എംസോൺ റിലീസ് – 2977 ഭാഷ റഷ്യൻ സംവിധാനം Alexey Nuzhny പരിഭാഷ നൗഫൽ നൗഷാദ് ജോണർ ആക്ഷൻ, ഡ്രാമ 6.6/10 പോലീസിനെക്കാളും, പട്ടാളക്കാരെകാളുമൊക്കെ അപകടം പിടിച്ച ജോലി ചെയ്തിട്ടും ആരും വേണ്ട പരിഗണന കൊടുക്കാത്ത ഒരു കൂട്ടമുണ്ട്. ‘ഫയർ ഫൈറ്റേഴ്സ് ‘ അഥവാ അഗ്നിസുരക്ഷാ ജീവനക്കാർ. പല സിനിമകളിലും അവരുടെ കഷ്ടപ്പാടുകൾ കാണിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, തീ എന്നത് എത്ര ഭീകരം ആണെന്നും അതിനെ എങ്ങനെ അതിജീവിക്കണമെന്നും ഒക്കെ ചുരുക്കം സിനിമകളിലെ കാണാനാവൂ. സാധാരണ തീ നേരിടുന്നത് […]
Persona / പെഴ്‌സോന (2019)
എംസോൺ റിലീസ് – 2796 ഭാഷ കൊറിയൻ സംവിധാനം Jeon Go-Woon, Jong-kwan Kim,Kyoung-mi Lee, Pil-sung Yim പരിഭാഷ ഐക്കെ വാസിൽ, അബ്ദുൽ ഹമീദ്,അക്ഷയ് ആനന്ദ്, നൗഫൽ നൗഷാദ് ജോണർ ഡ്രാമ 6.6/10 ലീ ജി-ഇൻ അഭിനയിച്ച് നാല് വ്യത്യസ്ത ഡയറക്ടർ ഒരുക്കിയ ഒരു ദക്ഷിണ കൊറിയൻ ആന്തോളജി വെബ് സീരീസാണ് പെഴ്‌സോന. നെറ്റ്ഫ്ലിക്ക്സിൽ റിലീസായ ഈ ആന്തോളജി സീരീസ് ഒരു ആർട്ട് ഫിലിം രീതിയിലാണ് കഥ പറഞ്ഞു പോകുന്നത്.ലവ് സെറ്റ്, കളക്ടർ, കിസ്സ് ബേൺ, […]
La Treve Season 01 / ലാ ട്രേവ് സീസൺ 01 (2016)
എംസോൺ റിലീസ് – 2789 ഭാഷ ഫ്രഞ്ച് സംവിധാനം Matthieu Donck പരിഭാഷ ഗിരീഷ് കുമാർ എൻ. പി.അദിദേവ്, നൗഫൽ നൗഷാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.6/10 പൊലീസ് ഡിറ്റക്ടീവ് ആയ യോവൻ പീറ്റേർസ് തന്റെ ഭാര്യയുടെ ആകസ്മിക വിയോഗത്തെ അതിജീവിക്കുന്നതിന് വേണ്ടി ബ്രസ്സൽസിൽ നിന്നും മകൾ കാമിലിനൊപ്പം തന്റെ സ്വന്തം പട്ടണമായ ഹൈഡർഫീൽഡിലേക്ക് മടങ്ങി വരികയാണ്. അന്നേദിവസം അവിടത്തെ ഒരു നദിയിൽ നിന്നും ദ്രിസ്സ് അസ്സാനി എന്ന ആഫ്രിക്കൻ വംശജനായ ഒരു ഫുട്ബോൾ കളിക്കാരന്റെ […]
My Girlfriend Is an Agent / മൈ ഗേൾഫ്രണ്ട് ഈസ് ആൻ ഏജന്റ് (2009)
എംസോൺ റിലീസ് – 2681 ഭാഷ കൊറിയൻ സംവിധാനം Terra Shin പരിഭാഷ നൗഫൽ നൗഷാദ് & ബിനു ബി. ആര്‍ ജോണർ ആക്ഷൻ, കോമഡി, റൊമാൻസ് 6.3/10 ആത്മാർത്ഥമായി തന്റെ കാമുകിയെ സ്നേഹിക്കുന്ന ജേ-ജുൻ, തന്റെ കാമുകിയായ സൂ-ജി തന്നെ ശരിക്ക് സ്നേഹിക്കുന്നില്ലന്ന് പറഞ്ഞ് നാട് വിടുന്നതാണ് സിനിമയുടെ ആരംഭം. എന്നാൽ രഹസ്യ ഏജന്റായ സൂ-ജി തന്റെ ജോലി കാര്യം ജേ-ജൂൻ അറിയാതെ മറച്ചു പിടിക്കുക മാത്രമാണ് ചെയ്തത്.എന്തായാലും മൂന്ന് വർഷത്തിന് ശേഷം കൊറിയയിലേക്ക് വരുന്ന […]
The Secret Reunion / ദി സീക്രട്ട് റീയൂണിയൻ (2010)
