• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Bol / ബോൽ (2011)

February 2, 2022 by Vishnu

എംസോൺ റിലീസ് – 2921 ഭാഷ ഉറുദു സംവിധാനം Shoaib Mansoor പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ഡ്രാമ 8.3/10 ബോൽ… തുറന്നുപറയുക, മതാചാരങ്ങളുടെ വേലിക്കെട്ടുകൾക്കുള്ളിൽ എരിഞ്ഞുതീരുന്ന പെൺ ജീവിതങ്ങൾ ഇന്ത്യയിലായാലും പാകിസ്താനിലായാലും ഒരുപോലെയാണ്. അത്തരം ഒരു കുടുംബത്തിലേക്ക് ഒരു ഭിന്നലിംഗത്തിൽ പെട്ട ഒരു കുട്ടി ജനിച്ചുവീഴുമ്പോൾ ആ കുടുംബത്തിൽ വന്നുചേരുന്ന അസ്വസ്ഥതകൾ ജീവിതങ്ങളെ കൊണ്ടെത്തിക്കുന്ന അവസ്ഥകളുടെ നേർക്കാഴ്ച്ചയാണ് ഈ പാകിസ്താനി ചലച്ചിത്രം. ഷൊയെബ് മൻസൂർ സംവിധാനം ചെയ്ത ഈ ചിത്രം നമുക്ക് പരിചയമുള്ള ആതിഫ് അസ്‌ലം […]

Saawariya / സാവരിയാ (2007)

October 5, 2021 by Vishnu

എംസോൺ റിലീസ് – 2803 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ഡ്രാമ, മ്യൂസിക്കല്‍, റൊമാൻസ് 5.2/10 വിഖ്യാത സാഹിത്യകാരൻ തിയദോർ ദസ്തയെവ്സ്കിയുടെ ‘വൈറ്റ് നൈറ്റ്സ്’ എന്ന കൃതിയെ ആധാരമാക്കി സഞ്ജയ്‌ ലീല ബൻസാലി അണിയിച്ചൊരുക്കി 2007 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് “സാവരിയാ“ ഒരു സാങ്കൽപ്പിക നഗരത്തിൽ നടക്കുന്ന ഈ കഥ, ഒരു ലൈംഗിക തൊഴിലാളിയായ ഗുലാബ് ജി (റാണി മുഖർജി)യുടെ വിവരണത്തിൽ കൂടിയാണ് ചുരുളഴിയുന്നത്. ആ നഗരത്തിലെ […]

Mission Kashmir / മിഷൻ കശ്മീർ (2000)

July 14, 2021 by Vishnu

എംസോൺ റിലീസ് – 2667 ഭാഷ ഹിന്ദി സംവിധാനം Vidhu Vinod Chopra പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.7/10 വിധു വിനോദ് ചോപ്രയുടെ സംവിധാനത്തിൽ 2000ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മിഷൻ കശ്‍മീർ.’ ജാക്കി ഷ്റോഫ്, സഞ്ജയ്‌ ദത്ത്, ഹൃതിക് റോഷൻ, പ്രീതി സിന്ദ തുടങ്ങിയ ഒരു വലിയ താരനിര ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കശ്‍മീർ താഴ്‌വരയിൽ മതത്തിന്റെ പേര് പറഞ്ഞ് വളർത്തുന്ന തീവ്രവാദം കാശ്മീരികളുടെ സാധാരണ ജീവിതം കടപുഴക്കി എറിയുന്നത് ഈ […]

Paa / പാ (2009)

June 28, 2021 by Vishnu

എം-സോണ്‍ റിലീസ് – 2652 ഭാഷ ഹിന്ദി സംവിധാനം R. Balki പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ കോമഡി, ഡ്രാമ 7.2/10 ‘ആരോ’ (അമിതാഭ് ബച്ചൻ) ബുദ്ധിമാനും മിടുക്കനുമായ 13 വയസുള്ള ആൺകുട്ടിയാണ്, വളരെവേഗം പ്രായമേറുന്ന വളരെ അപൂർവമായ ജനിതക വൈകല്യമുള്ള കുട്ടിയാണ് ‘ആരോ’. 13 വയസ്സ് പ്രായമുള്ളെങ്കിലും, ശാരീരികമായി ‘ആരോ’യ്ക്ക് അഞ്ച് മടങ്ങ് വളർച്ചയുണ്ട്. ആരോഗ്യനില വകവയ്ക്കാത്ത ‘ആരോ’ വളരെ സന്തുഷ്ടനായ ആൺകുട്ടിയാണ്. ഗൈനക്കോളജിസ്റ്റായ അമ്മ വിദ്യ (വിദ്യാ ബാലൻ) യ്ക്കൊപ്പമാണ് അവൻ താമസിക്കുന്നത്. അമോൽ […]

