• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Sand Storm / സാൻഡ് സ്റ്റോം (2016)

February 1, 2018 by Vishnu

എം-സോണ്‍ റിലീസ് – 640 ഭാഷ അറബിക്ക് സംവിധാനം Elite Zexer പരിഭാഷ ആർ. മുരളിധരൻ ജോണർ ഡ്രാമ 6.8/10 തികച്ചും പുരുഷഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ വിപ്ലവകരമായ ഇച്ഛാശക്തിയോടെ പൊരുതാൻ ശ്രമിക്കുന്ന രണ്ട് സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയാണ് സാൻഡ് സ്റ്റോം. മരുഭൂമിയിലെ ഒരു ഗ്രാമത്തിൽ തികഞ്ഞ ആധുനിക സൗകര്യങ്ങൾ നൽകികൊണ്ടു തന്നെയായിരുന്നു സുലൈമാൻ തന്റെ മക്കളെ വളർത്തിയത്. എന്നാൽ തന്റെ ഉള്ളിലെ യാഥാസ്ഥിതിക ചിന്തകൾ പുറത്തുവരാൻ തുടങ്ങുന്നതോടെ രണ്ടാമത് ഒരു വിവാഹം കൂടി കഴിക്കാനുള്ള […]

Room / റൂം (2015)

October 23, 2017 by Asha

എം-സോണ്‍ റിലീസ് – 514 ഭാഷ ഇംഗ്ലീഷ് സംവിധാനം ലെന്നി അബ്രഹാംസൺ പരിഭാഷ ആര്‍ മുരളീധരന്‍, ഓപ്പണ്‍ ഫ്രെയിം ജോണർ ഡ്രാമ, ത്രില്ലർ Info 8BDE1C7B15A8AB954FB2DC3CF41666541A11C9E2 8.1/10 88 മത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ നാല് വിഭാഗത്തില്‍ നാമനിര്‍ദേശം നേടിയ ചിത്രമാണ് റൂം. ഒരു മികച്ച അനുഭവമാണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. ലോകവുമായി ഒരു പരിചയവും ഇല്ലാത്ത ജാക്കും അവന്‍റെ അമ്മയും ആ ഒറ്റ മുറിയിലാണ് ജീവിക്കുന്നത്. ദാരിദ്ര്യം മൂലമാണ് അവര്‍ ആ മുറിയില്‍ ജീവിക്കുന്നത് എന്ന് […]

Tokyo Story / ടോക്യൊ സ്റ്റോറി (1953)

September 23, 2017 by Rahul

എം-സോണ്‍ റിലീസ് – 496 ഭാഷ ജാപ്പനീസ് സംവിധാനം Yasujirô Ozu പരിഭാഷ ആർ. മുരളീധരൻ ജോണർ ഡ്രാമ 8.2/10 ലോകസിനിമയിലെ സവിശേഷസാന്നിദ്ധ്യമായ ജാപ്പനീസ് ചലച്ചിത്രകാരനാണ് യാസുജിറൊ ഒസു. 1903ല്‍ ജനിച്ച ഒസു, നിശബ്ദസിനിമകളുടെ കാലത്തു തന്നെ തന്റെ ചലച്ചിത്രജീവിതം ആരംഭിച്ചിരുന്നു. എന്നാല്‍ രണ്ടാം ലോകയുദ്ധാനന്തരമാണ് ഒസുവിന്റെ മാസ്റ്റര്‍പീസുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രങ്ങളെല്ലാം പുറത്തിറങ്ങിയത്. വിവാഹവും കുടുംബജീവിതവും, തലമുറകള്‍ക്കിടയിലെ ബന്ധങ്ങള്‍ തുടങ്ങിയവയാണ് ഒസുചിത്രങ്ങളുടെ കേന്ദ്രസ്ഥാനത്തുവരുന്ന പ്രമേയങ്ങള്‍. ജീവിതത്തില്‍ നാമെല്ലാവരും നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങള്‍, ജനനമരണങ്ങുടെ ചാക്രികവ്യവസ്ഥ, കുട്ടിയില്‍ നിന്ന് […]

Breathless / ബ്രെത്ത് ലസ്സ് (1960)

June 25, 2016 by Shyju S

എം-സോണ്‍ റിലീസ് – 289 ക്ലാസ്സിക് ജൂൺ 2016 – 07 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Luc Godard പരിഭാഷ ആർ. മുരളീധരൻ ജോണർ ക്രൈം, ഡ്രാമ 7.9/10 പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ജീൻ ലൂക് ഗൊദാർഡിന്റെ ആദ്യ മുഴുനീള ചിത്രമാണ് 1960 ൽ പുറത്തിറങ്ങിയ “ഔട്ട് ഓഫ് ബ്രെത്ത്” അഥവാ ” ബ്രെത്ത്ലെസ്സ്. ഫ്രഞ്ച് നവതരംഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ ചിത്രം. കാർ മോഷണത്തിനിടയിൽ ഒരു പോലീസുകാരനെ കൊലപ്പെടുത്തി രക്ഷപ്പെടുന്ന ഒരു കള്ളന്റെ […]

The Second Mother / ദ സെക്കന്റ് മദർ (2015)

