INTERSTELLAR (2014)
തയ്യാറാക്കിയത് – ഉദയ കൃഷ്ണ
INTERSTELLAR എന്ന സിനിമയുടെ EXPLANATION നോക്കാം. ഇത് ഞാന്‍ Interpret ചെയ്ത രീതിയാണ്. ഇത് തന്നെയാകണം 100 ശതമാനം ശരി എന്നില്ല. .സിനിമ തുടങ്ങുന്നത് ഭാവിയിലെ ഭൂമിയുടെ അവസ്ഥ കാണിച്ചു കൊണ്ടാണ്. മിക്ക ധാന്യങ്ങളും നശിച്ചു. ആഹാരത്തിനൊക്കെ ഭയങ്കര ക്ഷാമമാണ്. CORN മാത്രമേ ഒരു സജീവ ആഹാര ശ്രോതസ്സ് എന്ന് പറയാനുള്ളൂ. DUST STORM ഒക്കെ എപ്പോഴും ഉണ്ടാകുന്നു. ഇങ്ങനെ തുടർന്നാൽ ലോകം നശിക്കും..നായകന്റെ പേര് Cooper. Cooper ന്റെ മകൾ തന്റെ മുറിയിൽ ഒരു അപാകത കണ്ടെത്തുന്നു. Shelf ലെ ബുക്കുകളൊക്കെ താഴേക്ക് വീഴുന്നു. ഒരു GHOST അവളുമായി communicate ചെയ്യാൻ ശ്രമിക്കുകയാണെന്ന് അവൾ വിശ്വസിക്കുന്നു . Cooper അതൊക്കെ അവഗണിക്കുന്നു. പിന്നീട് ഒരു DUST STORM ഉണ്ടാകുമ്പോൾ , പൊടി പിടിച്ച തറയിൽ നിന്ന് ഒരു Binary pattern കൂപ്പറിന് കിട്ടുന്നു. അത് നാസയുടെ ഒരു രഹസ്യ സങ്കേതത്തിലേക്കുള്ള co-ordinates ആണ്..Cooper അങ്ങോട്ട് ചെല്ലുന്നു. Saturn നു അടുത്തായി ഒരു Wormhole കണ്ടെത്തിയെന്ന് Cooper അറിയുന്നു. അതവിടെ സ്ഥാപിച്ചത് FIFTH DIMENSION BEINGS ആണ് എന്നും പുള്ളി മനസിലാക്കുന്നു..Wormhole എന്താണെന്ന് പറയാം. അതൊരു Shortcut ആണ്. അതിനുള്ളിലൂടെ പ്രപഞ്ചത്തിലെ ഒരു point ൽ നിന്നും മറ്റൊരു point ലേക്ക് പെട്ടെന്നെത്താം..FIFTH DIMENSION BEINGS എന്തെന്നാൽ 5th Dimension നെ നിയന്ത്രിക്കാൻ പഠിച്ച ജീവികൾ. GRAVITY ആണ് ഈ Fifth Dimension. Length, Breadth, Height, Time ആണ് ആദ്യ നാലെണ്ണം..ഒരു സത്യം കൂടി നമ്മൾ മനസിലാക്കുന്നു. Wormhole ലൂടെ 13 Astronauts നെ 13 ഗ്രഹത്തിലേക്ക് അന്വേഷണത്തിന്ന് അയച്ചു നാസ. അവിടെ Life തുടങ്ങാൻ പറ്റുമോ എന്ന് പരിശോധിച്ച് അവർ വിവരങ്ങൾ യഥാസമയം നൽകണം..അങ്ങനെയൊരു ഗ്രഹം കണ്ടെത്തിയാൽ രണ്ട് പ്ലാനുകൾ നാസയുടെ കയ്യിലുണ്ട്..PLAN A: ഒരു Space Shuttle വഴി ഭൂമിയിലെ സകല മനുഷ്യരെയും ആ ഗ്രഹത്തിലോട്ട് കൊണ്ടു പോകുക. അതിനായി ഒരു Equation അവർക്ക് ആവശ്യമുണ്ട്. ആ Equation വെച്ച് Gravity യെ നിയന്ത്രിക്കാം. ആ Equation എങ്ങനെ ഉപയോഗപ്പെടുത്തും എന്ന് സിനിമയിൽ പറയുന്നില്ല. പക്ഷേ അവർ ആ ഗ്രഹത്തിനെ പറ്റിയുള്ള വിവരങ്ങൾ അറിഞ്ഞു വരുമ്പോഴേക്കും ആ Equation തയാറാകുമെന്നും അതുപയോഗിച്ച് മനുഷ്യരെ മൊത്തമായി അങ്ങോട്ട് കൊണ്ടുപോകാമെന്നും Cooper നു വാക്ക് കൊടുക്കുകയാണ് Michael Caine ന്റെ കഥാപാത്രം..
