എംസോൺ റിലീസ് – 3226 ഭാഷ ജാപ്പനീസ് സംവിധാനം Jun’ichi Mori പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ 7.6/10 2014-ൽ പുറത്തിറങ്ങിയ “ലിറ്റിൽ ഫോറസ്റ്റ്: സമ്മർ/ഓട്ടം” എന്ന ചിത്രത്തിന്റെ അവസാന ഭാഗമാണ് “ലിറ്റിൽ ഫോറസ്റ്റ്: വിന്റർ /സ്പ്രിങ്.” ചിത്രത്തിന്റെ കഥയിലേക്ക് വരുമ്പോൾ… ഇച്ചിക്കോ, ജപ്പാനിലെ കുമോരി എന്ന ഉൾനാടൻ ഗ്രാമത്തിൽ ജീവിക്കുന്ന പെൺകുട്ടിയാണ്. അമ്മ വീടു വിട്ട് പോയത് കാരണം തനിച്ചു കഴിയുകയാണവൾ. മുൻപ് പട്ടണത്തിൽ ജീവിച്ചിരുന്നെങ്കിലും അവിടം മടുത്ത് തിരിച്ചു വന്നിരിക്കുകയാണ് ഇച്ചിക്കോ. പക്ഷേ […]
Lagaslas / ലഗാസ്ലാസ് (2023)
എംസോൺ റിലീസ് – 3170 ഭാഷ ടാഗലോഗ് സംവിധാനം Christopher Novabos പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ 6.4/10 Christopher Novabos സംവിധാനം ചെയ്ത് 2023-ൽ റിലീസായ സിനിമയാണ് ലഗാസ്ലാസ്. കഥയിലേക്ക് വരുമ്പോൾ, കൗമാരക്കാരനായ എഡ്മാർ അമ്മയുമൊത്താണ് താമസം. ചന്തയിൽ പച്ചക്കറി സ്റ്റാൾ നടത്തുന്ന അമ്മയുടെ ചെറിയ വരുമാനത്തിലാണ് ഈ കുടുംബം പുലരുന്നത്. എഡ്മാർ ആണെങ്കിൽ ഒരു കുഴിമടിയനാണ്. മടി കാരണം അവന് അമ്മയുടെ വഴക്ക് കിട്ടാത്ത ദിവസമില്ല. അങ്ങനെയിരിക്കെ, ഒരു ദിവസം വെള്ളം വരുന്ന […]
Pamasahe / പമസാഹെ (2022)
എംസോൺ റിലീസ് – 3156 ഭാഷ ടാഗലോഗ് സംവിധാനം Roman Perez Jr. പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ 6.0/10 2022-ൽ പുറത്തിറങ്ങിയ ഒരു ഫിലിപ്പീൻസ് ചലച്ചിത്രമാണ് പമസാഹെ. (യാത്രാകൂലി എന്നാണ് ഇതിനർത്ഥം) ലിനീത് എന്ന യുവതിയുടെ യാത്രയാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. തന്റെ കൈകുഞ്ഞുമായി ഭർത്താവിനെ കാണാൻ ഇറങ്ങി തിരിച്ചിരിക്കുകയാണവൾ. ചുഴലിക്കാറ്റിന്റെ സംഹാരത്തിൽ അവളുടെ വീട് തകർന്നിരിക്കുന്നു. കയ്യിലാണെങ്കിൽ നയാപൈസയുമില്ല. സഹായത്തിന് എത്തുന്നവരുടെ കഴുകൻ കണ്ണുകളാണെങ്കിൽ, അവളുടെ ശരീരത്തിലും. അങ്ങനെയിരിക്കുമ്പോൾ, അവൾ ‘റോഡ്’ എന്ന യുവാവിനെ […]
Operation Alamelamma / ഓപ്പറേഷൻ അലമേലമ്മ (2017)
എംസോൺ റിലീസ് – 3120 ഭാഷ കന്നഡ സംവിധാനം Suni പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ കോമഡി, ത്രില്ലർ 7.9/10 കന്നഡയിൽ 2017-ൽ റിലീസായ സൂപ്പർഹിറ്റ് കോമഡി-ക്രൈം ത്രില്ലറാണ് “ഓപ്പറേഷൻ അലമേലമ്മ.“ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ നടക്കുന്ന, ഒരു കിഡ്‌നാപ്പിംഗ് കേസാണ് നർമ്മത്തിൽ പൊതിഞ്ഞ് സംവിധായകൻ അവതരിപ്പിക്കുന്നത്. ഇടയ്ക്കിടെ വിതറുന്ന ട്വിസ്റ്റുകൾ കൂടിയാവുമ്പോൾ, ചിത്രത്തിന്റെ ചന്തം കൂടുന്നു. കുടുംബസമേതം, ചുണ്ടിൽ ഒരു ചെറുചിരിയോടെ ആദ്യാവസാനം ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് സുസ്വാഗതം. കഥയിലേക്ക് വരുമ്പോൾ, […]
