• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Land of Mine / ലാൻഡ് ഓഫ് മൈൻ (2015)

November 24, 2017 by Asha

എം-സോണ്‍ റിലീസ് – 545 ഭാഷ ഡാനിഷ് സംവിധാനം മാർട്ടിൻ സാൻഡ്വലീറ്റ് പരിഭാഷ കെ രാമചന്ദ്രൻ ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 7.8/10 രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഡെന്മാർക്കിൽ കുഴിബോംബുകൾ കണ്ടെത്തി നശിപ്പിക്കാൻ നിയോഗിക്കപ്പെടുന്ന 2000 ത്തോളം ജർമൻ തടവുകാരെ ഉപയോഗിച്ചു. അതിൽ തീരെ ചെറുപ്പമായ ഒരുകൂട്ടം പയ്യന്മാരുടെ കഥയാണ് ലാൻഡ് ഓഫ് മൈൻ. ഇതിൽ ഏകദേശം പകുതിയിലധികം പേർക്കും തന്‍റെ ജീവനോ കൈകാലുകളോ നഷ്ടപെട്ടിട്ടുണ്ട് . യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിര്‍മിച്ച ഈ സിനിമ […]

Macbeth / മാക്ബെത്ത് (2015)

October 5, 2017 by Asha

എം-സോണ്‍ റിലീസ് – 504 ഭാഷ ഇംഗ്ലീഷ് സംവിധാനം ജസ്റ്റിന്‍ കര്‍സേ പരിഭാഷ രാമചന്ദ്രന്‍ കുപ്ലേരി ജോണർ ഡ്രാമ, ഹിസ്റ്ററി, വാര്‍ Info 138429AE082BCBFAE3213D2FA65959663B0ECEB2 6.6/10 വില്ല്യം ഷെക്സ്പിയറിന്റെ പ്രശസ്തമായ മാക്ബെത്ത് എന്ന നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ജസ്റ്റിൻ കുർസേ സംവിധാനം ചെയ്ത ഈ ചിത്രം . മൈക്കിൾ ഫാസ്ബെന്തർ മാക്ബെത്തായും മാരിയോൻ കോർട്ടിലാഡ് ലേഡി മാക്ബെത്തായും അഭിനയിച്ച ഈ ചിത്രം നിരൂപ പ്രശംസ നേടിയിരുന്നു. 2015 ലെ കാൻ ഫിലിം ഫെസ്റ്റിവെലിൽ പാംദ്യോർ പുരസ്കാരത്തിനുള്ള മത്സരവിഭാഗത്തിൽ […]

Oedipus Rex / ഈഡിപ്പോ റെ (1967)

September 19, 2017 by Rahul

എം-സോണ്‍ റിലീസ് – 494 ഭാഷ ഇറ്റാലിയൻ സംവിധാനം Pier Paolo Pasolini പരിഭാഷ കെ. രാമചന്ദ്രൻ ജോണർ ഡ്രാമ 7.4/10 ലോക സിനിമയില്‍ കോളിളക്കം സൃഷ്ട്ടിച്ച പേരുകളിലൊന്നാണ് പസോളിനി; അത് സിനിമയുടെ മികവിലായാലും വിവാദത്തിലയാലും ഒരു പോലെയാണ്. പസോളിനി തന്നെ സ്വയം വിലയിരുത്തുന്നത് പത്രപ്രവര്‍ത്തകന്‍, തത്ത്വചിന്തകന്‍, ഭാഷാപണ്ഡിതന്‍, നോവലിസ്റ്റ്, നാടകകൃത്ത്, ചലച്ചിത്ര സംവിധായകന്‍, കോളമിസ്റ്റ്, നടന്‍, ചിത്രകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നൊക്കെയാണ്. അക്രമാസക്തിയും ലൈംഗികതയും നിറഞ്ഞ സമൂഹത്തിലെ അസമത്വവും ജീര്‍ണതയും മാര്‍ക്‌സിസ്റ്റ് വീക്ഷണത്തോടെ ചിത്രീകരിച്ചു. ക്രിസ്തു, […]

Memories of Underdevelopment / മെമ്മറീസ് ഓഫ് അണ്ടർഡവലപ്പ്മെന്റ് (1968)

September 18, 2017 by Rahul

എം-സോണ്‍ റിലീസ് – 493 ഭാഷ സ്പാനിഷ് സംവിധാനം Tomás Gutiérrez Alea പരിഭാഷ കെ. രാമചന്ദ്രൻ, ഓപ്പൺ ഫ്രെയിം ജോണർ ഡ്രാമ 7.7/10 പ്രമുഖനായ ക്യൂബന്‍ചലച്ചിത്രകാരന്‍. ഫീച്ചര്‍, ഡോക്യുമെന്ററി, ഹൃസ്വചിത്ര വിഭാഗങ്ങളിലായി ഇരുപതിലധികം ചലച്ചിത്രങ്ങള്‍ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. വിപ്ലവങ്ങളോട് അങ്ങേയറ്റം ബഹുമാനമുണ്ടായിരുന്ന എലിയ രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക അവസ്ഥകളുടെ വിമര്‍ശകന്‍ കൂടിയായിരുന്നു. 1960കളിലും 70കളിലും സജീവമായിരുന്ന പുതു ലാറ്റിനമേരിക്കന്‍ സിനിമ എന്നറിയപ്പെട്ട പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. തേഡ് സിനിമ എന്നും ഇംപെര്‍ഫക്റ്റ് സിനിമ എന്നുമൊക്കെ അറിയപ്പെട്ടിരുന്ന ഈ […]