PLAN B: മനുഷ്യരെ ആ പുതിയ ഗ്രഹത്തിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ അവിടെ ആയിരക്കണക്കിന്ന് Test Tube Babies നെ ഉണ്ടാക്കും. Astronauts അതിനു മേൽനോട്ടം വഹിക്കും ..അവർ ആയിരിക്കും First Generation. പിന്നെ അവിടെ മനുഷ്യർ താനെ വളർന്നോളും. പക്ഷേ ഭൂമിയിലെ മനുഷ്യർക്ക് വംശനാശം സംഭവിക്കും..ഇത്രയും കാര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ഒരു കൂട്ടം Astronauts നെ (Cooper ന്റെ മേൽനോട്ടത്തിൽ ) അന്വേഷണത്തിന് വിടുന്നു. ആ 13 ഗ്രഹങ്ങളിൽ ഏതെങ്കിലുമൊന്നിൽ Life ഉണ്ടോ എന്നറിയാൻ അവർ Wormhole കടന്ന് പോകണം. അതാണ് മെയിൻ പ്ലാൻ. .അവർ WORMHOLE Cross ചെയ്യുന്നു. 3 ഗ്രഹങ്ങളിൽ നിന്നും അനുകൂലമായ പ്രതികരണങ്ങൾ അവർക്ക് ലഭിക്കുന്നു..PLANET 1: ഇവിടത്തെ ഒരു മണിക്കൂർ ഭൂമിയിലെ ഏഴ് വർഷങ്ങളാണ്. Relativity ആണ് കാരണം. ഒരാളെ Main Unit ൽ നിർത്തിയിട്ട് ബാക്കിയുള്ളവർ ആ ഗ്രഹത്തിലേക്ക് ഇറങ്ങുന്നു. പക്ഷേ അവിടെ മുഴുവൻ വെള്ളമാണ് .. തിരമാലകളുടെ ഒരു പ്രളയം. അവർ തിരിച്ച് Main Unit ലേക്ക് എത്തിയപ്പോൾ 20 വർഷങ്ങളോളം പിന്നിട്ടു. Main Unit ൽ നിന്ന ആൾക്ക് പ്രായമായി. Cooper ന്റെ കുട്ടികളെല്ലാം വലുതായി. .20 വർഷം കാരണം ഒരുപാട് Fuel നഷ്ടമായി. ഇനി രണ്ട് ഗ്രഹങ്ങൾ കൂടി സന്ദർശിക്കണമെങ്കിൽ വളരെ ബുദ്ധിമുട്ടാണ്..PLANET 2: ഇവിടെയാണ് Matt Damon ന്റെ character വരുന്നത്. അതൊരു തണുത്ത ഗ്രഹം ആണ്. Life ഒന്നും support ചെയ്യില്ല. Trick ചെയ്ത് അവരെ അവിടെ വരുത്തിയതാണ്. ഒറ്റപ്പാട് കാരണം . അയാൾ ( Matt Damon) ഒരു Craft ഉപയോഗിച്ച് രക്ഷപ്പെടുന്നു. അത് Main unit ലേക്ക് dock ചെയ്യാൻ ശ്രമിക്കുന്നു. അത് പൊട്ടിത്തെറിച്ച അയാൾ മരിക്കുന്നു. Main Unit എങ്ങോട്ടെന്നില്ലാതെ കറങ്ങുന്നു. COOPER Torque ഒക്കെ adjust ചെയ്ത്, അയാളും ടീമും ഒക്കെയുള്ള ആ craft, MAIN UNIT ലേക്ക് dock ചെയ്യുന്നു (BGM). .ഇനി മൂന്നാമത്തെ ഗ്രഹം വരെ പോകാനുള്ള Fuel ഇല്ല. അവർ ഒരു പ്ലാൻ ഉണ്ടാക്കുന്നു. Space Ship കൊണ്ട് Black hole നു ചുറ്റും കറങ്ങുക. Smaller Ship ഒക്കെ DETATCH ചെയ്ത് ഭാരം കുറയ്ക്കുക. എന്നിട്ട് നേരെ മുന്നിലേക്ക് കുതിക്കുക. അങ്ങനെ Fuel ലാഭിച്ച് PLANET 3 ൽ എത്തുക!.വിശദമായി പറയാം: അറ്റത്ത് ഭാരം കുറഞ്ഞ എന്തെങ്കിലും കെട്ടിയിട്ടുള്ള ഒരു ചരട് എടുക്കുക. അത് നമ്മുടെ വിരലിനു ചുറ്റും സ്പീഡിൽ കറക്കുക. ഒരു പ്രത്യേക സ്പീഡെത്തുമ്പോൾ അത് Release ചെയ്യുക. അത് മുന്നോട്ട് കുതിക്കും. Same Principle ആണിവിടെ. ഇവിടത്തെ Force Gravity ആണെന്ന് മാത്രം..Cooper ഉം റോബോട്ടും SHIP ൽ നിന്ന് ഇറങ്ങുന്നു. ഭാരം കുറയ്ക്കാൻ. Anne Hathaway PLANET 3 ലേക്ക് പോകുന്നു..ഭയങ്കര GRAVITY കാരണം Cooper BLACK HOLE ലേക്ക് വലിച്ചെടുക്കപ്പെടുന്നു. ആ റോബോട്ടും അതിനുള്ളിൽ കയറുന്നു. അവിടെ ഒരു Tesseract ലേക്ക് അവർ എത്തുന്നു..Tesseract എന്ന് പറഞ്ഞാൽ ഒരു 3D SPACE പോലൊരു CUBE ആണ്. പക്ഷേ അതിന് മൂന്നിലധികം DIMENSIONS ഉണ്ട്..ഈ Tesseract ഉണ്ടാക്കിയത് Cooper നു വേണ്ടി മാത്രമാണ്. അയാളുടെ മകളുടെ LIFE മൊത്തം അയാൾ കാണുന്നു. അവളുടെ BEDROOM ലെ BOOKSHELF നു പിന്നിലെ VIEW ൽ നിന്നുകൊണ്ട്, Cooper നു ആ Room മായി communicate ചെയ്യാനുള്ള ഏക മാർഗം Gravity ആണ്. .അയാൾ അങ്ങനെ ബുക്കുകൾ താഴെയിട്ടും നീക്കിയും Morse Code വഴി ‘STAY’ എന്ന മെസ്സേജ് കൊടുക്കുന്നു. Cooper തന്റെ തീരുമാനങ്ങളിലൊക്കെ പശ്ചാത്തപിക്കുന്നു. കാരണം അയാൾക്ക് അയാളുടെ കുട്ടികൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അയാൾ തന്നെയാണ് തന്റെ മകൾ Experience ചെയ്ത ആ GHOST എന്ന് Cooper മനസിലാക്കുന്നു. പക്ഷേ PAST ലെ Cooper ആ മെസ്സേജ് ഒക്കെ ignore ചെയ്യുന്നു(TIME LOOP).. പിന്നീട് ആ Space Station Coordinates ഒക്കെ Copper GRAVITY വഴി അയച്ച് കൊടുക്കുന്നു. അത് കണ്ടാണ് സിനിമയുടെ ആദ്യ ഭാഗങ്ങളിൽ Cooper NASA യിലേക്ക് പോകുന്നതൊക്കെ. Tesseract ൽ നിന്ന് ആവശ്യമുള്ള കുറെ DATAS Copper നു കിട്ടുന്നു. ആ ROBOT അതൊക്കെ തർജ്ജിമ ചെയ്ത് MORSE CODE ആയി COOPER നു പറഞ്ഞു കൊടുക്കുന്നു. അതൊക്കെ തന്റെ മകളുടെ വാച്ചിലേക്ക് Morse Code ആയി തന്നെ Cooper അയക്കുന്നു. ആ DATAS ഉപയോഗിച്ച് GRAVITY ഒക്കെ നിയന്ത്രിക്കാൻ കഴിയും..