Selina’s Gold / സെലീനാസ് ഗോൾഡ് (2022)
എംസോൺ റിലീസ് – 3111 ഭാഷ ടാഗലോഗ് സംവിധാനം Mac Alejandre പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ 7.5/10 1942-ലെ രണ്ടാം ലോക മഹായുദ്ധ കാലം. ജപ്പാൻ സൈന്യം, ഫിലിപ്പീൻസ് പിടിച്ചടക്കിയിരിക്കുകയാണ്. എങ്ങും പട്ടിണിയും ദാരിദ്ര്യവും. ക്രൂരന്മാരായ ജാപ്പനീസ് സൈനികർ തങ്ങളെ അപകടപ്പെടുത്തുമോ എന്ന ഭയം ഒരുഭാഗത്ത്. കാശിന് വേണ്ടി സ്വന്തം മക്കളെ വരെ പണയപ്പെടുത്തുന്ന മാതാപിതാക്കൾ മറുഭാഗത്ത്. ഫിലിപ്പീൻസിലെ ഒരു കുഗ്രാമത്തിൽ ജീവിക്കുന്ന സെലിൻ എന്ന പെൺകുട്ടിയുടെ ജീവിതവും മറിച്ചല്ല. മദ്യത്തിന് അടിമയായ സെലിന്റെ […]
Adan / അദാൻ (2019)
എംസോൺ റിലീസ് – 3042 ഭാഷ ടാഗലോഗ് സംവിധാനം Roman Perez Jr. പരിഭാഷ സുബീഷ്, ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ, ത്രില്ലർ 5.4/10 “ലോകത്ത് ഭക്ഷണത്തിനോ, പാർപ്പിടത്തിനോ വേണ്ടി ഒരു സമരവും നടന്നിട്ടില്ല. നടന്നത് മുഴുവൻ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്.” Roman Perez Jr സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ ഒരു ഫിലിപ്പീൻസ് ക്രൈം ത്രില്ലറാണ് “അദാൻ.” പൊതുവെ ലെസ്ബിയൻ ചിത്രങ്ങളിൽ കാണുന്ന ടിപ്പിക്കൽ ക്ലൈമാക്സ് അല്ല ഇതിൽ എന്നത്, ചിത്രത്തിന്റെ വലിയ പ്ലസ് പോയിന്റ് ആണ്. സ്വാതന്ത്ര്യം […]
A Chinese Ghost Story / എ ചൈനീസ് ഗോസ്റ്റ് സ്റ്റോറി (1987)
എംസോൺ റിലീസ് – 3016 ഭാഷ കാന്റോനീസ് സംവിധാനം Siu-Tung Ching പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 7.4/10 യക്ഷികളെ കുറിച്ചുള്ള സങ്കല്പം ഇല്ലാത്ത നാടുകളില്ല. പാലമരത്തിൽ താമസിച്ച് വഴിപോക്കരോട് ചുണ്ണാമ്പ് ചോദിക്കുന്ന യക്ഷികൾ, മുത്തശ്ശി കഥകളിലൂടെ നമുക്ക് സുപരിചിതമാണ്. Siu-Tung Ching സംവിധാനം നിർവ്വഹിച്ച്, 1987-ൽ റിലീസായ എ ചൈനീസ് ഗോസ്റ്റ് സ്റ്റോറി എന്ന സിനിമ, പേര് പോലെത്തന്നെ ചൈനയിലെ ഉൾനാടൻ ഗ്രാമത്തിൽ പണ്ടു നടന്ന ഒരു മനോഹരമായ യക്ഷിക്കഥയുടെ ഏടുകൾ […]
Little Forest: Summer/Autumn / ലിറ്റിൽ ഫോറസ്റ്റ്: സമ്മർ/ഓട്ടം (2014)
എംസോൺ റിലീസ് – 2886 ഭാഷ ജാപ്പനീസ് സംവിധാനം Jun’ichi Mori പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ 7.7/10 ഇച്ചിക്കോ, ജപ്പാനിലെ കുമോരി എന്ന ഉൾനാടൻ ഗ്രാമത്തിൽ ജീവിക്കുന്ന പെൺകുട്ടിയാണ്. അമ്മ വീടു വിട്ട് പോയത് കാരണം തനിച്ചു കഴിയുകയാണവൾ. മുൻപ് പട്ടണത്തിൽ ജീവിച്ചിരുന്നെങ്കിലും അവിടം മടുത്ത് തിരിച്ചു വന്നിരിക്കുകയാണ് ഇച്ചിക്കോ. പക്ഷേ അവൾ പ്രയത്നശാലിയാണ്. കൃഷി ചെയ്യുന്നത് കൂടാതെ, വിവിധ ഋതുക്കളിൽ നാട്ടിലും, കാട്ടിലും ലഭിക്കുന്ന പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് കൊതിയൂറുന്ന ഭക്ഷണമുണ്ടാക്കി ആസ്വദിച്ചു ജീവിക്കുകയാണ് […]