Memento (2000) വിശദീകരണം
തയ്യാറാക്കിയത് – ഉദയകൃഷ്ണ
എനിക്കേറ്റവും ഇഷ്ടമുള്ള ഹോളിവുഡ് മൂവിയാണ് Memento
എന്നെ ഇത്രയധികം ചിന്തിപ്പിച്ച മറ്റൊരു സിനിമ ഞാന്‍ പിന്നീട് കണ്ടിട്ടില്ല. നായകന്റെ രോഗാവസ്ഥ നമുക്കും പകർന്നു കിട്ടുന്ന പോലെയാണ് ഈ സിനിമയുടെ ഘടന. അതിന്റെ Detailed Explanation ആണ് നിങ്ങള്‍ വായിക്കാന്‍ പോകുന്നത്. നിങ്ങളുടെ പല സംശയങ്ങളും ഇതിലൂടെ തീരുമെന്ന് കരുതുന്നു. .Leonard Shelby ഒരു Insurance Investigator ആണ്. അതായത് Insurance Claim ഒക്കെ സത്യമാണോ Fraud ആണോ എന്ന് Investigate ചെയ്യുന്ന ഉദ്യോഗസ്ഥൻ. അങ്ങനെ ഒരു Investigation ന്റെ ഭാഗമായാണ് അയാൾ Sammy Jenkins നെ പരിചയപ്പെടുന്നത്. അയാളുടെ വാദം എന്തെന്നാൽ ഒരു Car Accident കാരണം അയാൾക്ക് ANTEROGRADE AMNESIA വന്നു എന്നായിരുന്നു. പക്ഷെ അയാൾ ശരിക്കുമൊരു Fraud ആണ്. Leonard സത്യം പുറത്തു കൊണ്ട് വരുന്നു. Sammy Jenkins ന്റെ Insurance Claim, deny ആകുന്നു. Leonard നു ഒരു ചെറിയ കുറ്റബോധം ഉണ്ട്. Promotion നു വേണ്ടിയാണ് ഇയാൾ ഇത്ര ആത്മാർത്ഥമായി ഈ കേസ് അന്വേഷിച്ചത്. Sammy Jenkins ന്റെ രൂപം അയാളുടെ മനസ്സിൽ ആഴത്തിൽ പതിയുന്നു. Sammy Jenkins ഒരു Fraud ആണ്. Married അല്ല..പിന്നീട് ഒരു ദിവസം അയാളുടെ ഭാര്യയെ രണ്ടു പേർ റേപ്പ് ചെയ്യുന്ന സംഭവം ഉണ്ടാകുന്നു. ശബ്ദം കേട്ട് Leonard അവിടെ എത്തുന്നു. ഒരാളെ Leonard കൊല്ലുന്നു. മറ്റേ ആൾ Leonard നെ തലയ്ക്കടിച്ചിട്ട് ആണെന്ന് തോന്നുന്നു രക്ഷപ്പെടുന്നു. അങ്ങനെ Leonard, ANTEROGRADE AMNESIA എന്ന രോഗത്തിന് അടിമയാകുന്നു. സിമ്പിളായി പറഞ്ഞാൽ SHORT TERM MEMORY LOSS. ഒരു കാര്യം ശ്രദ്ധിക്കുക: അയാളുടെ ഭാര്യ മരിച്ചിട്ടില്ല..ഒരു ദിവസം Diabetic Patient ആയ ഭാര്യ Leonard നെ Test ചെയ്യുന്നു. രോഗം കാരണം ഒന്നിലധികം തവണ Leonard ഭാര്യക്ക് മരുന്ന് കുത്തിവയ്ക്കുന്നു. ഞെട്ടലോടെ അവർ അവരുടെ ഭർത്താവിന് രോഗമാണെന്ന സത്യം മനസ്സിലാക്കുന്നു. Repeated ആയ Injection കാരണം അവർ മരിക്കുന്നു..ഇതു വരെ മനസ്സിലായെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാം..Leonard സ്വാഭാവികമായി ഇതൊക്കെ മറക്കുന്നു. തന്റെ ഭാര്യ ആ റേപ്പിൽ മരിച്ചതാണെന്ന് അയാൾ വിശ്വസിക്കുന്നു. രണ്ടാമത്തെ Attacker നെ കണ്ടുപിടിക്കാൻ അയാൾ പോലീസിനോട് സഹായം ചോദിക്കുന്നു. പക്ഷെ തെളിവില്ല, Proper Witness ഇല്ല എന്നൊക്കെ പറഞ്ഞ് കേസ് തള്ളിപ്പോകുന്നു. പോലീസുകാരുടെ അഭിപ്രായത്തിൽ അന്ന് ഒരൊറ്റ Attacker മാത്രമേ ഉണ്ടായിരുന്നുള്ളൂ. AMNESIA ഉള്ള ഒരാളുടെ വാദം വിശ്വസനീയമല്ല. ഇപ്പോഴാണ് JOHN