ഭൂമിയിൽ സംഭവിക്കുന്നത്
ഇത്രയും കാലം ഭൂമിയിലെ മനുഷ്യരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു ശാസ്ത്രജ്ഞരും Astronauts ഉം ഒക്കെ .. വളർന്നു വലുതായ Cooper ന്റെ മകൾ ഒരു സത്യം മനസ്സിലാക്കുന്നു: PLAN A പ്രാവർത്തികമാണെന്ന് Michael Caine ന്റെ character നു പോലും പ്രതീക്ഷയില്ല. ആ Equation കണ്ടുപിടിക്കാനുള്ള ശ്രമമൊക്കെ അവർ ഉപേക്ഷിച്ചു. ഈ സമയമാണ് Cooper GRAVITY യെ നിയന്ത്രിക്കാനുള്ള മാർഗം , വാച്ച് വഴി അയക്കുന്നത്. അത് ഒരു Equation പോലെ എന്തോ ആണെന്ന് തോന്നുന്നു. വാച്ച് അസ്വാഭാവികമായി അനങ്ങുന്നത് Cooper ന്റെ മകൾ കാണുന്നു. അവൾക്ക് എല്ലാം മനസ്സിലാകുന്നു. ഈ informations ഉപയോഗിച്ച് space shuttle ഉണ്ടാക്കാൻ അവൾ നേതൃത്വം നൽകുന്നു. ആ Space Shuttle ഉപയോഗിച്ച് മനുഷ്യരെ Space ലേക്ക് മാറ്റുന്നു..ഇപ്പോൾ മനസ്സിലാക്കേണ്ട ഒരു സംഗതി : ഈ FIFTH DIMENSION BEINGS ഭാവിയിലെ മനുഷ്യർ തന്നെയാണ് അവർ പിന്നീട് ഒരുപാട് ADVANCED ആയ കാര്യങ്ങൾ പഠിച്ച്, SCIENTIFICALLY EVOLVED ആകുന്നു. അവർ തന്നെയാണ് Wormhole, Tesseract ഒക്കെ യഥാസ്ഥാനങ്ങളിൽ സ്ഥാപിച്ചത്. TESSERACT ൽ GRAVITY നിയന്ത്രിക്കാനുള്ള EQUATIONS ഇടുന്നതൊക്കെ FUTURE HUMANS ആണ്. അതുപയോഗിച്ചാണ് Cooper ലോകം രക്ഷിക്കുന്നത്..ഈ TESSERACT ഒക്കെ ഇന്ന് BLACK HOLE ൽ ഇട്ടാൽ അത് ‘ഇന്നലെ മുതലേ’ അല്ലെങ്കിൽ ‘ലോകം ഉണ്ടായ കാലം തൊട്ടേ’ അവിടെ തന്നെ കാണും. അതാണ് ഇവിടത്തെ LOGIC. TIME DEPENDANT അല്ല. WORMHOLE ന്റെ അവസ്ഥയും ഇങ്ങനെ തന്നെ..ബാക്കി കഥയിലേക്ക്. മിക്ക മനുഷ്യരും ചിന്തിച്ചത് Cooper BLACKHOLE ൽ നിന്ന് വന്ന വഴി തന്നെ പുറത്തിറങ്ങി എന്നാണ്. പക്ഷേ ശരിക്കും Cooper അതിലൂടെ സഞ്ചരിച്ചു. പുറത്തിറങ്ങിയത് Saturn ന്റെ അടുത്തുള്ള ആ Wormhole വഴി! അതായത് Black Hole COOPER നെ Worm Hole ന്റെ തുടക്കത്തേക്ക് തന്നെ തിരിച്ചെത്തിച്ചു..അവിടെവെച്ച് ഒരു Spaceship COOPER നെ കാണുകയും അയാളെ രക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെ COOPER മനുഷ്യർ ഇപ്പോൾ താമസിക്കുന്ന Space Station ലേക്ക് എത്തുന്നു. വർഷങ്ങൾ കടന്നു പോയിരുന്നു. ഇത്രയും കാലം COOPER Tesseract ൽ ആയിരിക്കാം കഴിഞ്ഞിരുന്നത്!.PLAN A നടപ്പാക്കുന്നതിന് തുടക്കം കുറിച്ച അയാളുടെ മകൾ മരണംകാത്ത് കിടക്കുന്ന ഒരു വൃദ്ധയാണിപ്പോൾ. അവരോട് യാത്ര പറഞ്ഞിട്ട് Copper , Anne Hathaway യുടെ Character ന്റെ അടുത്തേക്ക് പോകുന്നു. കൂട്ടിന് ആ റോബോട്ടും ഉണ്ട്
.PLANET 3: Anne Hathaway ഇപ്പോൾ മൂന്നാമത്തെ ഗ്രഹത്തിലാണ്. Test Tube Babies ന്റെ ഒരു colony ഉണ്ടാക്കി അതിനു മേൽനോട്ടം നൽകി കഴിയുകയാണ് അവർ. പൂർണമായും Life support ചെയ്യുന്ന ഒരു ഗ്രഹമാണ് മൂന്നാമത്തേത് എന്ന് നമുക്ക് മനസ്സിലാക്കി തന്നു കൊണ്ട് സിനിമ അവസാനിക്കുന്നു..സിനിമ കഴിഞ്ഞ ശേഷം സംഭവിക്കാൻ സാധ്യതയുള്ളത്: Cooper PLANET 3 ൽ എത്തുന്നു. Space Station ലെ മനുഷ്യരെയെല്ലാം PLANET 3 ലേക്ക് മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്യുന്നു. അങ്ങനെ PLAN A ഒരു പൂർണ വിജയമാകുന്നു.