• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Apocalypto / അപ്പോകാലിപ്റ്റോ (2006)

September 19, 2020 by Vishnu

എം-സോണ്‍ റിലീസ് – 2078 ഭാഷ മായന്‍ സംവിധാനം Mel Gibson പരിഭാഷ ഷകീർ പാലകൂൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.8/10 മനുഷ്യനുൾപ്പെടെ ഏതൊരു ജീവ ജാലത്തെയും മുന്നോട്ട് നയിക്കുന്നത് അതിജീവനത്തിനായുള്ള പോരാട്ടമാണ്. 2006 ൽ മെൽഗിബ്‌സണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അപ്പോകാലിപ്റ്റോ നമ്മളോട് സംവദിക്കുന്നതും ഈ ആശയമാണ്മീസോ അമേരിക്കൻ ഗോത്ര വർഗ്ഗത്തിൽ പെട്ട ജാഗർ പാ, നര ബലി ഉൾപ്പെടെ പൈശാചികതയിൽ വിശ്വസിച്ചിരുന്ന മായൻ സംസ്കാരത്തിന്റെ പിടിയിൽ നിന്നും രക്ഷപെടാനായി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിലുടനീളം കൈകാര്യം […]

Naked Among Wolves / നേക്കഡ് അമങ് വൂള്‍വ്സ് (2015)

July 21, 2020 by Asha

എം-സോണ്‍ റിലീസ് – 1842 ഭാഷ ജര്‍മന്‍ സംവിധാനം Philipp Kadelbach പരിഭാഷ ഷകീർ പാലകൂൽ ജോണർ ഡ്രാമ, ഹിസ്റ്ററി, വാര്‍ 7.2/10 1945 തുടക്കകാലം, അമേരിക്കൻ സേന നാസികൾക്കെതിരെ ശക്തമായി മുന്നേറുകയാണ്. ബുക്കൻവാൽഡ് ക്യാമ്പിലേക്ക് യൂറോപ്പിൽ നിന്നുടനീളം തടവുകാരെ കൊണ്ടുവന്നു കൊണ്ടിരിക്കുന്നു.     പോളണ്ടിൽ നിന്നും വന്ന ജാങ്കോവ്സ്കി എന്ന ഒരു ജൂതൻ തന്റെ കയ്യിലെ പെട്ടിയിലാക്കി മൂന്നു വയസ്സുള്ള ഒരു ആൺകുട്ടിയെ ക്യാമ്പിലേക്ക്  കൊണ്ടു വന്നു. കുട്ടി ക്യാമ്പിലുള്ള കാപോളുടെ ശ്രദ്ധയിൽ പെട്ടു. (കാപോ – നാസികളെ […]

Ondu Motteya Kathe / ഒംദു മൊട്ടെയ കഥേ (2017)

July 7, 2020 by Vishnu

എം-സോണ്‍ റിലീസ് – 1779 ഭാഷ കന്നട സംവിധാനം Raj B. Shetty (as Raj Shetty) പരിഭാഷ ഷകീർ പാലകൂൽ ജോണർ കോമഡി, ഡ്രാമ 8.0/10 കന്നഡ ഭാഷ ലെക്ചറർ ആയ ജനാർദ്ദൻ അവിവാഹിതനാണ്. ജാതകപ്രകാരം ജനാർദ്ദന് 29 വയസ്സ് തൊട്ട്  സന്യാസയോഗമാണ്. ഇപ്പോൾ 28 വയസ്സുള്ള ജനാർദ്ദൻ നിരവധി പെൺകുട്ടികളെ കണ്ടെങ്കിലും ഒന്നും ശരിയാകുന്നില്ല. കല്യാണം ശരിയാകാത്തതിന് പ്രധാന കാരണം അദ്ദേഹത്തിന്റെ കഷണ്ടിയാണ്. അങ്ങനെയിരിക്കുമ്പോളാണ് പണ്ട് സ്കൂളിൽ കൂടെ പഠിച്ച സരളയെ ഫേസ്ബുക്കിൽ വീണ്ടും പരിചയപ്പെടുന്നത്. […]

In Hell / ഇൻ ഹെൽ (2003)

