എംസോൺ പുതുക്കിയ വെബ്സൈറ്റ്. മാറ്റങ്ങൾ ഇവയാണ്.
എംസോൺ വെബ്സൈറ്റിൽ ഇതുവരെ ഉണ്ടായിരുന്ന ഫീച്ചറുകളേക്കാൾ ഒരുപിടി മാറ്റങ്ങളോടെയാണ് പുതുക്കിയ വെബ്സൈറ്റ് നിങ്ങൾക്ക് മുമ്പിലെത്തുന്നത്. ലുക്കിൽ മാത്രമല്ല വർക്കിലും കുറേയേറെ മാറ്റങ്ങളായാണ് വെബ്സൈറ്റിന്റെ വരവ്.. ഒറ്റ നോട്ടത്തിൽ കാണാൻ കഴിയുന്നത് പുതുക്കിയ ഹോംപേജും തീമും ട്രെന്റിംഗ് ഡൗൺലോഡുകളും ഒക്കെയാണെങ്കിൽ അതിനപ്പുറമുള്ള ഫീച്ചറുകൾ താഴെ കൊടുക്കുന്നു.
സെർച്ച് / അഡ്വാൻസ്ഡ് ഫിൽറ്റർ
നിങ്ങളുടെ ഇഷ്ട ജോണർ ഭാഷ സംവിധായകൻ എന്നിവയൊക്കെ തിരഞ്ഞ് കണ്ടുപിടിക്കൽ ഇപ്പോൾ വളരെ എളുപ്പമാണ്. ഡിഫാൾട്ട് സെർച്ച് ബാറിൽ സാധാരണ പോലെ സെർച്ച് ചെയ്യാം. സിനിമ/സീരിസിന്റെ ടൈറ്റിൽ മാച്ച് ചെയ്യുന്ന എല്ലാം ഇതിൽ ലിസ്റ്റ് ചെയ്യും.’ / ’ ഉപയോഗിച്ച് റിലീസ് നമ്പറടിച്ചാൽ ആ റിലീസ് നമ്പറിലുള്ള സിനിമ മാത്രം ലഭിക്കും.
സെർച്ചിന് മുമ്പ് dir_ എന്ന് ടൈപ് ചെയ്ത് സംവിധായകന്റെ പേരടിച്ചാൽ ആ സംവിധായകന്റെ സിനിമ മാത്രം ലിസ്റ്റ് ചെയ്യും. (ഉദാ: dir_ Nolan ) ഇങ്ങനെ എന്ത് ടൈപ് ചെയ്യണം എന്നൊക്കെ ഓർത്തിരിക്കണോ എന്നാണ് ചിന്തിക്കുന്നതെങ്കിൽ അതിന് അഡ്വാൻസ്ഡ് ഫിൽറ്ററിൽ മാർഗമുണ്ട്.
അഡ്വാൻസ്ഡ് ഫിൽറ്റർ https://malayalamsubtitles.org/advanced-filter/ ഈ ലിങ്കിൽ ഉപയോഗിക്കാം. സിനിമയുടെ പേര്, എംസോൺ റിലീസ് നമ്പർ, സംവിധായകന്റെ സിനിമകൾ തുടങ്ങി നിരവധി ഫിൽറ്ററുകൾ ഉപയോഗിച്ച് സെർച്ച് ചെയ്യാം. ഉദാഹരണത്തിന് ഇംഗ്ലീഷ് ഭാഷയിൽ നോളൻ സംവിധാനം ചെയ്ത ത്രില്ലർ, സയൻസ്ഫിക്ഷൻ എന്നീ ജോണറുകൾ മാത്രം ഉള്ള സിനിമകൾ ലിസ്റ്റ് ചെയ്യാൻ ഈ സംവിധാനം ഉപയോഗിക്കാം. ജോണറുകൾ സെലക്ട് ചെയ്യുമ്പോൾ സെലക്ട് ചെയ്ത ജോണറുകളിലെ ഏതെങ്കിലും ഒന്ന് ഉള്ള സിനിമ/സീരീസ് വരാൻ ഫിൽറ്റർ സെർച്ച് എന്ന ബട്ടനും, സെലക്ട് ചെയ്ത എല്ലാ ജോണറുകളും ഉള്ളവ മാത്രം കിട്ടാൻ ടാർഗറ്റ് സെർച്ച് എന്ന ബട്ടനും ഉപയോഗിക്കാം.
കൂടുതൽ വിഭാഗങ്ങൾ
ഭാഷ, ജോണറുകൾ എല്ലാം മുമ്പ് ക്യാറ്റഗറി ആയിട്ടായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ഭാഷ, ജോണറുകൾ, പരിഭാഷകർ, ഡിസൈനേഴ്സ്, റേറ്റിംഗ്(സർട്ടിഫിക്കറ്റ്) തുടങ്ങിവ വേറെ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
ഒരു പോസ്റ്റിലെ പരിഭാഷ എന്നതിലെ പേര് ക്ലിക്ക് ചെയ്താൽ ആ പരിഭാഷകൻ ചെയ്ത സബ്ടൈറ്റിലുകൾ കാണാം. ജോണറിൽ ക്ലിക്ക് ചെയ്താൽ ആ ജോണറിലെ പരിഭാഷകൾ കാണാം. അതുപോലെ തന്നെ മൂവി ആണോ സീരീസ് ആണോ ഷോർട്ട് ഫിലിം ആണോ എന്നത് imdb ബട്ടന് അടുത്തായി കാണാം. അതിന് താഴെ റേറ്റിംഗ് നൽകിയിരിക്കുന്നു. അതിൽ ക്ലിക്ക് ചെയ്താൽ ആ റേറ്റിംഗിലുള്ള പരിഭാഷകൾ കാണാം. കുട്ടികൾക്ക് വേണ്ടിയുള്ള സിനിമ മാത്രം തിരയാനൊക്കെ ഈ റേറ്റിംഗ് വിഭാഗം ഉപകാരപ്പെടും.
പോസ്റ്റർ ഡൗൺലോഡ്
വെബ്സൈറ്റ് വേഗത വർധിപ്പിക്കുന്നതിന്റെ ഭാഗമായി വലിപ്പം കുറഞ്ഞ webp ചിത്രങ്ങളാണ് പേജുകളിൽ നൽകിയിരിക്കുന്നത്. പ്രിന്റ് ചെയ്യാനോ മറ്റോ ഒറിജനിൽ ക്വാളിറ്റിയിലുള്ള jpg വേണ്ടവർക്ക് പോസ്റ്ററിന് താഴെയുള്ള ഡൗൺലോഡ് ഐക്കൺ ക്ലിക്ക് ചെയ്ത് പോസ്റ്റർ ഡൗൺലോഡ് ചെയ്തെടുക്കാം.
സമാന റിലീസുകൾ
ഒരു സീരീസിന്റെ മറ്റു ഭാഗങ്ങൾ താഴെ കാണാം.

നോക്കിയാൽ കാണാത്ത മാറ്റങ്ങൾ
ഇതിന് പുറമേ പുറത്ത് നിന്ന് നോക്കിയാൽ കാണാത്ത ധാരാളം മാറ്റങ്ങൾക്കും സൈറ്റ് വിധേയമായിട്ടുണ്ട്. മൊബൈൽ ആപ്പിന്റെ പ്രവർത്തനം സുഖമമാക്കാനുള്ള മാറ്റങ്ങൾ ബാക്കെന്റിൽ വരുത്തി. ആപ്പും ഇതിന്റെ കൂടെ അപ്ഡേറ്റ് ലഭ്യമാണ്.