EDWARD GAMMEL (TEDDY) എന്ന Corrupt പോലീസുകാരൻ രംഗപ്രവേശം ചെയ്യുന്നത്. അയാൾക്ക് Leonard നോട് സഹതാപം തോന്നുന്നു. അയാൾ Leonard നെ സഹായിക്കുന്നു. അയാൾ Leonard നു കേസിന്റെ ഫയല്‍ ഒക്കെ കൊടുക്കുന്നു. അതു വെച്ച് Leonard ഒരു Folder ഉണ്ടാക്കുന്നു. പ്രധാന Clues ഒക്കെ ദേഹത്ത് Tattoo ആക്കുന്നു. JOHN G എന്ന പേര് ആ Killer നു കൊടുക്കുന്നു. ആ പേരുമായി സാമ്യമുള്ള ഒരു പേരാണ് അയാൾക്കെന്ന് അന്വേഷണത്തിൽ കണ്ടെത്തുന്നു. ഒടുവിൽ അവർ ആ രണ്ടാമത്തെ Attacker നെ കണ്ടെത്തുകയും Leonard അയാളെ കൊല്ലുകയും ചെയ്യുന്നു..പക്ഷെ കാര്യങ്ങൾ കുഴയുന്നു. ഈ കാര്യം Leonard മറക്കുന്നു. അയാളുടെ ലൈഫിന് ഒരു Purpose ഉണ്ടാക്കാൻ വേണ്ടി Teddy ആ കേസ് ഫയലിൽ നിന്നും 12 പേജുകൾ മാറ്റുന്നു. ഇപ്പോൾ ആ കേസ് ഒരു Unsolvable Puzzle പോലെയാകുന്നു. Leonard നു ഒരു ലക്ഷ്യം ഉണ്ടാകുന്നു: ആ രണ്ടാമത്തെ Attacker നെ കണ്ടെത്തുക!.മാത്രമല്ല.. Sammy Jenkins കേസിൽ അയാൾ പഠിച്ച ഒരു Technique ഉപയോഗിച്ച് Leonard അയാളുടെ Memory തിരുത്തുന്നു. അയാൾ Prostitutes നെ Hire ചെയ്ത് അവരെ അയാളുടെ Wife ആക്കി അഭിനയിപ്പിക്കുന്നു. ആ ഓർമ്മകൾ പഴയ ഓർമകളുടെ കൂടെ ചേരുന്നു. അയാളുടെ Wife Diabetic ആണെന്ന കാര്യം അയാൾ മറക്കുന്നു. അയാളുടെ ഭാര്യയെ കൊന്ന ആൾ അയാളാണെന്ന വേദനിപ്പിക്കുന്ന സത്യം പൂർണമായും മറക്കാനുള്ള അയാളുടെ ശ്രമം വിജയിക്കുന്നു. അയാൾ അയാളുടെ ജീവിതം Sammy Jenkins മായി Relate ചെയ്യുന്നു. അയാൾ Sammy Jenkins ആകുന്നു. അയാളുടെ ഭാര്യ Sammy Jenkins ന്റെ ഭാര്യ ആകുന്നു..Teddy ശരിക്കും ഈ അവസരം പ്രയോജനപ്പെടുത്തുന്നു. Leonard നെ തെറ്റിദ്ധരിപ്പിച്ച് Jimmy Grantz എന്ന ഒരു Drug Dealer നെ കൊല്ലാൻ അയാളെ അയക്കുന്നു. Jimmy Grantz നെ Leonard കൊല്ലുക. Teddy ക്ക് Jimmy യുടെ പൈസ മുഴുവൻ കിട്ടുന്നു: ഇതായിരുന്നു Teddy യുടെ പ്ലാൻ. .ഇനി സിനിമയിൽ ആദ്യം കാണുന്ന Black & White Sequence ലേക്ക് പോകാം. Teddy യുമായി ഫോണിൽ സംസാരിക്കുകയാണ് Leonard. ഒടുവിൽ Jimmy Grantz നെ Leonard ഒരു ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് കൊല്ലുന്നു. പക്ഷെ സംഭാഷണത്തിൽ ഉണ്ടാകുന്ന ഒരു Sammy Jenkins Reference കാരണം ഇതായിരിക്കില്ല യഥാർത്ഥ JOHN G എന്ന് Leonard നു തോന്നുന്നു. Leonard, Teddy യെ ബലാകാരമായി ചോദ്യം ചെയ്യുകയും Teddy സത്യം മുഴുവൻ പറയുകയും ചെയ്യുന്നു. ദേഷ്യം വന്ന Leonard തന്റെ ലൈഫിന് ഒരു Purpose ഇല്ലെന്ന് മനസ്സിലാക്കുന്നു. Teddy ആകണം അടുത്ത JOHN G എന്ന് അയാൾ തീരുമാനിക്കുന്നു. അതാകട്ടെ അയാളുടെ അടുത്ത Life Purpose എന്ന തീരുമാനം Leonard എടുക്കുന്നു. Jimmy Grantz ന്റെ കാറും തുണിയും അയാൾ എടുക്കുന്നു. Teddy യെ വിശ്വസിക്കരുതെന്ന് പ്രത്യേകം അയാളുടെ ഫോട്ടോയിൽ Leonard എഴുതുന്നു. അയാൾ Teddy യുടെ License Plate നമ്പർ ഉൾപ്പടെ പ്രധാന Details ഒക്കെ ദേഹത്ത് ഒരു Permanent Tattoo ആക്കാൻ ഒരു Tattoo Parlor ലേക്ക് എത്തുന്നു. പക്ഷെ അപ്പോഴേക്കും മുൻപ് നടന്ന എല്ലാ കാര്യങ്ങളും അയാൾ മറക്കുന്നു..ഇവിടെ സിനിമ തീരുകയാണ്..Tattoo ദേഹത്ത് Inscribe ചെയ്ത ശേഷം Leonard അയാളുടെ കാറിൽ ഒരു Note കാണുന്നു. അത് അയാളുടെ കാറല്ലെന്നും Jimmy Grantz ന്റേതാണെന്നും അയാൾ അറിയുന്നില്ല. Jimmy Grantz ന്റെ Girlfriend ആയ Natalie അയാൾക്ക് വേണ്ടി എഴുതിയ ഒരു Note ആയിരുന്നു അത്. അവൾ ജോലി ചെയ്യുന്നത് FERDY’S BAR ലാണ്. Leonard, Natalie യുടെ അടുത്തേക്ക് പോകുന്നു. Grantz നു എന്തോ സംഭവിച്ചെന്ന് Natalie ക്ക് തോന്നുന്നു. പക്ഷെ Leonard ന് ഒന്നും ഓർമയില്ല. അതുകൊണ്ട് Natalie, Leonard നെ അവളുടെ വീട്ടിൽ ആക്കിയിട്ട് Grantz ന്റെ സുഹൃത്തും Business Partner ഉം ആയ Dodd നെ തേടിപ്പോകുന്നു. Grantz മരിച്ചെന്ന് Dodd അവളോട് പറയുന്നു. പക്ഷെ ആ കാശ് അവൾ മോഷ്ടിച്ചെന്ന് Dodd വിശ്വസിക്കുന്നു. ശരിക്കും അത് Leonard ഓടിച്ച കാറിലാണ്
.Leonard ആണ് Grantz നെ കൊന്നതെന്ന് Natalie മനസ്സിലാക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. പക്ഷെ DODD അവൾക്കൊരു ഭീഷണിയാന്നെന്ന് അവൾ മനസിലാക്കുന്നു. അവൾ മനപ്പൂർവം ഒരു Injury Fake ചെയ്തിട്ട് അത് Dodd ചെയ്തതെന്ന് Leonard നോട് പറയുന്നു. ശരിക്കും ഒരു വാക്കു തർക്കമുണ്ടായപ്പോൾ Leonard അവളുടെ ചെകിടത്ത് ആഞ്ഞടിച്ചതാണ്
ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒരു Mind Game ആണ് നമ്മളവിടെ കാണുന്നത്..Leonard, Dodd ന്റെ പുറകെ പോകുന്നു. ഈ പ്രശ്നം പരിഹരിച്ചാൽ ആ License Plate Number ആരുടേതാണെന്ന് കണ്ടുപിടിച്ചു തരാമെന്ന് അവൾ Leonard ന് വാക്ക് കൊടുക്കുന്നു. Leonard വിജയകരമായി Dodd നെ തട്ടിക്കൊണ്ട് പോരുകയും ഒടുവിൽ അയാളെ ആ Town ൽ നിന്ന് പോകാൻ നിർബന്ധിതനാക്കുകയും ചെയ്യുന്നു..ഇതിനു പ്രതിഫലമായി Natalie ആ License Plate Number ന്റെ Details തേടിപ്പിടിച്ച് Leonard നു കൊടുക്കുന്നു. അത് സ്വാഭാവികമായി Teddy യുടേതാകുന്നു. Natalie ക്ക് Teddy യെ ഒന്നും അറിയില്ല. ഒടുവിൽ അവർ പിരിയുന്നു..Leonard, Teddy യെ ഒരു ഒഴിഞ്ഞ Warehouse ലേക്ക് കൊണ്ടുവരുകയും അയാളെ കൊല്ലുകയും ചെയ്യുന്നു. ഇവിടെ സിനിമ തുടങ്ങുന്നു