എം-സോണ്‍ റിലീസ് – 2434 ഭാഷ കൊറിയന്‍ സംവിധാനം Hun Jang പരിഭാഷ നൗഫൽ നൗഷാദ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.9/10 നോർത്ത് കൊറിയയിൽ നിന്നും സൗത്തിലേക്ക് കടന്ന വിമതരെ വധിക്കുക എന്ന ദൗത്യവുമായി, സൗത്ത് കൊറിയയിലേക്ക് എത്തുന്ന ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ‘നിഴൽ’.ഈ ദൗത്യവുമായി അയാളോടൊപ്പം എത്തുന്നവരിൽ ഒരാളാണ് സിനിമയിലെ പ്രധാന കഥാപാത്രം. നിഴലിന്റെ പല പ്രവർത്തികളോടും വ്യക്തിപരമായി യോജിക്കാൻ കഴിയാത്ത ജി -വോണിനെ നോർത്ത് കൊറിയ ചതിയനായി പ്രഖ്യാപിക്കുന്നു.എന്നാൽ ഇതേസമയം നോർത്തിൽ നിന്നും […]
Chronicle of a Blood Merchant / ക്രോണികിൾ ഓഫ് എ ബ്ലഡ് മെർച്ചന്റ് (2015)
എം-സോണ്‍ റിലീസ് – 2395 ഭാഷ കൊറിയൻ സംവിധാനം Jung-woo Ha പരിഭാഷ നൗഫൽ നൗഷാദ് ജോണർ ഡ്രാമ 6.8/10 തന്റെ ഭാര്യയോടും മൂന്ന് മക്കളോടുമൊപ്പം സന്തോഷമായി കഴിയുന്ന നായകൻ പെട്ടന്ന് ഒരു ദിവസം തന്റെ മൂത്ത മകൻ സ്വന്തം കുട്ടി അല്ല എന്ന് അറിയുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ. തമാശകൾ നിറഞ്ഞതും അത് പോലെ കണ്ണ് നനയിപ്പിക്കുകയും ചെയ്യുന്ന ഈ സിനിമ തീർത്തും റിയലിസ്റ്റിക് ആണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Secret / സീക്രട്ട് (2007)
എം-സോണ്‍ റിലീസ് – 2267 ഭാഷ മാൻഡരിൻ, ഇംഗ്ലീഷ് സംവിധാനം Jay Chou പരിഭാഷ നൗഫൽ നൗഷാദ് ജോണർ ഡ്രാമ, ഫാന്റസി, മ്യൂസിക്കല്‍ 7.5/10 സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു പ്രണയ കാവ്യമാണ് ഈ തായ്‌വാൻ സിനിമ. ഒരു മ്യൂസിക് സ്കൂളിലേക്ക് പുതുതായി ചേരുന്ന ഒരു ചെറുപ്പക്കാരൻ. ആ പരിസരം കാണുന്നതിനിടയിൽ അവൻ ഒരു മ്യൂസിക് കേൾക്കുന്നു. അത് പ്ലേ ചെയ്തത് ഒരു പെൺകുട്ടിയായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ അവർ പരസ്പരം അറിയാതെ ഇഷ്ടപെടുന്നു. പിന്നീട് അവർ […]
The Advocate: A Missing Body / ദി അഡ്വക്കേറ്റ്: എ മിസ്സിംഗ് ബോഡി (2015)
എം-സോണ്‍ റിലീസ് – 2244 ഭാഷ കൊറിയൻ സംവിധാനം Jong-ho Huh പരിഭാഷ നൗഫൽ നൗഷാദ് ജോണർ ക്രൈം, മിസ്റ്ററി 6.6/10 സാധാരണ നമ്മൾ കാണുന്ന കൊലപാതക സിനിമകളിൽ പ്രതി തെളിവുകൾ നശിപ്പിച്ച് രക്ഷപ്പെടാറാണ് പതിവ്. പക്ഷേ കൊലപാതകം നടന്നയിടത്ത് തെളിവുകൾ അവശേഷിപ്പിക്കുകയും ചെയ്താലോ.ഇത്തരത്തിലൊരു കേസ് കൊറിയയിലെ പ്രശസ്തനായ ഒരു ക്രിമിനൽ അഡ്വക്കേറ്റിന് ഏറ്റെടുക്കേണ്ടി വരുന്നതും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ദി അഡ്വക്കേറ്റ് :എ മിസ്സിംഗ് ബോഡി എന്ന ചിത്രം പറയുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