Eva Doesn’t Sleep / ഈവ ഡസിന്റ് സ്ലീപ് (2015)

July 31, 2017 by Rahul

എം-സോണ്‍ റിലീസ് – 470 ഭാഷ സ്പാനിഷ് സംവിധാനം Pablo Agüero പരിഭാഷ കെ. രാമചന്ദ്രൻ ജോണർ ഡ്രാമ 5.7/10 പാബ്ലോ അഗ്വിറോ സംവിധാനം ചെയ്ത അർജന്റീന ചിത്രമാണ് ഈവ ഡസ്ന്റ് സ്ലീപ് . അർജന്റീനയിലെ പ്രസിഡന്റ് ആയിരുന്ന ഹുവാൻ പെരോണിന്റെ രണ്ടാമത്തെ ഭാര്യയും നടിയുമായിരുന്ന ഈവാ പെരോൺ (യഥാർഥ പേര് മരിയ ഈവ) 1946 മുതൽ 1952 വരെ അർജന്റീനയുടെ പ്രഥമ വനിതയായിരുന്നു. ഈവ പെറോണിന്റെ മരണത്തിനുശേഷം അവരുടെ എംബാം ചെയ്ത മൃതശരീരം യൂറോപിലെ വിവിധ […]

Valu / വളൂ (2008)

February 17, 2017 by Vishnu

എം-സോണ്‍ റിലീസ് – 390 ഭാഷ മറാത്തി സംവിധാനം Umesh Vinayak Kulkarni പരിഭാഷ കെ. രാമചന്ദ്രൻ ജോണർ കോമഡി 7.4/10 വികൃതിയായ ഒരു കാളക്കൂറ്റൻ ഒരു ഗ്രാമത്തിലുണ്ടാക്കുന്ന പോല്ലാപ്പുകളും അവനെ പിടിച്ചുകെട്ടാൻ നടത്തുന്ന ശ്രമങ്ങളുമാണ് വളുവിന്റെ ഇതിവൃത്തം. നിഷ്കളങ്കതയും സ്നേഹവും വാത്സല്യവും ആരാധനയും കാപട്യവുമെല്ലാം നിറഞ്ഞ ഗ്രാമജീവിതത്തിലെ വ്യത്യസ്തമുഖങ്ങളിലേക്കാണ് സംവിധാകൻ ക്യാമറ തിരിച്ചുവെച്ചിരിക്കുന്നത്. ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലും ബെർലിൻ, റോട്ടർഡാം, വെനീസ് ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലുടനീളം നർമ്മത്തിന്റെ സാന്നിധ്യമുണ്ട്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Closely Watched Trains / ക്ലോസ്ലി വാച്ച്ഡ് ട്രെയിന്‍സ് (1966)

June 24, 2016 by Shyju S

എം-സോണ്‍ റിലീസ് – 288 ക്ലാസ്സിക് ജൂൺ 2016 – 06 ഭാഷ ചെക്ക് സംവിധാനം Jirí Menzel പരിഭാഷ കെ. രാമചന്ദ്രൻ, പ്രേമ ചന്ദ്രൻ പി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.7/10 യിരി മെൻസിൽ സംവിധാനം ചെയ്ത ക്ലോസ്‌ലി വാച്ഡ് ട്രെയിൻസ് 60കളിലെ ചെക്കോസ്ലോവാക്കിയൻ നവതരംഗത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമാണ്.രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമൻ അധിനിവേശ സമയത്ത് ചെക്കോസ്ലോവാക്കിയയിലെ ഒരു തീവണ്ടി സ്റ്റേഷനിൽ ജോലിചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇതിൽ പറയുന്നത്. 1968ലെ മികച്ച വിദേശ […]

Two Half Times in Hell / ടു ഹാഫ് ടൈംസ് ഇൻ ഹെൽ (1962)

June 12, 2016 by Shyju S

എം-സോണ്‍ റിലീസ് – 286 ക്ലാസ്സിക് ജൂൺ 2016 – 04 ഭാഷ ഹംഗേറിയൻ സംവിധാനം Zoltán Fábri പരിഭാഷ കെ. രാമചന്ദ്രൻ ജോണർ ഡ്രാമ, സ്‌പോർട്, വാർ 8.1/10 1962-ൽ പുറത്തിറങ്ങിയ പ്രശസ്തമായ ഒരു ഹംഗേറിയൻ സിനിമയാണ് ടു ഹാഫ് ടൈംസ് ഇൻ ഹെൽ. ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായത് എന്ന് പ്രകീർത്തിക്കപ്പെടുന്ന ഒന്നാണ് ഇത്. ഫുട്ബോൾ കളിയെ ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ പശ്ചാത്തലത്തിൽ ആഖ്യാനത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു. പ്രശസ്തനായ സോല്താൻ ഫാബ്രിയാണ് ഈ സിനിമ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]