April 29, 2020 by Vishnu

എം-സോണ്‍ റിലീസ് – 1564 ഭാഷ ഇംഗ്ലീഷ് സംവിധാനം Ringo Lam പരിഭാഷ ഷകീർ പാലകൂൽ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ, 6.2/10 കെയ്ൽ ഭാര്യ ഗ്രേയുമൊത്ത് റഷ്യയിൽ താമസിക്കുകയാണ്. ഒരുദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കെയ്ൽ കാണുന്നത് ഭാര്യയെ ഒരക്രമി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നിരിക്കുന്നതാണ്. അക്രമിയെ പിന്തുടർന്നെങ്കിലും അവൻ കെയ്‌ലിനെ വെട്ടിച്ചു കടന്ന് കളയുന്നു. ഒടുവിൽ നീതി തേടി കോടതിയിലെത്തിയ കെയ്ൽ കാണുന്നത് തെളിവുകളുടെ അഭാവത്തിലും പോലീസിന്റെ അനാസ്ഥമൂലവും പ്രതിയെ വെറുതെ വിടുന്നതാണ്. ഇതിൽ […]

Dogman / ഡോഗ്‌മാൻ (2018)

April 19, 2020 by Vishnu

എം-സോണ്‍ റിലീസ് – 1532 ഭാഷ ഇറ്റാലിയൻ സംവിധാനം Matteo Garrone പരിഭാഷ ഷകീർ പാലകൂൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.2/10 നായ്ക്കളെ ഒരുപാടിഷ്ടപ്പെടുന്ന മാർസെല്ലോ “ഡോഗ്മാൻ” എന്ന പേരിൽ ഒരു സ്ഥാപനം നടത്തുന്നുണ്ട്.പകൽ സമയം വീട്ടുകാർ ജോലിക്ക് പോകുമ്പോൾ അവരുടെ നായ്ക്കളെ സംരക്ഷിക്കുക, നായ്ക്കളുടെ രോമമൊക്കെ വെട്ടി വൃത്തിയാക്കി ഡോഗ്‌ഷോകളിൽ പങ്കെടുപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഡോഗ്മാനിൽ ചെയ്യുന്നത്.എല്ലാവർക്കും പ്രിയങ്കരനായ മാർസെലോക്ക് ചെറിയ രീതിയിലുള്ള മയക്കുമരുന്ന് വില്പനയുമുണ്ട്. എന്നാൽ ഗുണ്ടാപ്പണിയുമായി നടക്കുന്ന സിമോണുമായുള്ള സൗഹൃദം അയാളെ […]

Desierto / ദേസീർട്ടോ (2015)

March 28, 2020 by Shyju S

എം-സോണ്‍ റിലീസ് – 1451 ത്രില്ലർ ഫെസ്റ്റ് – 58 ഭാഷ സ്പാനിഷ് സംവിധാനം Jonás Cuarón പരിഭാഷ അൻസാർ. കെ. യൂനസ്, ഷകീർ പാലകൂൽ ജോണർ ഡ്രാമ, ത്രില്ലർ 6/10 അവരുടെ ആ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമോ എന്ന് ഒരു ഉറപ്പുമില്ല. കാരണം ആ യാത്രയിലുടനീളം അവരെ കൊല്ലാൻ തുനിഞ്ഞിറങ്ങിയത് അങ്ങനെയൊരുവനായിരുന്നു. ഇന്നത്തെ അമേരിക്കൻ ജനതയുടെ പിആർ അഥവാ (പെർമനന്റ് റെസിഡൻസ്) ഉള്ള വലിയൊരു വിഭാഗം ആളുകളും ഒരുകാലത്ത് അയൽ രാജ്യങ്ങളിൽ നിന്നും മറ്റും അവിടെ […]

The 33 / ദി 33 (2015)

August 23, 2019 by Shyju S

എം-സോണ്‍ റിലീസ് – 1185 ഭാഷ ഇംഗ്ലീഷ് സംവിധാനം Patricia Riggen പരിഭാഷ ഷകീർ പാലകൂൽ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി Info 7D1BE7023CB5AE7BA96DC6BF3FA666934907CE62 6.9/10 ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി 2015ൽ പുറത്തിറങ്ങിയതാണീ ചിത്രം. 2010 ഓഗസ്റ്റ് 5 ന് ചിലിയിലെ അറ്റാകാമ മരുഭൂമിയിലെ ഒരു സ്വർണ ഖനി തകരുകയും 33 ഖനി തൊഴിലാളികൾ അതിലകപ്പെടുകയും ചെയ്തു. ഖനിയുടമകൾ രക്ഷാപ്രവർത്തനം കൈയ്യൊഴിഞ്ഞതിനെ തുടർന്ന് ചിലിയൻ ഗവണ്മെന്റിന് തൊഴിലാളികളുടെ രക്ഷാദൗത്യം ഏറ്റെടുക്കേണ്ടി വരികയും നീണ്ട 69 ദിവസങ്ങൾക്കൊടുവിൽ […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]