.zip ഫയൽ എങ്ങനെ തുറക്കാം?
സീരീസുകളുടെ സബ്ടൈറ്റിൽ എംസോണിൽ .zip ആയി ആണ് ലഭ്യമാകുന്നത്. ഭൂരിഭാഗം പേർക്കും ഇന്ന് .zip എന്താണെന്നും അതെങ്ങനെ ഉപയോഗിക്കാമെന്നുമെല്ലാം അറിയാം. എന്നാലും അത് ധാരണയില്ലാത്തവർക്ക് വേണ്ടിയാണ് ഈ കുറിപ്പ്.
.zip എന്ന് അവസാനിക്കുന്ന ഫയലുകൾ ഒന്നോ ഒന്നിൽക്കൂടുതലോ ഫയലുകളെ കമ്പ്രസ് ചെയ്ത് ഒന്നാക്കിയിരിക്കുന്ന ഫോർമാറ്റ് ആണ്. ഈ .zip നെ എക്സ്ട്രാക്ട് എന്ന പ്രോസസ് ചെയ്താൽ അതിനകത്ത് ഒളിഞ്ഞിരിക്കുന്ന എല്ലാ ഫയലുകളും പുറത്ത് വരും. ഒരു സീരീസിലെ ഒരു സീസൺ ഒരുമിച്ചായിരിക്കും എംസോണിൽ പുറത്തിറങ്ങുന്നത്. 8 എപ്പിസോഡാണ് ഒരു സീസണിലെങ്കിൽ 8 .srt ഫയലുകളും ഈ ഒറ്റ .zip ൽ ആയിരിക്കും ഉണ്ടാവുക.
എങ്ങനെ unzip ചെയ്യാം?
ആൻഡ്രോയ്ഡിൽ പല ഫോണുകളിലെയും ഫയൽ മാനേജർ പലതായതുകൊണ്ട് ഓരോന്നിലും unzip ഓപ്ഷൻ വ്യത്യസ്തമായേക്കാം. അതുകൊണ്ട് പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന ഗൂഗിൾ ഫയൽസ് വെച്ച് എങ്ങനെ ചെയ്യാമെന്നാണ് ഈ കുറിപ്പിൽ പറയുന്നത്.
ആദ്യം എംസോണിൽ നിന്നും .zip ഫയൽ ഡൗൺലോഡ് ചെയ്യുക. ഇത് ഫോണിൽ Downloads ഫോൾഡറിൽ കാണാം. തുടർന്ന് ഗൂഗിൾ ഫയൽ ഓപൺ ചെയ്യുക. ഡൗൺലോഡ് ഫോൾഡറിലേക്ക് പോവുക. അവിടെ ഡൗൺലോഡ് ചെയ്ത സബ്ടൈറ്റിലിന്റെ .zip ഫയൽ കാണാം. അതിൽ ക്ലിക്ക് ചെയ്യുക, അപ്പോൾ താഴെ കാണുന്ന പോലെ ഒരു വിന്റോ വരും.

അതിൽ Extract എന്നത് ക്ലിക്ക് ചെയ്യുക. അല്പ നേരം കാത്തിരുന്നാൽ പ്രോസസ് അവസാനിച്ച് Finished എന്നതിൽ ക്ലിക്ക് ചെയ്യാം. ഇനി വേണമെങ്കിൽ .zip ഡിലീറ്റ് ചെയ്ത് കളയാവുന്നതാണ്. ഇപ്പോൾ ആ zip ൽ ഉണ്ടായിരുന്ന എല്ലാ ഫയലുകളും നിങ്ങൾക്ക് ഡൗൺലോഡ് ഫോൾഡറിൽ zip ഫയലിന്റെ പേരിൽ പുതുതായി ഉണ്ടായ ഫോൾഡറിനകത്ത് കാണാം.
zip ചെയ്യുമ്പോൾ സൈസ് എങ്ങനെ കുറയുന്നു എന്നറിയാനൊക്കെ കൗതുകമുള്ളവർക്ക് താഴെയുള്ള വീഡിയോ കാണാം.