ച് വന്നാൽ എങ്ങനെയുണ്ടാവും? അതാണ് “ഷാഡോ ആൻഡ് ബോൺ” ഒരു സാങ്കൽപിക മാജിക്കൽ വേൾഡിലെ രാജ്യമാണ് റാവ്ക. റാവ്കയുടെ നടുവിലായി […]

The Empress Ki K-Drama / ദി എംപ്രസ്സ് കി കെ-ഡ്രാമ (2013)

April 12, 2023 by Vishnu

എംസോൺ റിലീസ് – 3172 ഭാഷ കൊറിയൻ സംവിധാനം Han Hee & Seong-joon Lee പരിഭാഷകർ ജീ ചാങ് വൂക്ക്, അരുൺ അശോകൻ, ജിതിൻ ജേക്കബ് കോശിഫഹദ് അബ്‍ദുൽ മജീദ് ജോണർ ആക്ഷൻ, ഡ്രാമ, റൊമാൻസ് 8.4/10 ഒക്ടോബർ 2013 മുതൽ ഏപ്രിൽ 2014 വരെ MBC ചാനലിൽ സംപ്രേഷണം ചെയ്ത കൊറിയൻ ഹിസ്റ്റോറിക്കൽ ഡ്രാമയാണ് ദി എംപ്രസ്സ് കി. പതിമൂന്നാം നൂറ്റാണ്ടിൽ, തേദോ (പഴയ ബെയ്ജിങ്) തലസ്ഥാനമാക്കി ചൈന ഭരിച്ചിരുന്നത് മംഗോൾ വംശജരായിരുന്നു.മംഗോൾ വംശത്തിലെ […]

Wednesday Season 1 / വെനസ്ഡേ സീസൺ 1 (2022)

January 29, 2023 by Vishnu

എംസോൺ റിലീസ് – 3136 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Burto, James M & Gandja Monteiro പരിഭാഷ ഗിരി പി. എസ്., സാമിർ,ഹബീബ് ഏന്തയാർ & ജിതിൻ ജേക്കബ് കോശി ജോണർ കോമഡി, ക്രൈം, ഫാന്റസി 8.2/10 ആഡംസ് ഫാമിലിയെന്ന കിറുക്കൻകുടുംബത്തിലെ കടുപ്പക്കാരി വെനസ്ഡേ ആഡംസിന് മാതാപിതാക്കളുടെ നിർബന്ധം നിമിത്തം അമാനുഷികവിദ്യാർത്ഥികൾ പഠിക്കുന്ന നെവർമോർ എന്ന അക്കാദമിയിൽ ചേരേണ്ടിവരുന്നു. എന്നാൽ അവിടെ അവളെ കാത്തിരുന്നത് ആ പട്ടണത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തുന്ന തുടർക്കൊലയാളിയായ ഒരു ഭീകരജീവിയായിരുന്നു. […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]