• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Sex Education – Season 2 / സെക്സ് എഡ്യുക്കേഷൻ – സീസൺ 2 (2020)

September 5, 2021 by Shyju S

എംസോൺ റിലീസ് – 2757 ഭാഷ ഇംഗ്ലീഷ് നിർമാണം Eleven Film പരിഭാഷ ശരത് മേനോൻ ജോണർ കോമഡി, ഡ്രാമ 8.3/10 നെറ്റ്ഫ്ലിക്സിലെ സൂപ്പർ ഹിറ്റ്‌ സീരീസായ സെക്സ്‌ എഡ്യുക്കേഷന്റെ രണ്ടാം സീസണാണിത്.രണ്ടാം സീസണിൽ, ഓട്ടിസ്‌ സെക്സ്‌ ക്ലിനിക്ക്‌ നടത്തുന്ന സ്കൂളിലേക്ക്‌ സെക്സ്‌ തെറാപ്പിസ്റ്റ്‌ ആയ അമ്മ ജീൻ മിൽബേർൺ കടന്ന് വരുന്നതോടെ കാര്യങ്ങൾ സങ്കീർണ്ണമാവുകയാണ്. ഓട്ടിസ്‌-മേവ്‌-ഓല എന്നിവരുടെ തൃകോണ പ്രണയവും മറ്റ്‌ കൗമാരക്കാരുടെ ലൈംഗിക പ്രശ്നങ്ങളും ഈ സീരീസിൽ ഹാസ്യാത്മകമായി വരച്ച്‌ കാട്ടുന്നു. സെക്സ്‌ എഡ്യുക്കേഷൻ […]

Rakhta Charitra 2 / രക്ത് ചരിത്ര 2 (2010)

February 23, 2020 by Shyju S

എം-സോണ്‍ റിലീസ് – 1388 ത്രില്ലർ ഫെസ്റ്റ് – 23 ഭാഷ ഹിന്ദി സംവിധാനം Ram Gopal Varma പരിഭാഷ ശരത് മേനോൻ, സംഗീത് സനി ജോണർ ആക്ഷൻ, ബയോഗ്രഫി, ക്രൈം 6.4/10 രക്തചരിത്രയുടെ അവസാന രംഗത്ത് നിന്നാണ് രക്തചരിത്ര 2 ആരംഭിക്കുന്നത്‌. ഒന്നാം അദ്ധ്യായത്തിൽ പ്രതാപ്‌ രവിയുടെ കുടുംബ പശ്ചാത്തലവും പ്രതികാരവും ആയിരുന്നെങ്കിൽ പണവും പദവിയും നേടുമ്പോൾ മനുഷ്യ സ്വഭാവത്തിൽ വരുന്ന മാറ്റം എന്താണെന്ന് രണ്ടാം അദ്ധ്യായം വിശദമാക്കുന്നു. സമൂഹത്തിലെ അനീതിയുടെ രക്തചരിത്രം തിരുത്തിയെഴുതാൻ ഇറങ്ങി […]

Rakhta Charitra / രക്ത് ചരിത്ര (2010)

November 20, 2019 by Lijo

എം-സോണ്‍ റിലീസ് – 1311 ഭാഷ ഹിന്ദി സംവിധാനം Ram Gopal Varma പരിഭാഷ ശരത് മേനോൻ ജോണർ Action, Biography, Crime Info 7.6/10 ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ഇന്നും നില നിൽക്കുന്ന അക്രമ രാഷ്ട്രീയത്തിന്റേയും തലമുറകളായുള്ള കുടുംബ പകയുടേയും പച്ചയായ ആവിഷ്ക്കാരമാണ് “രക്തചരിത്ര”. നന്മയും തിന്മയും ആപേക്ഷികമാണെന്നിരിക്കെ തന്നെ, സാഹചര്യങ്ങൾ എങ്ങനെ മനുഷ്യ സ്വഭാവങ്ങളിൽ മാറ്റം വരുത്തുന്നു എന്നും ഈ സിനിമ കാണിച്ചു തരുന്നു. അത്യന്തം വയലൻസും രക്തചൊരിച്ചിലും ഉള്ള ഈ ആക്ഷൻ പൊളിട്ടിക്കൽ […]

Uri: The Surgical Strike / ഉറി: ദ സർജിക്കൽ സ്ട്രൈക്ക് (2018)

March 15, 2019 by Shyju S

എം-സോണ്‍ റിലീസ് – 1035 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Aditya Dhar പരിഭാഷ ശരത് മേനോൻ ജോണർ ആക്ഷൻ, ഡ്രാമ, വാർ 8.4/10 ശത്രുരാജ്യത്ത് കടന്നു ചെന്ന് അവിടുത്തെ പ്രധാനസ്ഥലങ്ങളിൽ മാത്രം ആക്രമണം നടത്തുന്ന സൈനികരീതിയാണ് സർജിക്കൽ സ്ട്രൈക്ക്. ലോകത്തിൽ സർജിക്കൽ സ്ട്രൈക്ക് ചെയുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കു മുൻപേ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് ഇസ്രേലും, അമേരിക്കയുമാണ്. ഇസ്രേൽന്റെ സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു Operation Entabe. അത് ബെയ്‌സ് ചെയ്തു ഒരുപാടു […]

