എംസോൺ റിലീസ് – 2982 ഭാഷ ഇംഗ്ലീഷ് നിർമാണം Sean Daniel Company പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, നിഷ ബിജു, അരുൺ ബി എസ്,വിവേക് വി ബി, സുബിൻ, പ്രജുൽ പി, പ്രശാന്ത് പി ആർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.2/10 ഭീകരരൂപികളെ വേട്ടയാടുന്ന ഏകാകിയായ വിച്ചര്‍, റിവിയയിലെ ഗെരാള്‍ട്ട്, ഭീകരരൂപികളെക്കാള്‍ കുതന്ത്രങ്ങളുള്ള മനുഷ്യര്‍ നിറഞ്ഞ ലോകത്തില്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുന്നു. പക്ഷേ, വിധി അയാളെ, ശക്തയായ ഒരു ജാലവിദ്യക്കാരിയിലേക്കും, അപകടകരമായ രഹസ്യമുള്ള ഒരു […]
The Fault in our stars / ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് (2014)
എം-സോണ്‍ റിലീസ് – 306 ഭാഷ ഇംഗ്ലീഷ് സംവിധാനം Josh Boone പരിഭാഷ പ്രശാഖ് പി പി ജോണർ ഡ്രാമ, റൊമാൻസ് 7.7/10 ജോണ്‍ ഗ്രീന്‍ എഴുതി 2012 ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് നോവലിന്‍റെ ദ്രിശ്യാവിഷ്കാരമാണ് ജോഷ് ബൂണ്‍ സംവിധാനം ചെയ്ത “ദി ഫാള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ്”. ക്യാന്‍സര്‍ ബാധിതയായ ഹെയ്സല്‍ ഗ്രേസ് ലാന്‍കാസ്റ്റര്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി “സപ്പോര്‍ട്ട് ഗ്രൂപ്പില്‍” പങ്കെടുക്കുന്നു. അവിടെ വച്ച് മറ്റൊരു രോഗിയായ അഗസ്റ്റസ് വാട്ടേഴ്സ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുകയും […]
The Dark Knight Rises / ദി ഡാർക്ക് നൈറ്റ് റൈസസ് (2012)
എം-സോണ്‍ റിലീസ് – 200 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ പ്രശാഖ് പി. പി ജോണർ ആക്ഷൻ, അഡ്വെഞ്ചർ 8.4/10 ജോക്കറിന്റെ അരാജകത്വത്തിന് അറുതി വരുത്തിയതിനു ശേഷം 8 വർഷക്കാലം ബാറ്റ്മാൻ അജ്ഞാതവാസത്തിലാണ്. ഹാർവീ ടെന്റിന്റെ ചെയ്തികൾക്കുള്ള പഴി സ്വയം ഏറ്റുവാങ്ങി ജനങ്ങളുടെ മനസ്സിൽ ഒരു കുറ്റവാളിയായി മാറിയ ബാറ്റ്മാൻ തിരിച്ചു വരാൻ നിർബന്ധിതനാകുകയാണ്. ബെയിൻ എന്ന തീവ്രവാദിയുടെ തന്ത്രങ്ങളിൽ നിന്ന് ഗോഥാം നഗരത്തെ രക്ഷിക്കാൻ ബ്രുസ് വെയിൻ വീണ്ടും ഡാർക്ക്നൈറ്റ് ആയി ജനങ്ങൾക്കിടയിൽ […]
Camera Buff / ക്യാമറ ബഫ് (1979)
എം-സോണ്‍ റിലീസ് – 170 ഭാഷ പോളിഷ് സംവിധാനം Krzysztof Kieslowski പരിഭാഷ പ്രശാഖ് പി പി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 തന്‍റെ ആദ്യ കുട്ടി ജനിച്ച സമയത്ത് ഫിലിപ്പ് മോസ്സ് എട്ട് മില്ലിമീറ്റര്‍ മൂവി ക്യാമറ വാങ്ങുന്നു. അത് ആ ടൗണിലെ തന്നെ ആദ്യത്തെ ക്യാമറ ആയതു കാരണം അവിടുത്തെ പ്രാദേശിക പാര്‍ട്ടി മേധാവി അവനെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി നിയമിക്കുന്നു. തന്‍റെ ആദ്യത്തെ സിനിമ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഫിലിപ്പ് മോസ്സ് പ്രശസ്തിയിലാകുന്നു. […]
Batman Begins / ബാറ്റ്മാന്‍ ബിഗിന്‍സ് (2005)
എം-സോണ്‍ റിലീസ് – 149 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ പ്രശാഖ് പി. പി ജോണർ ആക്ഷൻ, അഡ്വെഞ്ചർ 8.2/10 ക്രിസ്റ്റഫർ നോളന്‍റെ ബാറ്റ്മാൻ സീരീസിലെ ആദ്യത്തെ സിനിമയാണ് 2005 ല്‍ പുറത്തിറങ്ങിയ ബാറ്റ്മാൻ ബിഗിൻസ്. അച്ഛനമ്മമാരുടെ മരണത്തോടെ അനാഥനാകുന്ന ബ്രൂസ് വെയ്ൻ എന്ന കോടീശ്വര പുത്രൻ നാടു വിടുകയും പല പല നാടുകളിൽ അലഞ്ഞ് നടന്ന് ഒടുക്കം ജയിലിൽ അകപ്പെടുകയും ചെയ്യുന്നു. തന്‍റെ മാതാപിതാക്കളെ കൊന്നവനോടുള്ള പ്രതികാരം തീർക്കുക എന്ന ലക്ഷ്യത്തോടെ തിരിച്ചു […]
The Dark Knight / ദി ഡാർക്ക് നൈറ്റ് (2008)
എം-സോണ്‍ റിലീസ് – 141 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ പ്രശാഖ് പി. പി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 9.1/10 ക്രിസ്റ്റഫർ നൊളൻ സംവിധാനം ചെയ്ത ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ് ദ ഡാർക്ക് നൈറ്റ്. ഡിസി കോമിക്സിന്റെ ബാറ്റ്മാൻ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം നൊളന്റെ ബാറ്റ്മാൻ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ്. 2005-ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ ബിഗിൻസ് ആണ് പരമ്പരയിലെ ആദ്യ ചിത്രം. ക്രിസ്റ്റ്യൻ ബെയ്ൽ ആണ് പ്രധാന കഥാപാത്രമായ ബാറ്റ്മാനെ […]