എംസോൺ റിലീസ് – 3010 ഭാഷ മറാഠി സംവിധാനം Ravi Jadhav പരിഭാഷ ഉണ്ണി ജയേഷ് & സജിൻ.എം.എസ് ജോണർ ഡ്രാമ 7.8/10 “നിങ്ങൾ എന്തിനാണ് നഗ്ന ചിത്രങ്ങൾ വരക്കുന്നത്?” ഞാനൊരു കുതിരയുടെ ചിത്രം വരച്ചപ്പോൾ ആരും ഈ ചോദ്യം എന്നോട് ചോദിച്ചില്ല. പ്രാവിന്റെ ചിത്രം വരച്ചപ്പോഴും എന്നോട് ചോദിച്ചില്ല. പിന്നെന്തിനാണ് മനുഷ്യന്റെ ചിത്രം വരക്കുമ്പോൾ ഇങ്ങനെ ചോദിക്കുന്നത്!ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞ യമുന മകനേയും കൂട്ടി വീട് വിട്ടിറങ്ങുന്നു. യമുന എത്തിയത് മുംബൈയിലുള്ള ഒരു ബന്ധുവിന്റെ […]
Grid (K-Drama) / ഗ്രിഡ് (കെ-ഡ്രാമ) (2022)
എംസോൺ റിലീസ് – 2944 ഭാഷ കൊറിയൻ സംവിധാനം Khan Lee പരിഭാഷ സജിൻ.എം.എസ് ജോണർ ആക്ഷൻ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.5/10 ഭൂമിയെ ആകെ ഇല്ലാതാക്കാൻ കെൽപ്പുള്ള സൗരക്കാറ്റ് ഭൂമിയ്ക്ക് നേരെ വരുന്നു, കൊറിയൻ ഗവൺമെന്റ് തങ്ങൾ കൃത്രിമമായി രൂപപ്പെടുത്തിയ ‘ഗ്രിഡ്‘ എന്ന രക്ഷാകവചം ഭൂമിക്കുചുറ്റും സ്ഥാപിച്ച് സൗരക്കാറ്റിൽ നിന്നും ഭൂമിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. പക്ഷേ അവരുടെ ഗ്രിഡ് സ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെടും എന്ന ഘട്ടത്തിൽ എവിടുന്നോ ഒരു പെൺകുട്ടി പ്രത്യക്ഷപ്പെടുകയും ദൗത്യം പൂർത്തീകരിക്കാൻ മനുഷ്യരെ […]
Gangubai Kathiawadi / ഗംഗുബായ് കഠിയവാഡി (2022)
എംസോൺ റിലീസ് – 3003 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ സജിൻ.എം.എസ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.0/10 ഹുസൈൻ സെയ്ദിയുടെ “മാഫിയ ക്യുൻസ് ഓഫ് മുംബൈ” എന്ന പുസ്തകത്തെ ആസ്പദമാക്കി ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി സഞ്ജയ് ലീല ബാൻസാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗംഗുബായ് കഠിയവാഡി.ബാരിസ്റ്ററുടെ മകളായ ഗംഗയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനവുമായി കാമുകനായ രംണിക് ബോംബെയിലേക്ക് കൊണ്ടുപോവുന്നു. അയാൾ അവളെ ആയിരം രൂപയ്ക്ക് കാമാത്തിപുരയിൽ വിൽക്കുന്നു. താൻ ചതിക്കപ്പെട്ടുവെന്ന് […]
CODA / കോഡ (2021)
എംസോൺ റിലീസ് – 2979 ഓസ്കാർ ഫെസ്റ്റ് 2022 – 04 ഭാഷ അമേരിക്കൻ ആംഗ്യഭാഷ & ഇംഗ്ലീഷ് സംവിധാനം Sian Heder പരിഭാഷ സജിൻ എം.എസ് & പ്രശോഭ് പി. സി. ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 8.1/10 2021 ആപ്പിൾ ടിവിയിലൂടെ പുറത്തുവന്ന ചിത്രമാണ് കോഡ. 2014-ൽ ഇറങ്ങിയ ഫ്രഞ്ച് ചിത്രമായ La Famille Bélier നെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കിയത്. ഷാൻ ഹേയ്ഡർ സംവിധാനം ചെയ്ത ചിത്രം 94 ആമത് ഓസ്കാർ അവാർഡിൽ മികച്ച […]
Flames – Season 2 / ഫ്ലെയിംസ് – സീസൺ 2 (2019)