1408 (2007)

November 24, 2018 by Vishnu

എം-സോണ്‍ റിലീസ് – 894 ഭാഷ ഇംഗ്ലീഷ് സംവിധാനം Mikael Håfström പരിഭാഷ ശരത് മേനോൻ ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 6.8/10 മൈക്കിൾ ഹാഫ്സ്റ്റോർമിന്റെ സംവിധാനത്തിൽ ജോൺ കുസാക്ക്, സാമുവൽ ജാക്സൺ തുടങ്ങിയവർ മുഖ്യ വേഷത്തിലഭിനയിച്ച അമേരിക്കൻ സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ ചിത്രമാണു 1408. സാധാരണ കണ്ട് വരുന്ന ഹൊറർ ചിത്രങ്ങളേക്കാൾ തികച്ചും വ്യത്യസ്തമാണു ഈ സൈക്കോളജിക്കൽ ത്രില്ലർ. മനം മടുപ്പിക്കുന്ന രക്തചൊരിച്ചിലൊ, ഭീകരരൂപങ്ങളോ ഒന്നും തന്നെയില്ലാതെ ഓരൊ നിമിഷവും പ്രേക്ഷകനെ ഭയത്തിന്റെയും ആശങ്കയുടേയും മുൾ […]

Orange Is the New Black – Season 1 / ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക് – സീസൺ 1 (2013)

November 18, 2018 by Vishnu

എം-സോണ്‍ റിലീസ് – 887 ഭാഷ ഇംഗ്ലീഷ് ക്രിയേറ്റർ Jenji Kohan പരിഭാഷ ശരത് മേനോൻ ജോണർ കോമഡി, ക്രൈം, ഡ്രാമ 8.1/10 ന്യൂ യോർക്കിലെ ലിച്ച്‌ ഫീൽഡ്‌ വനിതാ ജയിലിലെ അന്തേവാസികളുടെയും ഗാർഡുകളുടേയും ജീവിതമാണു ഈ സൂപ്പർ ഹിറ്റ്‌ റിയലിസ്റ്റിക്‌ സീരീസിന്റെ കഥ. പൈപ്പർ കെർമ്മാൻ എന്ന അമേരിക്കൻ വനിത ഡ്രഗ്‌ മണി കൈവശം വച്ച കേസിൽ വനിതാ ജയിലിൽ കഴിയുകയും തന്റെ അനുഭവങ്ങൾ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. സൂപ്പർ ഹിറ്റായ ബുക്ക്‌ , […]

The Truman Show / ദി ട്രൂമാൻ ഷോ (1998)

September 18, 2018 by Vishnu

എം-സോണ്‍ റിലീസ് – 833 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Weir പരിഭാഷ ശരത്ത് മേനോൻ ജോണർ കോമഡി, ഡ്രാമ, സയൻസ് ഫിക്ഷൻ 8.1/10 പീറ്റർ വിയർ സംവിധാനം ചെയ്ത്, ജിം കാരിയും എഡ് ഹാരിസും പ്രധാന വേഷത്തിൽ അഭിനയിച്ച് 1998 ൽ പുറത്ത് വന്ന ചിത്രമാണു “ദി ട്രൂമാൻ ഷോ”. ആധുനിക ലോകത്തിൽ മനുഷ്യ ജീവിതത്തിൽ ടെലിവിഷൻ അടക്കമുള്ള മാധ്യമങ്ങൾ എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്നതിൻറ്റെ ഉത്തമ ഉദാഹരണമാണു ഈ ചിത്രം. അന്യരുടെ സ്വകാര്യതയിലേക്ക് […]

The Tunnel / ദ ടണല്‍ (2011)

May 9, 2018 by Nishad

എം-സോണ്‍ റിലീസ് – 726 ഭാഷ ഇംഗ്ലീഷ് സംവിധാനം കാർലോ ലെഡസ്മ പരിഭാഷ Sarath Menon, Bibin Zeus, Thanzeer Souja Salim ജോണർ Horror, Mystery, Thriller  5.9/10 കാർലോ ലെഡസ്മ സംവിധാനം ചെയ്ത മികച്ച ഒരു ഹൊറർ ത്രില്ലറാണു , “ദ ടണൽ”. സിഡ്നി നഗരത്തിലെ കുടി വെള്ള ക്ഷാമം പരിഹരിക്കാനായി ഭൂഗർഭ തുരങ്കങ്ങളിൽ ജലം പുനരുത്പാദിക്കാൻ സർക്കാർ തീരുമാനിക്കുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ കോടികൾ മുടക്കിയ ഈ പദ്ധതി സർക്കാർ ഉപേക്ഷിക്കുകയും ജനങ്ങളോട്‌ വിശദീകരണം നൽകാൻ മടിക്കുകയും […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]