എം-സോണ്‍ റിലീസ് – 247 ഭാഷ മാൻഡറിൻ സംവിധാനം Jean-Jacques Annaud പരിഭാഷ പ്രമോദ് കുമാർ ജോണർ അഡ്വെഞ്ചർ, ഡ്രാമ 6.7/10 സാംസ്കാരികവിപ്ലവകാലത്തെ ചൈനയിലെ കഥ പറയുന്ന ഫ്രഞ്ച് സംവിധായകൻ ഷോൻ ഷാക് അനൗന്റെ ചിത്രമാണ് വൂൾഫ് ടോട്ടം. 1967ൽ ബെയ്ജിങ്ങിൽ വിദ്യാർഥിയായ ചെൻ ഷെന്നിനെ മംഗോളിയയിലെ ഉൾപ്രദേശങ്ങളിലൊരിടത്തു നാടോടികളായ ആട്ടിടയൻമാരുടെ ഗോത്രത്തെ പഠിപ്പിക്കാനായി വിടുന്നു. എന്നാൽ പഠിക്കാനുള്ളത് ഷെന്നിനായിരുന്നു. കഠിനകാലാവസ്ഥയും പ്രതികൂലസാഹചര്യങ്ങളുള്ള വന്യമായതെങ്കിലും അപാരമനോഹരമായ ആ മലമ്പ്രദേശത്ത് എങ്ങനെ അതിജീവിക്കാനാവുമെന്നത്, അവിടെ സമുദായ ജീവിതമെങ്ങനെയെന്ന്, സ്വാതന്ത്ര്യവും […]
Blind Chance / ബ്ലൈൻഡ് ചാൻസ് (1987)
എം-സോണ്‍ റിലീസ് – 171 ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ പ്രമോദ് കുമാര്‍ ജോണർ ഡ്രാമ 7.9/10 ജീവിതത്തെ നിർണ്ണയിക്കുന്നതെന്താണ്? ഈശ്വരനാണോ? മറ്റൊരു പേരിൽ വിളിക്കുന്ന വിധിയോ? നമ്മുടെയൊക്കെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ യാദൃച്ഛികത വഹിക്കുന്ന പങ്കിനെക്കുറിച്ച് ആരെങ്കിലും ഓർത്തു നോക്കിയിട്ടുണ്ടോ? നമ്മുടെ ജനനം തന്നെ ഈ യാദൃച്ഛികതയിൽ നിന്നും ആരംഭിക്കുന്നതല്ലേ? അണ്ഡത്തിലേക്കു കുതിക്കുന്ന കോടിക്കണക്കിനു ബീജങ്ങളിൽ അതിജീവിച്ച ഒന്നാണു നാം. മറ്റൊന്നായിരുന്നെങ്കിലോ? നാം ചേർന്ന വിദ്യാലയം മറ്റൊന്നായിരുന്നെങ്കിൽ, നമുക്കു പഠിക്കാൻ കിട്ടിയ വിഷയം മറ്റൊന്നായിരുന്നെങ്കിൽ, […]
The Motorcycle Diaries / മോട്ടോര്‍ സൈക്കിള്‍ ഡയറീസ് (2004)
എം-സോണ്‍ റിലീസ് – 30 ഭാഷ സ്പാനിഷ് സംവിധാനം Walter Salles പരിഭാഷ പ്രമോദ് കുമാര്‍ ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 7.8/10 ക്യൂബന്‍ വിപ്ലവനേതാവായ ചെ ഗുവേരയും, സുഹൃത്തും സഹയാത്രികനുമായ ആല്‍ബര്‍ട്ടോ ഗ്രനേഡൊയും ചേര്‍ന്നു നടത്തിയ യാത്രയുടെ കുറിപ്പുകളില്‍നിന്നാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന സിനിമ തയ്യാറാക്കിയത്. ലാറ്റിനമേരിക്കയുടെ ഹൃദയത്തിലൂടെ ഇവര്‍ നടത്തിയ സാഹസികയാത്ര ഡയറിക്കുറിപ്പുകളായി പുറത്തുവന്നു. അത് പിന്നീട് ഡയറിക്കുറിപ്പിനേക്കാളും മനോഹരമായ സിനിമയായി. യാത്രയുടെ പുസ്തകമാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ്. നാടുകാണാനുള്ള രണ്ട് ചെറുപ്പക്കാരുടെ […]
Run Lola Run / റണ്‍ ലോല റണ്‍ (1998)
എം-സോണ്‍ റിലീസ് – 08 ഭാഷ ജർമ്മൻ സംവിധാനം Tom Tykwer പരിഭാഷ പ്രമോദ് കുമാര്‍ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.6/10 ആഖ്യാനഘടനയിലെ ധീരമായ പരീക്ഷണമാണ് ‘റൺ ലോല റൺ’ . വിധിനിയോഗങ്ങൾപോലുള്ള അതിഭൗതിക പ്രശ്നങ്ങളാണ് ജർമ്മൻ സംവിധായകനായ ടോം ടൈക്വർ തൻറെ ഈ വിത്യസ്തമായ സിനിമയിൽ ചർച്ചയ്ക്ക് എടുക്കുന്നത്. സമയത്തിന് എതിരെ കുതിക്കുന്ന ലോല എന്ന പെൺകുട്ടിയോടൊപ്പം മൂന്ന് വിത്യസ്ത യാത്ര നടത്താൻ പ്രേക്ഷകനെ ക്ഷണിക്കുന്നു ഈ സിനിമ. ആഖ്യനരീതി, ബിംബങ്ങൾ, ശബ്ദങ്ങൾ, സാങ്കേതികത […]