എംസോൺ റിലീസ് – 2964 ഭാഷ ഹിന്ദി സംവിധാനം Apoorv Singh Karki പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 9.3/10 രജത്, പാണ്ഡു, അനുഷ എന്നിവർ ഡൽഹിയിലുള്ള സൺഷൈൻ ട്യൂഷൻ സെന്ററിലാണ് പഠിക്കുന്നത്. ഇവർക്കിടയിലേക്ക് ഇഷിത കടന്നുവരികയും, രജത്തിന് ഇഷിതയോട് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നുകയും ചെയ്യുന്നു. പിന്നീടുള്ള രസകരമായ സംഭവങ്ങളാണ് സീരീസ് പറയുന്നത്. അഞ്ച് എപ്പിസോഡുകളുള്ള രണ്ടാം സീസൺ പുറത്തിറങ്ങിയത് 2019 ലാണ്. ഒന്നാം സീസണിൽ എവിടെ അവസാനിച്ചോ അവിടെ നിന്ന് […]
Gullak – Season 2 / ഗുല്ലക് – സീസൺ 2 (2021)
എംസോൺ റിലീസ് – 2946 ഭാഷ ഹിന്ദി സംവിധാനം Amrit Raj Gupta പരിഭാഷ സജിൻ എം.എസ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 9.0/10 ഉത്തരേന്ത്യയിലെ ഒരു ഇടത്തരം കുടുംബത്തിന്റെ കഥ പറയുന്ന, സോണി ലിവിലൂടെ പുറത്തിറങ്ങിയ മിനി സീരീസാണ് ‘ഗുല്ലക്’. വൈദ്യുതി വിഭാഗത്തിൽ ക്ലർക്കായ സന്തോഷ് മിശ്രയും ഭാര്യയും രണ്ടു ആൺമക്കളുമടങ്ങുന്ന കുടുംബത്തിൽ ഉണ്ടാകുന്ന കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും, അവരും അയൽക്കാരും തമ്മിലുള്ള അസൂയകൊണ്ടുള്ള നിർദ്ദോഷമായ മത്സരങ്ങളും നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നു.ഉത്തരേന്ത്യയിലെ പ്രസിദ്ധമായ കിസ്സകളിലൂടെ […]
Flames – Season 1 / ഫ്ലെയിംസ് – സീസൺ 1 (2018)
എംസോൺ റിലീസ് – 2937 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 05 ഭാഷ ഹിന്ദി സംവിധാനം Apoorv Singh Karki പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 9.1/10 രജത്, പാണ്ഡു, അനുഷ എന്നിവർ ഡൽഹിയിലുള്ള സൺഷൈൻ ട്യൂഷൻ സെന്ററിലാണ് പഠിക്കുന്നത്. ഇവർക്കിടയിലേക്ക് ഇഷിത കടന്നുവരികയും, രജത്തിന് ഇഷിതയോട് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നുകയും ചെയ്യുന്നു. പിന്നീടുള്ള രസകരമായ സംഭവങ്ങളാണ് സീരീസ് പറയുന്നത്. 2018ൽ TVF പുറത്തിറക്കിയ ഫീൽ ഗുഡ് റൊമാന്റിക് ജോണറിൽ പെടുത്താവുന്ന സീരീസിൽ […]
Sui Dhaaga: Made in India / സുയി ധാഗാ: മേഡ് ഇൻ ഇന്ത്യ (2018)
എംസോൺ റിലീസ് – 2786 ഭാഷ ഹിന്ദി സംവിധാനം Sharat Katariya പരിഭാഷ സജിൻ എം.എസ് & ഹബീബ് ഏന്തയാർ ജോണർ കോമഡി, ഡ്രാമ 6.3/10 നാട്ടിലും വീട്ടിലും ഒരു ചാവാലിപ്പട്ടിയുടെ വില പോലും ഇല്ലാത്ത വിവാഹിതനായ തൊഴിൽ രഹിതനായ ഒരു ചെറുപ്പക്കാരനാണ് മൗജി. എവിടെ പരിപാടി അവതരിപ്പിച്ചാലും അത് പൊളിഞ്ഞ് കൈയിൽ കിട്ടും. പാരമ്പര്യമായി കൈത്തറി വ്യവസായം നടത്തിയിരുന്ന കുടുംബത്തിലെ മകനായ മൗജിക്ക്, തന്റെ പാരമ്പര്യ വ്യവസായം വീണ്ടും പൊടിതട്ടിയെടുക്കണം എന്ന ആഗ്രഹമുണ്ടെങ്കിലും, വീട്ടുകാരും നാട്ടുകാരും […]