February 22, 2016 by Shyju S

എം-സോണ്‍ റിലീസ് – 251 ഭാഷ പോർച്ചുഗീസ് സംവിധാനം Anna Muylaert പരിഭാഷ ആർ. മുരളീധരൻ ജോണർ കോമഡി, ഡ്രാമ 7.8/10 അമ്മ ജോലിക്കു നിൽക്കുന്ന വീട്ടിലെത്തി അവിടെയുള്ളവരോട് ഇടപഴകുന്ന തന്നിഷ്ടക്കാരിയായ മകളെ കേന്ദ്രകഥാപാത്രമാക്കി 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ സെക്കന്റ് മദർ. പതിമൂന്ന് വർഷങ്ങളായി ഫാബിനോയുടെ വളർത്തമ്മയായി ജോലി ചെയ്യുകയാണ് വാൽ, സാമ്പത്തികമായി അവൾ സുസ്ഥിരയാണ്. പക്ഷേ, മകൾ ജസീക്കയെ വടക്കൻ ബ്രസീലിലെ പെർണാബുകോയിലെ ബന്ധുക്കളുടെ അടുത്ത് ഏൽപിച്ചിരിക്കുന്നതിന്റെ കുറ്റബോധം അവളെ വല്ലാതെ അലട്ടുന്നുണ്ട്. […]

I Won’t Come Back / ഐ വോണ്ട്‌ കം ബാക്ക്‌ (2014)

January 9, 2016 by Shyju S

എം-സോണ്‍ റിലീസ് – 240 ഭാഷ റഷ്യൻ സംവിധാനം Ilmar Raag, Dmitry Sheleg പരിഭാഷ ആർ. മുരളീധരൻ ജോണർ ഡ്രാമ 7.1/10 ഇല്‍മാര്‍ രാഗ്‌ സംവിധാനം ചെയ്‌ത “ഞാന്‍ തിരിച്ചു വരില്ല”(ഐ വോണ്ട്‌ കം ബാക്ക്‌/കസാഖ്‌സ്ഥാന്‍, ഫിന്‍ലന്റ്‌, റഷ്യ, എസ്‌തോണിയ, ബെലാറസ്‌) അനാഥത്വത്തിന്റെയും പ്രതീക്ഷയുടെയും സ്‌നേഹരാഹിത്യത്തിന്റെയും നിയമത്തിന്റെയും അതിര്‍ത്തികളുടെയും രാഷ്‌ട്രത്തിന്റെയും സ്വത്വത്തിന്റെയും ഘടകങ്ങളെ മനോഹരമായി കോര്‍ത്തിണക്കിയ സിനിമയാണ്‌. റഷ്യയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറുടെ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്‌ അനാഥശാലയില്‍ വളര്‍ന്നു വലുതായ ആന്യ. ഭാര്യയും മകളുമുള്ള മധ്യവയസ്‌കനായ […]

The Theory of Everything / ദി തിയറി ഓഫ് എവരിതിംഗ് (2014)

April 15, 2015 by Vishnu

എം-സോണ്‍ റിലീസ് – 138 ഭാഷ ഇംഗ്ലീഷ് സംവിധാനം James Marsh പരിഭാഷ ആര്‍. മുരളീധരന്‍ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.7/10 ഐന്‍സ്റ്റീന് ശേഷം ലോകം ദര്‍ശിച്ച മഹാ പ്രതിഭയായ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ സംഭവ ബഹുലമായ ജീവിതമാണ് ദി തിയറി ഓഫ് എവരിതിംഗ്. ജീവിതം എത്ര കെട്ടതാണെങ്കിലും ഓരോരുത്തര്‍ക്കും പ്രവര്‍ത്തിക്കാനും വിജയം വരിക്കാനും സാധിക്കുമെന്ന് സ്വജീവിതം കൊണ്ട് അദ്ദേഹം കാട്ടിത്തരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് ഭിഷഗ്വരന്മാർ രണ്ടു വര്‍ഷം മാത്രം ആയുസ്സ് വിധിച്ച ഹോക്കിംഗ് […]

The Immigrant / ദി ഇമിഗ്രന്റ് (2013)

March 9, 2015 by Vishnu

എം-സോണ്‍ റിലീസ് – 127 ഭാഷ ഇംഗ്ലീഷ് സംവിധാനം James Gray പരിഭാഷ ആർ മുരളിധരൻ ജോണർ ഡ്രാമ, റൊമാൻസ് 6.6/10 Sസ്വന്തം നാടായ പോളണ്ടില്‍ നിന്നും 1921ല്‍ സഹോദരിമാരായ ഇവയും മാഗ്ദയും അവരുടെ സ്വപ്നങ്ങളുമായി അമേരിക്കയിലെത്തിച്ചേരുകയാണ്. മാഗ്ദയുടെ അസുഖത്തെത്തുടര്‍ന്ന് ചികിത്സയുമായി ബന്ധപ്പെട്ട് സഹോദരിമാര്‍ വേര്‍പെടുന്നു. ബ്രൂണൊ എന്ന ദുഷിച്ച മനുഷ്യനുമായുണ്ടാകുന്ന പുതിയ പരിചയം അവളെ വേശ്യാവൃത്തിയിലേക്കെത്തിക്കുന്നു. അതിനിടയില്‍ അവള്‍ ബ്രൂണൊയുടെ ബന്ധുവായ ഓര്‍ലാന്‍ഡൊ എന്ന മജീഷ്യനെ പരിചയപ്പെടുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]