Sarfarosh / സർഫറോഷ് (1999)

June 19, 2021 by Vishnu

എം-സോണ്‍ റിലീസ് – 2623 MSONE GOLD RELEASE ഭാഷ ഹിന്ദി സംവിധാനം John Mathew Matthan പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ആക്ഷൻ, ഡ്രാമ 8.1/10 പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ ഇന്ത്യയിലേക്ക് കടത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. അവ മൂലം മരിച്ചുവീഴുന്ന നിരപരാധികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ്. അതിൽ പെട്ട ഒരു സംഭവമായിരുന്നു ചന്ദർപൂരിലേത്. AK 47 ഉപയോഗിച്ച് ആദിവാസികളെക്കൊണ്ട് ആളുകളുടെ ജീവനെടുത്തത് വീരൻ എന്നുപേരുള്ള ഒരാളായിരുന്നു. ആ സംഭവത്തെ പറ്റിയുള്ള അന്വേഷണ ചുമതല മുംബൈ […]

Kaho Naa… Pyaar Hai / കഹോ നാ… പ്യാർ ഹേ (2000)

June 12, 2021 by Vishnu

എം-സോണ്‍ റിലീസ് – 2603 ഭാഷ ഹിന്ദി സംവിധാനം Rakesh Roshan പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ആക്ഷൻ, മ്യൂസിക്കൽ, റൊമാൻസ് 6.9/10 ഒരു സുന്ദരിയായ ഒരു പെൺകുട്ടിയുടെ ജീവിതത്തിലേക്ക് സംഗീതവും ഊഷ്മളതയും കൊണ്ടുവരുന്ന ഒരു നല്ലവനായ ചെറുപ്പക്കാരന്റെ ഹൃദയസ്പർശിയായ പ്രണയകഥയാണ്.ഇരുവരെയും സംബന്ധിച്ചിടത്തോളം, വിധി ഇടപെടുന്നതുവരെ ജീവിതം ഒരു പറുദീസക്ക് തുല്യമാണ്. പെട്ടെന്നുണ്ടായ സാഹചര്യങ്ങളാൽ വേർപിരിയേണ്ടിവരുന്ന പെൺകുട്ടിയുടെ നിസ്സഹായതയിലേക്കാണ് വിധി അതിന്റെ മായാജാലം കോർത്തുവയ്ക്കുന്നതഅവളുടെ പ്രതീക്ഷകൾ വീണ്ടും ജ്വലിപ്പിക്കാൻ കാലം കരുതിവച്ച നിത്യ പ്രണയത്തിന്റെ കഥയാണ് “കഹോ […]

Jolly LLB 2 / ജോളി LLB 2 (2017)

May 5, 2021 by Vishnu

എം-സോണ്‍ റിലീസ് – 2536 ഭാഷ ഹിന്ദി സംവിധാനം Subhash Kapoor പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ കോമഡി, ഡ്രാമ 7.2/10 സുഭാഷ് കപൂറിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ അക്ഷയ് കുമാർ ചിത്രമാണ് ജോളി LLB 2.റിസ്‌വി സാറിന്റെ ജൂനിയറായ, അല്പസ്വല്പം തരികിടകൾ ഒക്കെ കയ്യിലുള്ള അഡ്വക്കേറ്റ് ജോളിയെയാണ് അക്ഷയ് കുമാർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്വന്തമായി ഓഫീസ് തുടങ്ങാൻ ഒപ്പിക്കുന്ന ഒരു ചെറിയ തരികിട, തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നതാകുമെന്ന് ജോളി സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.കുടുംബ […]

Tere Naam / തേരേ നാം (2003)

February 20, 2021 by Lijo

എം-സോണ്‍ റിലീസ് – 2435 ഭാഷ ഹിന്ദി സംവിധാനം Satish Kaushik പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ആക്ഷൻ,ഡ്രാമ,റൊമാൻസ് 7.1/10 സതീഷ് കൗഷിക്കിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രമാണ് ‘തേരേ നാം’. സൽമാന്റെ ഇന്നുവരെയുള്ളതിൽ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്ന ഈ ചിത്രം മികച്ച ഗാനങ്ങളാൽ സമ്പന്നമാണ്. റൗഡി സ്വഭാവമുള്ള രാധേ മോഹൻ(സൽമാൻ) കോളേജിൽ നിന്ന് പഠിച്ചിറങ്ങിയിട്ടും കോളേജിന്റെ ചുറ്റുവട്ടത്തിലെ ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ നിർജരായുമായുള്ള പ്രണയവും, തുടർന്നുണ്ടാകുന്ന ദുരന്തങ്ങളുമായി മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒരു […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]